Connect with us

ദിലീപിൻറെ വമ്പൻ കള്ളകളി! അടപടലം തേഞ്ഞു …. ആ സമയം അവിടെ ഉണ്ടായിരുന്നത് ആ 3 പേർ, ട്വിസ്റ്റോടു ട്വിസ്റ്റ്

News

ദിലീപിൻറെ വമ്പൻ കള്ളകളി! അടപടലം തേഞ്ഞു …. ആ സമയം അവിടെ ഉണ്ടായിരുന്നത് ആ 3 പേർ, ട്വിസ്റ്റോടു ട്വിസ്റ്റ്

ദിലീപിൻറെ വമ്പൻ കള്ളകളി! അടപടലം തേഞ്ഞു …. ആ സമയം അവിടെ ഉണ്ടായിരുന്നത് ആ 3 പേർ, ട്വിസ്റ്റോടു ട്വിസ്റ്റ്

വധഗൂഢാലോചന കേസില്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന സംബന്ധിച്ച നിര്‍ണായക വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ദിലീപ് ഹാജരാക്കിയ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതിനെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ജനുവരി 29-നും 30-നും ഇടയിലാണ് ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നും മുംബൈയിലെ ഒരു ലാബാണ് ഇതിനുവേണ്ട സാങ്കേതിക സഹായം നല്‍കിയതെന്നുമാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഫോണുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന്റെ തലേദിവസമാണ് ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ നശിപ്പിച്ചതെന്നും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

മുംബൈയിലേക്ക് അയക്കുന്നതിന് മുൻപ് തന്നെ ദിലീപിന്റേയും കൂട്ടരുടേയും ഫോണുകളിൽ നിന്ന് പല കാര്യങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണെന്ന് സംവിധായകൻ പ്രകാശ് ബാരെ. അതു കഴിഞ്ഞിട്ടും പലതും കിട്ടരുതെന്ന ആഗ്രഹത്തിലാണ് പല വിവരങ്ങളും തുടച്ച് നീക്കാൻ വേണ്ടി ലാബിലേക്ക് അയച്ച് ഡിലീറ്റ് ചെയ്ത് കൊണ്ടുവന്നത്. പോലീസ് കണ്ടെത്തിയ ഹാർഡ് ഡിസ്കിൽ എന്തൊക്കെയാണ് ഉള്ളതെന്നാണ് പ്രധാന കാര്യം. അത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. അതിലാണ് നമ്മുടെ പ്രതീക്ഷയെന്നും പ്രകാശ് ബാരെ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിലായിരുന്നു പ്രകാശ് ബാരെയുടെ പ്രതികരണം.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

നേരത്തേ അവർ ഫോൺ മാറ്റിയപ്പോൾ ഉള്ള ആശങ്ക എന്തുകൊണ്ടാണ് അവർ ആ ഫോൺ മാറ്റിയത് എന്നാണ്. മടിയിൽ കനമുണ്ട്. അതുകൊണ്ടാണ് വഴിയിൽ പേടി എന്ന് വ്യക്തമാണ്. അവർ സ്വയം എത്ര ഡാറ്റ ഡിലീറ്റ് ചെയ്തിട്ടുണ്ടാകും? കൂടുതലായി ഡിലീറ്റ് ചെയ്യുന്നതിന് വേണ്ടിയാണോ ലാബിലേക്ക് അയച്ചത് എന്ന കാര്യങ്ങൾ കൂടി അറിയേണ്ടതുണ്ട്.

ലാബ് റിട്രീവ് ചെയ്ത, ഡിലീറ്റ് ചെയ്ത ഡാറ്റകൾ ലാബ് എടുത്ത് വെച്ചിട്ടുണ്ട്. അത് പോലീസിന് ലഭിച്ചിട്ടുണ്ട്. ആറ് ഫോണുകൾ ഒരേ വൈഫൈയിൽ കണക്റ്റ് ചെയ്തു എന്നതിൽ എന്തോ ഉണ്ട്. ആ മൂന്ന് പേരും അപ്പോൾ അവിടെ ഉണ്ടായിട്ടുണ്ടെന്ന് കരുതേണ്ടി വരും. ബുദ്ധിയുള്ള അന്വേഷണ സംഘമാണെങ്കിൽ ഇതിൽ നിന്നും കാര്യമമായി വല്ലതും നെയ്തെടുക്കാൻ സാധിക്കും.

