Connect with us

ആ പെൻ ക്യാമറയിലെ ദൃശ്യങ്ങള്‍, ഒടുവിൽ ഭീഷണിസ്വരം! അടുത്ത ബോബ് പൊട്ടിച്ചു! എല്ലാം തകർന്ന് തരിപ്പണമായി…ദിലീപിന്റെ കുടുംബത്തെക്കുറിച്ച് ഓർക്കുന്നില്ല… ഇവർക്ക് കണ്ണീര് വരില്ലേ?

Actor

ആ പെൻ ക്യാമറയിലെ ദൃശ്യങ്ങള്‍, ഒടുവിൽ ഭീഷണിസ്വരം! അടുത്ത ബോബ് പൊട്ടിച്ചു! എല്ലാം തകർന്ന് തരിപ്പണമായി…ദിലീപിന്റെ കുടുംബത്തെക്കുറിച്ച് ഓർക്കുന്നില്ല… ഇവർക്ക് കണ്ണീര് വരില്ലേ?

ആ പെൻ ക്യാമറയിലെ ദൃശ്യങ്ങള്‍, ഒടുവിൽ ഭീഷണിസ്വരം! അടുത്ത ബോബ് പൊട്ടിച്ചു! എല്ലാം തകർന്ന് തരിപ്പണമായി…ദിലീപിന്റെ കുടുംബത്തെക്കുറിച്ച് ഓർക്കുന്നില്ല… ഇവർക്ക് കണ്ണീര് വരില്ലേ?

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി എത്തിയിരുന്നു. 10 വർഷം മുൻപ് ജോലി വാഗ്ദാനം ചെയ്ത് കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ഗാനരചയിതാവിന്റെ വീട്ടില്‍ വെച്ചാണ് പീഡനം നടന്നതെന്നും പരാതിയില്‍ യുവതി ആരോപിച്ചിരുന്നു.

കണ്ണൂർ സ്വദേശിയായ പെൺകുട്ടിയുടെ പീഡന പരാതിയിൽ ബാലചന്ദ്രകുമാറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ദിലീപിന് എതിരായ വെളിപ്പെടുത്തലുകൾ നടത്തിയതിനു പ്രതികാരമായാണ് പീഡനാരോപണം ഉയർന്നതെന്നതും പരാതി കെട്ടിച്ചമച്ചതാണെന്നുമാണ് ബാലചന്ദ്രകുമാർ ആരോപിച്ചത്.

എന്നാൽ ബാലചന്ദ്രകുമാർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനാലാണ് ഇത്രയും കാലം പെൺകുട്ടി പ്രതികരിക്കാതിരുന്നതെന്ന് പറയുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിനേശിന്റെ വാക്കുകൾ.

ദിനേശിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു

തിരുവനന്തപുരത്തുള്ള ഭാരത് ലൈവ് എന്നൊരു ചാനലുണ്ട്. തന്റ പരിപാടികളെല്ലാം അവിടെ നിന്നാണ് എഡിറ്റ് ചെയ്യുന്നത്. ആ ചാനലിലേക്ക് ഒരു ദിവസം നിരവധി കത്തുകൾ വരാറുണ്ട്. അക്കൂട്ടത്തിലാണ് ബാലചന്ദ്രകുമാർ പീഡിപ്പിച്ച പെൺകുട്ടിയുടെ കത്ത് ലഭിക്കുന്നത്. ബാലചന്ദ്രകുമാർ പീഡിപ്പിച്ച ഹതഭാഗ്യയായ പെൺകുട്ടിയാണ് താൻ എന്നായിരുന്നു കത്തിൽ ഉണ്ടായിരുന്നത്. ആദ്യം കത്ത് വായിച്ചപ്പോൾ ചാനൽ പ്രവർത്തകർ വിചാരിച്ചത് തമാശയാണെന്നാണ്.

ആരോപണം ഗൗരവതരമാണെന്ന് മനസിലായപ്പോൾ ചാനലിന്റെ അണിയറ പ്രവർത്തകർ എറണാകുളത്ത് പോയി പെൺകുട്ടിയെ കണ്ടു. അവൾ വീട്ട് ജോലിക്കാരിയാണ്. പാവം കുട്ടിയാണ്.അവരെ കണ്ട് സംസാരിച്ചപ്പോഴാണ് സംഭവം ജെനുവിൻ ആണെന്ന് മനസിലായത്. തുടർന്നാണ് ചാനലുകാർ ഇടപെട്ട് പെൺകുട്ടിയെ വനിതാ ജഡ്ജിന്റെ അടുത്തെത്തിക്കുകയും സംഭവം അന്വേഷണത്തിലേക്ക് പോകുകയും ചെയ്തത്.

മലയാളത്തിൽ സ്വന്തമായ ശൈലി തന്നെ ഉണ്ടാക്കിയെടുത്ത ഒരു സംഗീത സംവിധായകൻ തൃശ്ശൂർ പത്തൻസിൽ വെച്ച് ഊണ് കഴിക്കാനിരിക്കുമ്പോൾ ഈ കുട്ടി അതേ ടേബിളിൽ ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. സിനിമാക്കാരെ അറിയാമല്ലോ പെൺകുട്ടി എന്ന് കാണുമ്പോൾ അവരോട് സംസാരിക്കും. അയാൾ താൻ സംഗീത സംവിധായകനാണെന്ന് പെൺകുട്ടിയോട് പരിചയപ്പെടുത്തി.

