Connect with us

പ്രമുഖ നടിയെ തൂക്കിയെടുക്കുന്നു!? രഹസ്യങ്ങൾ ചോർന്ന് ഒലിക്കുന്നു, വിളറി വെളുത്ത് ആ 12 പേർ ആരും വിചാരിക്കാത്ത ക്ലൈമാക്‌സ്!കുരുക്ക് മുറുകി

News

പ്രമുഖ നടിയെ തൂക്കിയെടുക്കുന്നു!? രഹസ്യങ്ങൾ ചോർന്ന് ഒലിക്കുന്നു, വിളറി വെളുത്ത് ആ 12 പേർ ആരും വിചാരിക്കാത്ത ക്ലൈമാക്‌സ്!കുരുക്ക് മുറുകി

പ്രമുഖ നടിയെ തൂക്കിയെടുക്കുന്നു!? രഹസ്യങ്ങൾ ചോർന്ന് ഒലിക്കുന്നു, വിളറി വെളുത്ത് ആ 12 പേർ ആരും വിചാരിക്കാത്ത ക്ലൈമാക്‌സ്!കുരുക്ക് മുറുകി

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും ദിലീപിനെ രണ്ടു ഘട്ടങ്ങളിലായി ചോദ്യം ചെയ്തിരുന്നു. പതിനാറര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആവശ്യമെങ്കിൽ നടനെ ഇനിയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിൽ പരമാവധി തെളിവുകൾ ശേഖരിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ദിലീപിന്റെ ഫോണിൽ നിന്നും 12 ചാറ്റുകൾ ഡിലീറ്റ് ചെയ്തതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.നിലവിൽ ദിലീപിന്റെ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി കൂടുതൽ പേരെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ദിലീപിന്റെ ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാവാത്ത വിധം നശിപ്പിച്ച് കളഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഫോണുകൾ കോടതിക്ക് കൈമാറുന്നതിന് തൊട്ട് മുൻപായിരുന്നു ഇവയെല്ലാം നീക്കം ചെയ്തത്. ഇതിൽ തന്നെ ദുബൈയിൽ ഉള്ളവരുടെ നമ്പറുകളിലേക്കുള്ള ചാറ്റുകളാണ് നശിപ്പിച്ചതെന്നായിരുന്നു കണ്ടെത്തൽ.

ദുബായി ക്രിക്കറ്റ് അസോസിയേഷൻ സി ഇ ഒ ഗാലിഫ് എന്നയാളുമായുള്ള ചാറ്റുകൾ നശിപ്പിക്കപ്പെട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ഒരു വിദേശ പൗരൻ സഹായിച്ചതായി കേസിലെ സാക്ഷി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. അത് ഖാലിഫ് ആണോയെന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

ഖാലിഫിനെ കൂടാതെ ദുബായിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫർ, ദുബായിലെ സാമൂഹിക പ്രവർത്തകൻ തൃശ്ശൂർ സ്വദേശി നസീർ, ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജ് , ഭാര്യ കാവ്യ മാധവൻ എന്നിവരുമായുള്ള ഫോൺ വിവരങ്ങളും നശിപ്പിച്ചിട്ടുണ്ട്. ദിലീപിന്റെ ഉടമസ്ഥതയിൽ ഉള്ള ദേ പുട്ടിന്റെ ദുബായ് പാട്ണറുമായുള്ള ചാറ്റും മലയാളത്തിലെ ഒരു പ്രമുഖ നടിയുമായുള്ള ചാറ്റുകളും നശിപ്പിച്ചുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മലയാള സിനിമയിൽ നേരത്തേ നായികയായിരുന്ന നടിയുമായുള്ള ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചിരിക്കുന്നത്. ഇവർ ഇപ്പോൾ ദുബൈയിൽ കഴിയുകയാണ്. ഇവരെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. ഓൺലൈനായിട്ടായിരിക്കും ചോദ്യം ചെയ്യുക. ഇവർ ദിലീപുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന കാര്യവും പരിശോധിക്കും. നേരത്തേ സീരിയൽ മേഖലയിൽ നിന്ന് രണ്ട് പേരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരും ദിലീപുമായി അടുത്ത ബന്ധം പുലർത്തിയവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ദിലീപ് ചാറ്റ് ചെയ്ത വ്യക്തികളുടെ ഫോണുകളിൽ ഈ വിവരങ്ങൾ ഉണ്ടാകുമോയെന്നതാണ് ഉയരുന്ന ചോദ്യം. ഈ സാഹചര്യത്തിൽ ചാറ്റുകൾ ഡിലീറ്റ് ചെയ്ത 12 പേരേയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. വിദേശത്തുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ മൊബൈൽ സേവനദാതാക്കളെ സമീപിപ്പിക്കാനുള്ള നീക്കങ്ങളും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാകുന്നതുവരെ കേസ് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ ഹർജി ഹൈക്കോടതി പിന്നീടു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിലാണ് ഹർജി. വിചാരണക്കോടതികളിലെ നടപടിക്രമങ്ങൾ റിപ്പോർട്ടു ചെയ്യുന്നതു വിലക്കി കോടതി ഉത്തരവിറക്കിയെങ്കിലും മാദ്ധ്യമങ്ങൾ പാലിക്കുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം.

കേസിലെ ഏഴാം പ്രതി സായ് ശങ്കറിനെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. ദിലീപ് ആവശ്യപ്പെട്ടത് അനുസരിച്ച് നടന്റെ രണ്ട് ഫോണുകളിലെ വിവരങ്ങൾ ഇയാളായിരുന്നു നീക്കം ചെയ്തത്. എന്നാൽ തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുകയാണെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സായ് ശങ്കർ. കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റർ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി ഹാജരായില്ലേങ്കിൽ കൂടുതൽ കേസുകൾ വന്ന് കൊണ്ടിരിക്കുമെന്നാണ് ഭീഷണിയെന്നാണ് സായ് ശങ്കർ ആരോപിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top