Connect with us

രഹസ്യ അറയിൽ ആ വമ്പൻ തെളിവ് ദിലീപ് സൂക്ഷിച്ച് വെച്ചു!കൃത്യമായി പ്രതിരോധിക്കാന്‍ ദിലീപിന് സാധിക്കും, ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്! സിനിമയെ വെല്ലുന്ന ക്ലൈമാക്സ്

News

രഹസ്യ അറയിൽ ആ വമ്പൻ തെളിവ് ദിലീപ് സൂക്ഷിച്ച് വെച്ചു!കൃത്യമായി പ്രതിരോധിക്കാന്‍ ദിലീപിന് സാധിക്കും, ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്! സിനിമയെ വെല്ലുന്ന ക്ലൈമാക്സ്

രഹസ്യ അറയിൽ ആ വമ്പൻ തെളിവ് ദിലീപ് സൂക്ഷിച്ച് വെച്ചു!കൃത്യമായി പ്രതിരോധിക്കാന്‍ ദിലീപിന് സാധിക്കും, ആരും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്! സിനിമയെ വെല്ലുന്ന ക്ലൈമാക്സ്

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന തെളിവുകൾ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ഫോണിൽ നിന്ന് ലഭിച്ചതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഉയർത്തുന്ന വാദങ്ങളെ തള്ളിയിരിക്കുകയാണ് അഡ്വ. ശ്രീജിത് പെരുമന. ദിലീപിന്റെ മുന്‍കൂർജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട വാദങ്ങള്‍ നടന്നപ്പോള്‍ ഫോണിലെ വിവരങ്ങള്‍ വെച്ചുള്ള ഇതേ വാദങ്ങളാണ് പ്രോസിക്യൂഷനും അന്വേഷണ സംഘവും ഉന്നയിച്ചത്. അതിന് കൃത്യമായ മറുപടി കോടതിയില്‍ കൊടുക്കാന്‍ സാധിച്ചത് കൊണ്ടാണ് വധഗൂഡാലോചന കേസില്‍ ദിലീപിന് മുന്‍കൂർ ജാമ്യം ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു

ഏതൊക്കെ നിയമപ്രകാരം എന്തെല്ലാം അധികാരം ഒരു അന്വേഷണ സംഘത്തിന് ഉണ്ടെന്ന് വ്യക്തമായി അറിയാത്ത ആളുകളൊന്നുമല്ലല്ലോ ഈ കേസുകള്‍ അന്വേഷിക്കുന്നത്. ഫോണിലെ വിവരങ്ങള്‍ എടുത്ത് സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു സമയം കോടതി പ്രതിഭാഗത്തെ അനുമോദിക്കുന്ന നിമിഷം പോലുമുണ്ടായെന്നും ശ്രീജിത്ത് പെരുമന കൂട്ടിച്ചേർക്കുന്നു. ഒരു യൂട്യൂബ് ചാനൽ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂക്ഷിച്ച് വെക്കണമെന്ന് ഒരു നിയമവും പറയാത്ത വിവരങ്ങളാണ് ദിലീപ് ഒഴിവാക്കിയിട്ടുള്ളത്. ഡിലീറ്റ് ചെയ്യുന്ന തെളിവുകള്‍ കോടതിയില്‍ കൊടുക്കാന്‍ അവർ തയ്യാറാണ്. ഈ പറയുന്ന ചാറ്റില്‍ ബാലചന്ദ്രകുമാറുമായുള്ള ചാറ്റുകളുമുണ്ട്. ഈ ചാറ്റുകളൊന്നും തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് അന്വേഷണ സംഘം പറയുകയാണെങ്കില്‍ അതെല്ലാം തിരിച്ചെടുത്ത് ഞങ്ങള്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. അതെല്ലാം കോടതിയില്‍ എത്തുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇവിടെ പ്രോസിക്യൂഷനും അന്വേഷണ സംഘവും സമാഹരിച്ചിട്ടുള്ള ഡിജിറ്റല്‍ തെളിവുകളുടെ സത്യസന്ധത കോടതി തീരുമാനിക്കട്ടെ. അന്വേഷണ സംഘത്ത പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള കൃത്യമായിട്ടുള്ള തെളിവുകള്‍ പ്രതിഭാഗത്തിന്റെ കയ്യിലുമുണ്ടാവും. അത് പ്രതിഭാഗം കൃത്യമായി മുന്നോട്ട് വെക്കും. അതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും ശ്രീജിത് പെരുമന വ്യക്തമാക്കുന്നു.

ഫോറന്‍സിക് വിവരങ്ങള്‍ അപ്പാടെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് വിരമിച്ച ഒരു ഉയർന്ന ഉദ്യോഗസ്ഥ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. അതിന് ഉദാഹരണമായി നിരവധി കേസുകളുണ്ട്. ദിലീപ് വിവരങ്ങള്‍ നശിപ്പിച്ചില്ലെന്ന് പറയുന്നില്ല. അദ്ദേഹം വ്യക്തിപരമായ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഗള്‍ഫില്‍ പലരുമായി ബന്ധപ്പെട്ട ചാറ്റുകളും ഡിലീറ്റ് ചെയ്തിട്ടുണ്ട്. അതെല്ലാം ഒരാളുടെ അവകാശമാണ്.

ഒരാളുടെ ഒരാളുടെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കുക എന്നത് രാജ്യത്തെ ഒരു നിയമപ്രകാരവും തെറ്റല്ല. ഫോണുകള്‍ മുംബൈയില്‍ അയച്ച് വിവരങ്ങള്‍ നീക്കിയത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ പ്രതിഭാഗം അതിന് കോടതിയില്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ഇവിടുത്തെ അന്വേഷണ സംഘത്തെ ഞങ്ങള്‍ക്ക് ഭയമുണ്ടെന്ന കൃത്യമായ മറുപടി അവർ നല്‍കിയിട്ടുണ്ട്.

പൊലീസിനെ ഈ ഫോണുകള്‍ ഏല്‍പ്പിച്ച് കഴിഞ്ഞാല്‍ അതിലേക്ക് ഏതെങ്കിലും രീതിയില്‍ മറ്റേതെങ്കിലും കാര്യങ്ങള്‍ ചേർത്തുകൊണ്ട് തന്നെ കുടുക്കാനുള്ള ശ്രമങ്ങള്‍ നടക്കാനുള്ള സാധ്യതയുണ്ടെന്നും അത് മാത്രമല്ല തന്റെ ഏറ്റവും വ്യക്തിപരമായ വിവരങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. ന്യായപരമായി ഒരു സംശയവും ഇല്ലാതെ കേസ് തെളിയിക്കേണ്ടത് പ്രോസിക്യൂഷന്റെ ബാധ്യതയാണ്. അത് അവർ ചെയ്യട്ടെയെന്നും ശ്രീജിത് പെരുമന വ്യക്തമാക്കുന്നു.

ദിലീപ് അനുകൂലികള്‍ കാര്യങ്ങളറിയാതെയാണ് പ്രതികരിക്കുന്നതെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാർ. പല കാര്യങ്ങളുമായി ബന്ധപ്പെട്ട് പബ്ലിക്ക് ഡൊമൈയ്നില്‍ ഇല്ലാത്ത വിവരങ്ങള്‍ എന്റെ കയ്യിലുണ്ട്. അതുകൊണ്ടാണ് പല വിഷയങ്ങളിലും ദിലീപ് വാദികള്‍ വന്ന് എന്തെങ്കിലുമൊക്കെ പറയുമ്പോള്‍ എനിക്ക് വെല്ലുവിളിക്കാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top