Connect with us

കാവ്യയുടെ ലക്ഷ്യയിലേക്കാണ് പള്‍സർ സുനി ഓടിയത്, പുതിയ തെളിവുകക്ക് പ്രസക്തി കൂടുന്നു! കാവ്യ പ്രതിസ്ഥാനത്തേക്ക് വരാന്‍ സാധ്യതകൂടുതൽ, ഞെട്ടിച്ച് ആ നിർണ്ണായക വെളിപ്പെടുത്തൽ

News

കാവ്യയുടെ ലക്ഷ്യയിലേക്കാണ് പള്‍സർ സുനി ഓടിയത്, പുതിയ തെളിവുകക്ക് പ്രസക്തി കൂടുന്നു! കാവ്യ പ്രതിസ്ഥാനത്തേക്ക് വരാന്‍ സാധ്യതകൂടുതൽ, ഞെട്ടിച്ച് ആ നിർണ്ണായക വെളിപ്പെടുത്തൽ

കാവ്യയുടെ ലക്ഷ്യയിലേക്കാണ് പള്‍സർ സുനി ഓടിയത്, പുതിയ തെളിവുകക്ക് പ്രസക്തി കൂടുന്നു! കാവ്യ പ്രതിസ്ഥാനത്തേക്ക് വരാന്‍ സാധ്യതകൂടുതൽ, ഞെട്ടിച്ച് ആ നിർണ്ണായക വെളിപ്പെടുത്തൽ

നടിയെ അക്രമിച്ചതിന്റെ കേസന്വേഷണം നിർണ്ണായക അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. കേസിൽ ദിലീപിന് നിർണായക പങ്കുണ്ട് എന്ന് തെളിയിക്കുന്ന ചില തെളിവുകളാണ് അവസാനം പുറത്തുവന്നത്.. അതിന്റെ ഭാഗമായി നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനും പങ്കുണ്ടെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. കാവ്യയെ എത്രയും പെട്ടെന്ന് ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിലേക്ക് വന്നുചേർന്നുവെന്ന് തെളിഞ്ഞാല്‍ അത് കേസില്‍ ഏറെ നിർണ്ണായകമായിരിക്കുമെന്ന് റിട്ട.എസ്പി ജോർജ് ജോസഫ് പറയുകയാണ്. ദൃശ്യം കണ്ടെത്തി കഴിഞ്ഞാല്‍ ഇവിടുത്തെ പ്രശ്നം തീർന്നു. ആ ദൃശ്യം എന്തിനാണ് ദിലീപിന്റെ കയ്യില്‍ എത്തിയത്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമൊന്നും കയ്യില്‍ എത്താതെ ആ ദൃശ്യം ദിലീപിലേക്ക് മാത്രം എത്തിയത് എന്തുകൊണ്ടാണ് എന്നതിന് വളരെ പ്രധാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഒരു കേസിന്റെ വിചാരണ തീരാനിരിക്കെയാണ് മലപോലെ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അതിന് അകത്ത കോടതിക്ക് നേരെയുമൊക്കെ ആരോപണമുണ്ട്. എന്നാല്‍ അത് സത്യമാണോയെന്ന് നമുക്ക് അറിയില്ലെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില തെളിവുകളൊക്കെ ഇതിനോടകം വന്നിട്ടുണ്ട്. ഈ സമയത്ത് നമുക്ക് കോടതിയുടെ വില കളയാതിരിക്കണം. നമ്മള്‍ എല്ലാവരും ആശ്രയിക്കുന്നത് കോടതിയെയാണ്. അങ്ങനെയിരിക്കുമ്പോള്‍ കോടതി ഇതിനകത്ത് ഏതെങ്കിലും വകുപ്പ് വെച്ച് ഇതിനകത്ത് ഇടപെടേണ്ടതുണ്ട്. കോടതിക്ക് നേരെ പല ആരോപണങ്ങളും ഉയർന്നത് ശ്രദ്ധേയമാണെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

സമാനമായ രീതിയിലുള്ള കേസുകളില്‍ രാജ്യത്ത് കോടതികള്‍ ഇടപെട്ടിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. 407 സിആർപിസി പ്രകാരം കോടതിക്ക് ചില അധികാരങ്ങളുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നത്. വിചാരണ നടക്കുന്ന കോടതിയിലടക്കം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്. അതുകൊണ്ടാണ് വിചാരണ കോടതിയില്‍ മാറ്റാന്‍ പറ്റുമോയെന്ന് ചോദിക്കുന്നതെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

ഒരു കേസില്‍ 202 ലേറെ സാക്ഷികളെ വിസ്തരിച്ചതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ മാത്രം വിസ്തരിക്കാനുള്ള സാഹചര്യത്തിലാണ് മലപോലെ തെളിവുകള്‍ വരുന്നത്. അങ്ങനെ വന്ന് കഴിഞ്ഞതോടെ പുതുതായി രണ്ട് പ്രതികള്‍ കൂടി വരുമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുപോലെ സായി ശങ്കർ കൂടി പ്രതിചേർക്കപ്പെടും. ഇതുപോലുള്ള കാര്യങ്ങള്‍ എങ്ങനെയാണ് വിചാരണക്കോടതിയില്‍ കൊണ്ടുവരികയെന്നാണ് പ്രധാനം.

കുറ്റകൃത്യം ആരോപിക്കപ്പെട്ടിട്ടുള്ളത് ദിലീപിന്റെ പേരിലാണെങ്കിലും ആർക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന പ്രസക്തമായ ചോദ്യം അവിടെ വരുന്നുണ്ട്. ബാലചന്ദ്രകുമാർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തല്‍ പ്രധാനമാണ്. കാവ്യാ മാധവനെ ഏതായാലും ചോദ്യം ചെയ്യേണ്ടി വരും. കാവ്യയുടെ ലക്ഷ്യയെന്ന സ്ഥാപനത്തിലേക്കാണ് പള്‍സർ സുനി ഓടിപ്പോയത്. ഇത് നേരത്തെ അന്വേഷിച്ചിട്ടുള്ളതാണ്. എങ്കിലും പുതിയ തെളിവുകക്ക് പ്രസക്തി കൂടിയിട്ടുണ്ടെങ്കില്‍ കാവ്യ പ്രതിസ്ഥാനത്തേക്ക് വരാന്‍ സാധ്യതകൂടുതലാണെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

More in News

Trending

Recent

To Top