Connect with us

കാവ്യയെ വിളിച്ചപ്പോൾ കിട്ടിയത് ആ രാഷ്‌ട്രീയ നേതാവിന്റെ ഭാര്യയെ.. നമ്പറുകള്‍ പലതും മാറി മാരക ട്വിസ്റ്റിലേക്ക്

News

കാവ്യയെ വിളിച്ചപ്പോൾ കിട്ടിയത് ആ രാഷ്‌ട്രീയ നേതാവിന്റെ ഭാര്യയെ.. നമ്പറുകള്‍ പലതും മാറി മാരക ട്വിസ്റ്റിലേക്ക്

കാവ്യയെ വിളിച്ചപ്പോൾ കിട്ടിയത് ആ രാഷ്‌ട്രീയ നേതാവിന്റെ ഭാര്യയെ.. നമ്പറുകള്‍ പലതും മാറി മാരക ട്വിസ്റ്റിലേക്ക്

ന ടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ് ഇന്ന് രാവിലെയാണ് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ
ചോദ്യം ചെയ്യലിന് ഹാജരായത്. അനൂപിന്റെ ഫോണിന്റെ ഫൊറൻസിക് പരിശോധനാ ഫലം അടിസ്ഥാനമാക്കിയാണ് മൊഴിയെടുക്കുന്നത്. ഇന്നലെ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനെ ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അനൂപിനെ ഇപ്പോൾ ചോദ്യം ചെയ്യുന്നത്

ഫോണ്‍കോള്‍ പരിശോധന ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ദിലീപിനെയും പ്രതികളെയും ചോദ്യം ചെയ്യുന്നത്. ദിലീപ്‌ ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റുകയാണ് അന്വേഷണസംഘം. അഞ്ചുപ്രതികളുടേതായി ഏഴുഫോണ്‍ ഉണ്ടെന്നാണു ക്രൈംബ്രാഞ്ച്‌ പറയുന്നത്‌. അതില്‍ നാലെണ്ണം നടന്‍ ദിലീപിന്റെ പേരിലുള്ളതാണ്‌. എന്നാല്‍, മൂന്നെണ്ണമേ ഉള്ളൂവെന്നാണു ദിലീപ്‌ പറയുന്നത്‌. ഏഴു മൊബൈല്‍ ഫോണുകളുടെ കോള്‍ റെക്കോഡുകള്‍ അന്വേഷണം സംഘം എടുത്തിട്ടുണ്ട്‌.

ക്രൈംബ്രാഞ്ചിനു ഐ.എം.ഇ.ഐ. നമ്പര്‍ മാത്രമറിയാവുന്ന നാലാമത്തെ ഫോണ്‍ ദിലീപ്‌ ഹാജരാക്കിയിട്ടില്ല. ഒരു ഫോണില്‍നിന്നു 12,000 കോള്‍ ദിലീപ്‌ വിളിച്ചിട്ടുണ്ട്‌. മറ്റു പ്രതികളുടെ ഫോണുകളിലേക്കു വന്നതും പോയതുമായ നിരവധി നമ്പറുകളിലേയ്‌ക്കെല്ലാം പോലീസുകാര്‍ വിളിച്ചുനോക്കുകയാണ്‌. എല്ലാ നമ്പറുകളിലേക്കും വിളിച്ചു പരിശോധിക്കണമെന്ന നിര്‍ദേശത്തിന്റെ അടിസ്‌ഥാനത്തിലാണു നമ്പറുകള്‍ അരിച്ചുപെറുക്കുന്നത്‌. എന്തെങ്കിലും തുമ്പുകിട്ടുമെന്ന പ്രതീക്ഷയാണു ക്രൈംബ്രാഞ്ചിന്‌.

