Connect with us

ബിഗ് ബോസ്സ് ആദ്യ എലിമിനേഷൻ, ആ 2 പേർ ഹൗസിൽ നിന്ന് പുറത്തേക്ക്! പ്രേക്ഷകർക്ക് ഇത് താങ്ങാനാവില്ല

TV Shows

ബിഗ് ബോസ്സ് ആദ്യ എലിമിനേഷൻ, ആ 2 പേർ ഹൗസിൽ നിന്ന് പുറത്തേക്ക്! പ്രേക്ഷകർക്ക് ഇത് താങ്ങാനാവില്ല

ബിഗ് ബോസ്സ് ആദ്യ എലിമിനേഷൻ, ആ 2 പേർ ഹൗസിൽ നിന്ന് പുറത്തേക്ക്! പ്രേക്ഷകർക്ക് ഇത് താങ്ങാനാവില്ല

ബിഗ് ബോസ് സീസണ്‍ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ചുരുങ്ങിയദിവസം കൊണ്ട് തന്നെ മത്സരം ട്രാക്കിയിലായിട്ടുണ്ട്. ബിഗ് ബോസിനെ ഗെയിമായി കണ്ടു കൊണ്ടാണ് മത്സരാര്‍ത്ഥികള്‍ ഹൗസില്‍ നില്‍ക്കുന്നത്. തുടക്കം മുതല്‍ തന്നെ ബിഗ് ബോസ് ഹൗസില്‍ അഭിപ്രായവ്യത്യാസം രൂക്ഷമായിരുന്നു.

സീസണ്‍ 4 ആദ്യ വാരാന്ത്യ എപ്പിസോഡ് പിന്നിടുമ്പോള്‍ ആദ്യ എലിമിനേഷന്‍റെ ആവേശത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മുന്‍ സീസണുകളില്‍ നിന്ന് വിഭിന്നമായി ആദ്യ വാരം തന്നെ എലിമിനേഷന്‍ ഉണ്ടായിരുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത. അശ്വിന്‍ വിജയ് ആണ് ആദ്യ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത്. ക്യാപ്റ്റന്‍ ഒഴികെ മറ്റുള്ള 16 പേരും നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചു. എന്നാല്‍ ഈ ലിസ്റ്റ് മത്സരാര്‍ഥികള്‍ പരസ്പരം നോമിനേറ്റ് ചെയ്‍ത് ഉണ്ടായിവന്ന ഒന്നല്ല. മറിച്ച് ബിഗ് ബോസ് പൊടുന്നനെ പ്രഖ്യാപിച്ച ഒന്നായിരുന്നു.

ഈ ലിസ്റ്റ് പ്രകാരമായിരുന്നു കഴിഞ്ഞ ഒരാഴ്ചത്തെ വോട്ടിംഗും. ഇന്നലെ നടന്ന ആദ്യ വാരാന്ത്യ എപ്പിസോഡില്‍ അവതാരകനായെത്തിയ മോഹന്‍ലാല്‍ ആദ്യ എലിമിനേഷന്‍ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയിലായിരുന്നു മത്സരാര്‍ഥികളും പ്രേക്ഷകരും. എന്നാല്‍ ആദ്യ എലിമിനേഷന്‍ അദ്ദേഹം പ്രഖ്യാപിച്ചില്ല. മറിച്ച് ചിലര്‍ ഈ വാരം സുരക്ഷിതരാണെന്നു മാത്രം അദ്ദേഹം പ്രഖ്യാപിച്ചു. നോമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നവരില്‍ സൂരജ്, ജാസ്‍മിന്‍, ബ്ലെസ്‍ലി, ഡെയ്‍സി, സുചിത്ര എന്നിങ്ങനെ അഞ്ചു പേരാണ് സേഫ് ആണെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഇന്ന് മിക്കവാറും സീസണിലെ ആദ്യ എലിമിനേഷന്‍ നടക്കും. അതിന്‍റെ പ്രൊമോ കട്ടോടെയാണ് ഇന്നലത്തെ എപ്പിസോഡ് അവസാനിച്ചത്.

അഞ്ചുപേര്‍ സേഫ് ആയതോടെ 11 പേരാണ് നോമിനേഷന്‍ ലിസ്റ്റില്‍ അവശേഷിക്കുന്നത്. നവീന്‍ അറയ്ക്കല്‍, ജാനകി സുധീര്‍, ലക്ഷ്‍മി പ്രിയ, ഡോ. റോബിന്‍ രാധാകൃഷ്ണന്‍, ധന്യ മേരി വര്‍ഗീസ്, ശാലിനി നായര്‍, അഖില്‍ ബി എസ്, നിമിഷ, റോണ്‍സണ്‍ വിന്‍സെന്‍റ്, അപര്‍ണ്ണ മള്‍ബറി, ദില്‍ഷ പ്രസന്നന്‍ എന്നിവരില്‍ ഒരാളോ ഒന്നിലധികം പേരോ ഇന്ന് പുറത്താവും.

പുറത്താകാൻ സാധ്യതയുള്ളവരുടെ പേരുകളിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രവചിക്കുന്നത് ശാലിനിയുടേയും സൂരജിന്റേയും പേരുകളാണ്. രണ്ടുപേരും ഗെയിമിലും വലിയ പ്രകടനമൊന്നും കഴിഞ്ഞ ആഴ്ച കാഴ്ച വെച്ചിരുന്നില്ല എന്നത് തന്നെയാണ് കാരണമായി ചൂണ്ടികാട്ടുന്നത്. കഴിഞ്ഞ ആഴ്ച സ്ക്രീൻ സ്പേസ് നേടിയെടുക്കാൻ പോലും ശാലിനിക്കോ സൂരജിനോ സാധിച്ചില്ലെന്നും അതിനാൽ ഇവരിൽ ഒരാളോ അല്ലെങ്കിൽ രണ്ടുപേരോ പുറത്തായേക്കുമെന്നുമാണ് വിലയിരുത്തൽ. ആദ്യത്തെ ആഴ്ചയായതിനാൽ എലിമിനേഷൻ ഉണ്ടാകില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഏതായാലും ഇന്ന് ആരാണ് പുറത്ത് പോകുകയെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ

അതേസമയം ബിഗ് ബോസ് സ്ഥിരം പ്രേക്ഷകർ തങ്ങളുടെ പ്രവചനങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തിൽ ഒരു പ്രവചനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഈയാഴ്ച്ച എലിമിനേഷൻ ഉണ്ടാകുമോ. ഉണ്ടെങ്കിൽ ആരാകും…? ബിബിഎം 4 തുടങ്ങിയിട്ട് ഒരാഴ്ച്ചയല്ലേ ആയുള്ളൂ. ആരെയും വിലയിരുത്താനുള്ള സമയവും ആയിട്ടില്ല. അതിനാൽ എലിമിനേഷൻ സാധ്യത കുറവാണ്. എങ്കിലും ഒന്ന് പറയട്ടെ. എലിമിനേഷൻ ഉണ്ടെങ്കിൽ ഏറ്റവും ആക്ടീവല്ലാതെ വ്യക്തിയാകും പുറത്ത് പോകുക എന്ന് കരുതാം. അങ്ങനെയെങ്കിൽ സാധ്യത ആർക്കാകും…? ഒരു പിടിയും കിട്ടണില്ല….’ എന്നാണ് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ഒരു കുറിപ്പ്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top