Connect with us

നാളുകള്‍ക്ക് ശേഷം നാഗചൈതന്യയുടെ ചിത്രം പങ്കുവെച്ച് സാമന്ത; ചോദ്യങ്ങളുമായി ആരാധകര്‍

News

നാളുകള്‍ക്ക് ശേഷം നാഗചൈതന്യയുടെ ചിത്രം പങ്കുവെച്ച് സാമന്ത; ചോദ്യങ്ങളുമായി ആരാധകര്‍

നാളുകള്‍ക്ക് ശേഷം നാഗചൈതന്യയുടെ ചിത്രം പങ്കുവെച്ച് സാമന്ത; ചോദ്യങ്ങളുമായി ആരാധകര്‍

തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. അടുത്തിടെയാണ് നടന്‍ നാഗചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത്. അത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായ സാമന്ത തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറി കണ്ട് അമ്പരിന്നിരിക്കുകയാണ് ആരാധകര്‍. നാളുകള്‍ക്ക് ശേഷം നാഗചൈതന്യയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. മജിലി എന്ന സിനിമയുടെ പോസ്റ്റര്‍ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ഈ സിനിമയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനു വേണ്ടിയാണ് താരം ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അതേസമയം പോസ്റ്ററിന് നടുവില്‍ നാഗചൈതന്യ നില്‍ക്കുന്ന ചിത്രവും ഉണ്ട്. ഇതിന്റെ പോസ്റ്ററില്‍ ആണ് ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നത്. എന്തായാലും നിരവധി ആളുകളാണ് ഇനി നിങ്ങള്‍ എപ്പോഴാണ് ഇതുപോലെ കാണാന്‍ പറ്റുക എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

അതേസമയം, വിവാഹമോചിതരായ ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കാത്തത് കാരണം തന്റെ പുതിയ ചിത്രത്തിലേയ്ക്ക് സംവിധായക പുതിയ നടിയെ തിരയുന്നതായും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സാമന്തയും നാഗചൈതന്യയും നായിക-നായകന്മാരായി വരേണ്ടിയിരുന്ന ചിത്രമായിരുന്നു ഇത്. ഇതിനിടെയാണ് സാമന്ത നാഗചൈതന്യയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

More in News

Trending

Recent

To Top