പ്രതികളുടെ ഭാര്യ, സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍കോള്‍ ലിസ്‌റ്റും എടുത്തു വിളിക്കുന്നുണ്ട്‌. ഇവരൊക്കെ മുമ്പു വിളിച്ച പലരുടെയും നമ്പര്‍ ഇപ്പോള്‍ മാറിയിട്ടുണ്ട്‌. മറ്റുപലരുമാണു നമ്പറുകള്‍ ഉപയോഗിക്കുന്നത്‌. കാവ്യാ മാധവന്‍ വര്‍ഷങ്ങള്‍ മുമ്പു വിളിച്ച ഒരു നമ്പറിലേക്കു വിളിച്ചപ്പോള്‍ ചെന്നെത്തിയതു തിരുവനന്തപുരത്തുള്ള പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ ഭാര്യയ്‌ക്കും.

പ്രതികളെ വിളിച്ചവരുമായുള്ള ബന്ധം, ജോലി, മറ്റു വ്യക്‌തിവിവരങ്ങളെല്ലാം പോലീസുകാര്‍ ചോദിച്ചറിയുന്നുണ്ട്‌ . സംശയമുള്ളവരെ വിളിപ്പിച്ചു വിശദീകരണം തേടുന്നു. ആയിരക്കണക്കിനു നമ്പറുകളിലേക്കു തിരിച്ചു വിളിക്കുക ഏറെ ശ്രമകരമാണ്‌. ഇതുവരെ നിര്‍ണായകമായ തെളിവു ലഭിച്ചതായി പോലീസ്‌ പറയുന്നുമില്ല. ഈ സാഹചര്യത്തില്‍ മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക്‌ പരിശോധനാ റിപ്പോര്‍ട്ടാകും ക്രൈംബ്രാഞ്ചിനു പ്രധാനമാകുക. റിപ്പോര്‍ട്ട്‌ ഈയാഴ്‌ച മുദ്രവച്ച കവറില്‍ ആലുവ മജിസ്‌ട്രേറ്റ്‌ കോടതിക്കു കൈമാറും.

കേസില്‍ സഹായിച്ചവരുമായി മൊബൈല്‍ആപ്പുകള്‍ വഴിയും എസ്‌.എം.എസായും ആശയവിനിമയം നടത്തിയിട്ടുണ്ടെന്നു പോലീസ്‌ സംശയിക്കുന്നു. ഫോണ്‍കാള്‍ ഇടപാടുകളില്‍ പലതും പ്രതികള്‍ തന്നെ റെക്കാഡ്‌ ചെയ്‌ത്‌ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ വീണ്ടെടുക്കാനാകും. സുപ്രധാനമായ ശബ്‌ദസന്ദേശം ലഭിച്ചേക്കുമെന്ന പ്രതീക്ഷയുമുണ്ട്‌. കൂറുമാറിയ 20 സാക്ഷികളെ പ്രതികള്‍ സാമ്പത്തികമായി സ്വാധീനിച്ചെന്നാണു സംശയം. ഫോണ്‍ വഴിയുള്ള പണമിടപാടുകളും അറിയാമെന്നതിനാല്‍ ഫോറന്‍സിക്‌ പരിശോധനാ റിപ്പോര്‍ട്ട്‌ നിര്‍ണായകമാകും.

അതേസമയം വധഗൂഢാലോചനാ കേസിൽ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ആരോപണങ്ങൾ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആർ നിലനിൽക്കില്ലെന്നും പ്രതികൾ ഹർജിയിൽ പറയുന്നു. ഡിവൈഎസ്പി ബൈജു പൗലോസും ബാലചന്ദ്രകുമാറും തനിക്കെതിരെ ഗൂഢാലോചന നടത്തി. ഡിജിപി ബി സന്ധ്യയുടെയും എഡിജിപി എസ് ശ്രീജിത്തിന്റേയും അറിവോടെയാണ് ഗൂഢാലോചന നടന്നത്. കേസ് റദ്ദാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിറകെയാണ് എഫ്ഐആർ റദ്ദാക്കണമെന്ന ഹർജിയുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചത്.

More in News

Trending

Recent

To Top