ബോംബെയിലേക്ക് അയക്കുന്നതിന് മുൻപ് തന്നെ ഫോണുകളിൽ നിന്ന് പല കാര്യങ്ങളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്. അതു കഴിഞ്ഞിട്ടും പലതും കിട്ടരുതെന്ന ആഗ്രഹത്തിലാണ് പല വിവരങ്ങളും തുടച്ച് നീക്കാൻ വേണ്ടി ലാബിലേക്ക് അയച്ച് ഡിലീറ്റ് ചെയ്ത് കൊണ്ടുവന്നത്. പോലീസ് കണ്ടെത്തിയ ഹാർഡ് ഡിസ്കിൽ എന്തൊക്കെയാണ് ഉള്ളതെന്നാണ് പ്രധാന കാര്യം. അത് സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. അതിലാണ് നമ്മുടെ പ്രതീക്ഷ.

കേസ് ഫയൽ ചെയ്ത ദിവസം തന്നെ ഫോണുകൾ മാറ്റി വെയ്ക്കുകയും കൊടുക്കാതിരിക്കുകയും ചെയ്തു. ഇപ്പോൾ പോലീസ് അവരുടെ സാമർത്ഥ്യം ഉപയോഗിച്ചാണ് മുംബൈയിലെ ലാബിൽ നിന്നും വിവരങ്ങൾ കണ്ടെടുത്തത്. കഴിഞ്ഞ പത്ത് വർഷത്തെ ഇ മെയിൽ ആശയവിനിമയങ്ങൾ കണ്ടെടുക്കാൻ പറ്റുന്നത് പോലെ ഡാറ്റകൾ എന്നത് കണ്ടെടുക്കാൻ പറ്റും. ഇതിൽ ആറ് പേരുടെ ഫോണുകളാണ് കൈമാറിയത്. ഇത് ഒരേ സമയം കാണാതാവുകയും ഡിലീറ്റിംഗ് നടക്കുകയും ഒരേ വൈഫൈക്ക് കീഴിൽ വരികയും ചെയ്ത ഫോണുകളാണ്.ആ പാറ്റേണിൽ നിന്ന് തന്നെ പല കാര്യങ്ങളും അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിക്കുമെന്നും പ്രകാശ് ബാരെ പറഞ്ഞു.

അതേസമയം ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തതിനെ എങ്ങനെയാണ് തെളിവുകൾ നശിപ്പിച്ചെന്ന് പറയാൻ സാധിക്കുകയെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന്റെ ചോദ്യം. ഡിലീറ്റ് ചെയ്ത കണ്ടന്റുകൾ എന്താണെന്ന് നമ്മുക്ക് എങ്ങനെ ഉറപ്പിച്ച് പറയാൻ സാധിക്കും. നമ്മുക്ക് ദിനംപ്രതി എത്രയോ വീഡിയോസും ഫോട്ടോകളും ചാറ്റുകളും വരുന്നു. നമ്മൾ ആവശ്യമില്ലാത്ത കാര്യങ്ങൾ ഡിലീറ്റ് ചെയ്യാറില്ലേ? ഡിലീറ്റ് ചെയ്യുന്ന കണ്ടന്റ് ആണല്ലോ പ്രധാനം

ദിലീപ് രാമൻ പിള്ളയ്ക്ക് അയച്ച ഓഡിയോകൾ ആണ് ഡിലീറ്റ് ചെയ്തതെങ്കിലോ? വീട്ടിലെ എന്തെങ്കിലും വീഡിയോ ആണ് ഡിലീറ്റ് ചെയ്തതെങ്കിലോ? കണ്ടന്റ് എങ്ങനെ കണ്ടെത്താൻ പറ്റും. അപ്പോൾ തെളിവ് ഡിലീറ്റ് ചെയ്തെന്ന് പോലീസിന് എങ്ങനെ പറയാൻ സാധിക്കും. വർഷങ്ങൾക്ക് മുൻപ് ബാലചന്ദ്രകുമാറുമായി നടത്തിയ ഓ‍ഡിയോ വീണ്ടെടുക്കാനാണ് ലാബിലേക്ക് അയച്ചത്. അത് ദിലീപ് തന്നെ സമ്മതിച്ചതാണല്ലോ.

വെറുതേ ഡിലീറ്റ് ചെയ്തു തെളിവ് നശിപ്പിച്ചു എന്നൊക്കെ പുകമറയുണ്ടാക്കാൻ ശ്രമിക്കുകയാണ്. വാദങ്ങൾ ഉണ്ടാക്കാൻ മനപ്പൂർവ്വം ശ്രമങ്ങൾ നടത്തുകയാണ് പോലീസ്. നേരത്തേ വിഷ്വൽ എവിഡൻസ് ഉണ്ടെന്ന് പറഞ്ഞു. എന്നാൽ കോടതി പോലും അത് മുഖവിലയ്ക്കെടുത്തില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top