പെൺകുട്ടിയെ കുറിച്ച് തിരക്കിയപ്പോൾ ജോലി തേടി വന്നതാണെന്ന് അവൾ അറിയിച്ചു. തുടർന്ന് ഭക്ഷണം കഴിച്ച് പോകാൻ നേരം അയാൾ ഒരു മൊബൈൽ നമ്പർ കൊടുത്തു. ഇയാളെ വിളിച്ചാൽ ജോലി ശരിയാക്കി തരുമെന്ന് പറഞ്ഞു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ നമ്പറായിരുന്നു അത്. ഈ കുട്ടി ബാലചന്ദ്രകുമാറിനെ വിളിച്ചു. അപ്പോൾ അയാൾ പെൺകുട്ടിയോട് വരാൻ ആവശ്യപ്പെട്ടു.

ഈ കുട്ടി ബാലചന്ദ്രകുമാറിനെ കാണാൻ ചെന്നു. അവിടെ വെച്ച് സംസാരിച്ച് കൊണ്ടിരിക്കവേയാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇതോടെ പെൺകുട്ടി പോലീസിൽ പരാതി കൊടുക്കും എന്ന് പറഞ്ഞു. അപ്പോൾ ബലാചന്ദ്രകുമാർ പോക്കറ്റിൽ നിന്നും പെൻകാമറയെടുത്ത് ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഭയന്ന പെൺകുട്ടി കണ്ണൂരിലേക്ക് ട്രെയിൻ കയറി പോയി. ഇപ്പോൾ ബാലചന്ദ്രകുമാറിന്റെ മുഖം ചാനലിൽ കണ്ടപ്പോഴാണ് പെൺകുട്ടിക്ക് അന്ന് തന്നെ ദ്രോഹിച്ചത് ഇയാൾ അല്ലേയെന്ന് മനസിലായത്. അങ്ങനെയാണ് ഇപ്പോൾ ഈ കേസ് വരുന്നത്, ശാന്തിവിള ദിനേശ് പറഞ്ഞു. എന്നാൽ കേസിന് പിന്നിൽ ദിലീപ് ആണെന്നാണ് ബാലചന്ദ്രകുമാർ ആരോപിക്കുന്നത്. പക്ഷേ ദിലീപിന് ഇതൊന്നും അറിയുക പോലുമില്ല, ശാന്തിവിള ദിനേശ് പറഞ്ഞു.

ഈ കേസ് വന്നപ്പോ തന്നെ പിണറായി വിജയൻ സർക്കാർ സ്വീകരിച്ചൊരു ശക്തമായ നടപടിയുണ്ടായിരുന്നു. കേസ് ഒരു വനിതാ ഉദ്യോഗസ്ഥ അന്വേഷിക്കട്ടേയെന്ന്. അവിടെ വെച്ചാണ് ദിലീപിന്റെ കഷ്ടകാലം തുടങ്ങുന്നത്. അങ്ങനെയാണ് കേസ് എഡിജിപി സന്ധ്യ അന്വേഷിക്കുന്നത്. പിന്നീട് ആക്രമിക്കപ്പെട്ട പെൺകുട്ടി വനിതാ ജഡ്ജിയെ നിയമിക്കണമെന്ന ആവശ്യം ഉന്നയിച്ചു. അതും കോടതി അംഗീകരിച്ചു.

വനിതാ ജഡ്ജിയായാലും പുരുഷ ജഡ്ജിയായാലും വിചാരണ സമയത്തെ കാര്യങ്ങൾ അവർ കുറിച്ചെടുക്കും. അതാണ് ഇപ്പോൾ അവരെ ചൊടിപ്പിച്ചിരിക്കുന്നത്. പബ്ലിക്ക് പ്രോസിക്യൂട്ടർമാർ രാജിവെച്ചത് അഹങ്കാരമാണ്. ഇവർ ജഡ്ജിയെ സമ്മർദ്ദത്തിലാക്കാനുള്ള നീക്കമാണ് നടത്തിയത്.

ദിലീപിനെതിരെ തിരിയുന്നവർ അദ്ദേഹത്തിനും കുടുംബത്തിനും ഒരു മനസുണ്ടെന്ന് വിചാരിക്കേണ്ടേ? കാവ്യയുടെ അച്ഛന് കഴിഞ്ഞ ദിവസം ആൻജിയോഗ്രാമിന് വിധേയനാക്കി. മകളുടെ ഭാവിയല്ലേ, അച്ഛന് മാനസിക സംഘർഷം ഉണ്ടാകാതിരിക്കുമോ? ദിലീപിന്റെ അമ്മയെ കുറിച്ചും പ്രായപൂർത്തിയായ മകളെ കുറിച്ചും കാവ്യയുടെ കുഞ്ഞുമകളെ കുറിച്ചോ കാവ്യയെ കുറിച്ചോ ഒന്നും ആരും ഓർക്കുന്നില്ല. ഇവർക്ക് കണ്ണീര് വരില്ലേ?

സത്യസന്ധനായ പുരുഷ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിച്ചതെങ്കിൽ ഇന്നത്തെ ദുര്യോഗം ദിലീപിന് വരില്ലായിരുന്നു. കേസ് വനിതാ ഉദ്യോഗസ്ഥ അന്വേഷിച്ച് തുടങ്ങിയതോടെയാണ് ദിലീപിന്റെ കഷ്ടകാലം തുടങ്ങിയതെന്നും അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറഞ്ഞു.

More in Actor

Trending

Recent

To Top