Connect with us

15 ന് ശേഷം ഷൂട്ടിംഗ് വെയ്ക്കൂ… ആ വമ്പൻ ഉറപ്പ് കിട്ടി! ജയിലിടിഞ്ഞാലും പുറത്തു വരും, ദിലീപ് ഞെട്ടിച്ചു, സൂപ്പർ ട്വിസ്റ്റ്…നടന്റെ ആ മനഃക്കരുത്തിന് പിന്നിൽ; ഒടുക്കം അതും പുറത്ത്

News

15 ന് ശേഷം ഷൂട്ടിംഗ് വെയ്ക്കൂ… ആ വമ്പൻ ഉറപ്പ് കിട്ടി! ജയിലിടിഞ്ഞാലും പുറത്തു വരും, ദിലീപ് ഞെട്ടിച്ചു, സൂപ്പർ ട്വിസ്റ്റ്…നടന്റെ ആ മനഃക്കരുത്തിന് പിന്നിൽ; ഒടുക്കം അതും പുറത്ത്

15 ന് ശേഷം ഷൂട്ടിംഗ് വെയ്ക്കൂ… ആ വമ്പൻ ഉറപ്പ് കിട്ടി! ജയിലിടിഞ്ഞാലും പുറത്തു വരും, ദിലീപ് ഞെട്ടിച്ചു, സൂപ്പർ ട്വിസ്റ്റ്…നടന്റെ ആ മനഃക്കരുത്തിന് പിന്നിൽ; ഒടുക്കം അതും പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസില്‍ അവസാന നിമിഷങ്ങളില്‍ വലിയ രീതിയിലുള്ള അപ്രതീക്ഷിത സംഭവങ്ങളാണ് നടക്കുന്നത്. കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കവെയാണ് ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയത്. ഇത് ഏറെ കോളിളക്കമാണ് സൃഷ്ടിച്ചത്.

കഴിഞ്ഞ ദിവസം കേസ് അന്വേഷിക്കാന്‍ എഡിജിപി എസ് ശ്രീജിത്തിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി എത്തിയിരുന്നു. ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലാണ് ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ വീണ്ടും ചുമതലയേല്‍പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഐഎച്ച്ആര്‍സി സംസ്ഥാന പ്രസിഡന്റും സംവിധായകനുമായ ബൈജു കൊട്ടാരക്കരയുടെ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.

കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ സർക്കാർ നടപടിയിൽ ദുരൂഹത ആവർത്തിച്ചിരിക്കുകയാണ് ഇപ്പോൾ സംവിധായകൻ ബൈജു കൊട്ടാരക്കര.തുടക്കം മുതൽ തന്നെ കേസിൽ പല അട്ടിമറിയും നടന്നിട്ടുണ്ട്. കേസ് അവസാനിച്ചെന്ന് ദിലീപും കൂട്ടരും ആശ്വസിച്ചിരുന്നുവെന്നും റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ ബൈജു കൊട്ടാരക്കര പറഞ്ഞു.

സംവിധായകന്റെ വാക്കുകളിലേക്ക്

‘കേസന്വേഷണം തീരാൻ 43 ദിവസം ബാക്കിയുള്ളപ്പോൾ ആണ് അന്വേഷണ തലപ്പത്ത് നിന്ന് മാറ്റിയത്. അതിന് 10 ദിവസം മുൻപേ തന്നെ അഭിഭാഷകൻ ഫിലിപ്പ് ടി വർഗീസിനെ കൊണ്ട് ചീഫ് സെക്രട്ടറിക്ക് പരാതി കൊടുപ്പിച്ചു. പോലീസുകാർ ഞങ്ങളെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്നതായിരുന്നു പരാതി. പിന്നാലെ 10 ദിവസം കഴിഞ്ഞപ്പോൾ ശ്രീജിത്തിനെ മാറ്റി. അതിന് രണ്ട് ദിവസം മുൻപാണ് പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശി ചുമതലയേൽക്കുന്നത്’.

‘അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിനെ ചോദ്യം ചെയ്തു കൊണ്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്ന് കോടതി സർക്കാരിനോട് ചോദിച്ചിട്ടുണ്ട്. ഇനി കേസിനെ സംബന്ധിച്ചെടുത്തോളം 200 മണിക്കൂറോളം വരുന്ന ഓഡിയോ ക്ലിപ്പുകൾ ഉണ്ട്. ഇതിന് എത്ര സമയമെടുക്കും. ബോംബെയിൽ നിന്ന് ലഭിച്ച മിറർ ഇമേജുകളുടെ ഒറിജിനൽ എടുക്കാൻ ഫോറൻസിക് ലാബിൽ കൊടുക്കണമെങ്കിൽ കോടതിയുടെ അനുമതി വേണം. അതിന് എത്ര സമയം എടുക്കും?’

‘ഇത്തരത്തിൽ പല കാര്യങ്ങളും പോലീസിന് ചെയ്ത് അതിനിടയിലാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. അത് അൽപം പോലും നീതികരിക്കാനാകുന്ന കാര്യമല്ല. അതുകൊണ്ട് കൂടിയാണ് കേസിൽ അട്ടിമറി ഉണ്ടായതെന്ന് സംശയിക്കേണ്ടിയിരിക്കുന്നത്. ഈ നാട്ടിലെ ആർക്കും അറിയാം പല ഘട്ടങ്ങളിലും കേസിൽ അട്ടിമറി ഉണ്ടായിട്ടുണ്ട്. ഇപ്പോഴുള്ള തെളിവുകൾ മാത്രമായിട്ടാണ് കോടതിയിലേക്ക് പോകുന്നതെങ്കിൽ അത് പാതിവെന്ത തെളിവുകൾ ആയിരിക്കും’.

‘കേസിന്റെ ആദ്യഘട്ടത്തിൽ കേസ് തീർന്നു, തെളിവുകൾ നശിപ്പിക്കപ്പെട്ടു, സാക്ഷികളെല്ലാം കൂറുമാറി പ്രതികൾ എല്ലാം രക്ഷപ്പെടും എന്ന് തോന്നിയിടത്താണ് ബാലചന്ദ്രകുമാറിന്റെ വരവ്. ദിലീപ് അഭിനയിച്ച് കൊണ്ടിരിക്കുന്ന ഒരു സിനിമയുടെ ആദ്യ ഘട്ട ഷൂട്ട് അവസാനിച്ചപ്പോൾ ദിലീപ് പറഞ്ഞത് അടുത്ത ഷെഡ്യൂൾ 15 ന് വെച്ചോളും അപ്പോഴേക്കും എന്റെ കേസ് തീരും എന്നാണ്. കേസ് ഇല്ലാതാകുമെന്ന് അത്രയും ആത്മവിശ്വാസത്തിലായിരുന്നു ദിലീപ്.കേസ് തീരും യാതൊരു പ്രശ്നവും ഉണ്ടാകില്ലെന്നുള്ള ഉറപ്പ് ദിലീപിനും കൂട്ടർക്കും എവിടെ നിന്നോ കിട്ടിയിട്ടുണ്ടാകാം. അതിന്റെ ആത്മവിശ്വാസമാണ് അവർക്ക്’.

‘ഗണപതി കല്യാണം പോലെ കേസ് നീണ്ടുപോകുകയാണെന്നാണ് തനിക്കൊപ്പം ചർച്ചയിൽ പങ്കെടുക്കുന്ന രാഹുൽ ഈശ്വർ ആരോപിക്കുന്നത്. എന്നാൽ കേസിൽ ദിലീപ് നൽകിയത് 65 ഓളം ഹർജികളാണ്. ഹർജികൾ കൊടുത്താണ് ദിലീപ് കേസ് ഇത്രയും നീട്ടിക്കൊണ്ടുപോയത്. കേസിൽ ദിലീപിന്റെ ഫോണിൽ നിന്നും നിരവധി തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. പുതിയ അന്വേഷണ ഉദ്യോഗസ്ഥർ അതെല്ലാം ഒതുക്കി വെക്കാതിരുന്നാൽ അത് വലിയ തിരിച്ചടിയാകുമെന്നും സംവിധായകൻ പറഞ്ഞു.

അതേസമയം അന്വേഷണ ഉദ്യോഗസ്ഥനായ ശ്രീജിത്തിന്റെ മാറ്റം കേസിൽ സർക്കാരിന് എന്തെങ്കിലും സംശയകാരമായ താത്പര്യം ഉണ്ടോയെന്ന തരത്തിലുള്ള ഒരു സാഹചര്യം സൃഷ്ടിക്കാൻ കാരണമായിട്ടുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത അഡ്വ അജകുമാർ പറഞ്ഞു. ശ്രീജിത്തിനെതിരെ മാർക്കിസ്റ്റ് പാർട്ടിയുടെ അഭിഭാഷക സംഘടനയിലെ അംഗങ്ങൾ ഹോം സെക്രട്ടറിക്ക് പരാതി കൊടുക്കുകയും അത് പരിഗണനയിൽ ഇരിക്കുമ്പോൾ മാറ്റം ഉണ്ടാകുകയും ചെയ്യുന്നത് വളരെയേറെ സംശയം ഉണ്ടാക്കുന്നതാണ്. അന്വേഷണത്തിൽ മെല്ലപ്പോക്ക് ഉണ്ടായോ എന്നും സംശയിക്കേണ്ടിരിക്കുന്നുവെന്നും അഡ്വ അജകുമാർ പറഞ്ഞു.

‘അതിജീവിതയുടെ പരാതിയിൽ അന്വേഷണം നടത്താതിരിക്കാൻ ബാർ കൗൺസിലിന് സാധിക്കില്ല. കാരണം അതൊരു സ്റ്റാറ്റ്യൂട്ടറി കംപ്ലെയിന്റ് ആണ്. ഇനി കേസിനെ സംബന്ധിച്ചെടുത്തോളം വളരെയേറെ നിർണായകമായ കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ദൃശ്യം ചോർന്നതിൽ സ്റ്റാഫിനെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതിയിൽ നിന്നും കിട്ടിയില്ല, ദൃശ്യങ്ങൾ ഫോറൻസിക് ലാബിലേക്ക് അയച്ച് അതിന്റെ റിപ്പോർട്ട് തേ ടാതിരിക്കുന്നത് മൗഢ്യമായിട്ടുള്ള കാര്യമായി മാറും. മാത്രവുമല്ല കോടതി രേഖകൾ ചോർന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്’.

‘ഒന്നുകിൽ ഹൈക്കോടതി കേസിൽ സത്വരമായി ഇപെട്ട് ഇപ്പോഴത്തെ പ്രതിസന്ധികൾ മാറ്റാൻ ഇടപെടണം. അല്ലേങ്കിൽ പ്രോസിക്യൂഷൻ നേരിട്ട് ഹൈക്കോടതിയെ സമീപിച്ച് അന്വേഷണം വേഗത്തിലാക്കാനുള്ള ഇടപെടലുകൾ തേടണം’,അഡ്വ അജകുമാർ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top