Connect with us

നടിയെ ആക്രമിച്ച ദൃശ്യങ്ങൾക്ക് അത് സംഭവിച്ചു! ഹാഷ് വാല്യൂ ചില്ലറക്കാരനല്ല, കേസില്‍ നിര്‍ണായക ട്വിസ്റ്റ്… ആ ദൃശ്യങ്ങള്‍ പോയ വഴി? ആര്‍ക്കാണ് പണി കിട്ടുന്നത്.. ദിലീപ് വീഴുമോ?

News

നടിയെ ആക്രമിച്ച ദൃശ്യങ്ങൾക്ക് അത് സംഭവിച്ചു! ഹാഷ് വാല്യൂ ചില്ലറക്കാരനല്ല, കേസില്‍ നിര്‍ണായക ട്വിസ്റ്റ്… ആ ദൃശ്യങ്ങള്‍ പോയ വഴി? ആര്‍ക്കാണ് പണി കിട്ടുന്നത്.. ദിലീപ് വീഴുമോ?

നടിയെ ആക്രമിച്ച ദൃശ്യങ്ങൾക്ക് അത് സംഭവിച്ചു! ഹാഷ് വാല്യൂ ചില്ലറക്കാരനല്ല, കേസില്‍ നിര്‍ണായക ട്വിസ്റ്റ്… ആ ദൃശ്യങ്ങള്‍ പോയ വഴി? ആര്‍ക്കാണ് പണി കിട്ടുന്നത്.. ദിലീപ് വീഴുമോ?

കേരള മനസാക്ഷിയെ ഞെട്ടിച്ച നടിയെ ആക്രമിച്ച സംഭവം അരങ്ങേറിയിട്ട് ഇന്നലെയായിരുന്നു 5 വർഷം പൂർത്തിയായത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്ക് സമീപം കാർ തടഞ്ഞുനിർത്തി ഒരുസംഘം നടിയെ ഉപദ്രവിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ആദ്യം ഡ്രൈവരെ കേന്ദ്രികരിച്ചു തുടങ്ങിയ അന്വേഷണം ഇന്ന് ദിലീപ് വരെ എത്തിനിൽക്കുകയാണ്. കേസിന്റെ വിചാരണ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്

അതിനിടെ നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോർന്നുവെന്നുള്ള വാർത്തയും പുറത്തുവന്നിരുന്നു. 2018 ഡിസംബര്‍ 13നാണ് പീഡനദൃശ്യങ്ങള്‍ ചോര്‍ന്നത്. തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം സ്ഥിരീകരിച്ചത്.

അനുമതിയില്ലാതെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ആരാണ് തുറന്നത്? അതീവ സുരക്ഷിതമായി സൂക്ഷിക്കേണ്ട ദൃശ്യങ്ങള്‍ എങ്ങനെ കോടതിക്കു പുറത്തുപോയി? ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തിയേ പറ്റൂ… .ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവിന്റെ ഹാഷ് വാല്യു മാറിയെന്ന ആരോപണം മാധ്യമങ്ങളിലും പൊതുസമൂഹത്തിലും ചർച്ചാ വിഷയമായതാണ്. എന്നാൽ എന്താണ് ഈ ഹാഷ് വാല്യൂ, ഇതെങ്ങനെ മാറും, മാറിയാൽ‍ എങ്ങനെ തിരിച്ചറിയും എന്നതിനെപ്പറ്റി മിക്കവർക്കും ധാരണയില്ല. ടെക്സ്റ്റ് മുതല്‍ വിഡിയോ ഫയൽ വരെയുള്ളവയ്ക്ക് നേരിയ വ്യത്യാസം പോലും വരുത്തിയാല്‍ അറിയാന്‍ സാധിക്കുന്നതാണ് ഹാഷ് വാല്യു. പങ്കുവയ്ക്കുന്ന ടെക്സ്റ്റില്‍ ഒരു അക്ഷരമോ സ്‌പെയ്‌സോ കൂടുതല്‍ ഇട്ടാല്‍ പോലും കൃത്യമായി തിരിച്ചറിയാനാവും. ഫയല്‍ തുറന്ന് അതിന്റെ ഹാഷ് വാല്യു പരിശോധിച്ചാല്‍ നേരിയ വ്യത്യാസമെങ്കിലും വന്നിട്ടുണ്ടോ എന്ന് അറിയാമെന്നതാണ് ഇതിന്റെ മേന്മ. നിങ്ങള്‍ അയച്ച അല്ലെങ്കില്‍ സൂക്ഷിച്ച ഫയല്‍ യാതൊരു വ്യത്യാസവുമില്ലാതെ ഇരിക്കുന്നു എന്ന ഉറപ്പാക്കാന്‍ ഇത് ഉപകരിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ, ഫയലില്‍ മാറ്റം വരുത്തിയെങ്കില്‍ അതു തിരിച്ചറിയാനാവുന്നത് ഹാഷ് വാല്യുവിലെ വ്യത്യാസം തിരിച്ചറിഞ്ഞാണ്.

സൈബർ കേസുകളിലടക്കം നിയമപാലകര്‍ ഇപ്പോള്‍ ഈ വിദ്യ ഉപയോഗിക്കുന്നുണ്ട്. സാക്ഷിയുടെയും ഇരയുടെയുമടക്കം മൊഴിയെടുത്ത ശേഷം ഹാഷ് വാല്യു ഇട്ട് വിഡിയോ ഫയലുകള്‍ സേവ് ചെയ്യുന്നു. ഇതില്‍ മാറ്റം വരാത്തിടത്തോളം ഇരയ്ക്കോ സാക്ഷിക്കോ മൊഴി മാറ്റാനാവില്ല. ഇത്തരത്തില്‍ മൊഴികളുടെ അടിസ്ഥാനത്തില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.

ഓരോ വിഡിയോയ്ക്കും ഫയലിനും ഒക്കെ ഒരു ഹാഷ് വാല്യു ഉണ്ട്. കോടതിയെ ഇതു ബോധ്യപ്പെടുത്തിക്കഴിഞ്ഞാല്‍ ഫയലില്‍ പൊലീസ് മാറ്റം വരുത്തിയെന്ന ആരോപണം നിലനില്‍ക്കില്ല. വിചാരണയും മറ്റും കൂടുതല്‍ സുതാര്യമാക്കാന്‍ ഇതു സഹായിക്കും. അഭിഭാഷകർ സാധാരണ പ്രയോഗിക്കാറുള്ള പല പ്രതിരോധ വാദങ്ങളുടെയും മുന ഇതില്‍ തട്ടി ഒടിയുന്ന കാഴ്ച ഇപ്പോള്‍ ധാരാളം കാണാം. ഫൊറന്‍സിക് സയന്‍സ് ലാബുകളാണ് പലപ്പോഴും ഇക്കാര്യത്തില്‍ മേല്‍നോട്ടം വഹിക്കുന്നത്. മൊഴിയെടുത്ത ശേഷം ഹാഷ് വാല്യു അടക്കം സിഡിയിലോ പെന്‍ഡ്രൈവിലോ സേവ് ചെയ്ത് അതു കോടതിക്കു കൈമാറുന്നു. കോടതി ഹാഷ് വാല്യു പരിശോധിച്ച് അതു ശരിയെന്നു കണ്ടാല്‍ മൊഴി തെളിവായി പരിഗണിക്കുന്ന രീതി കാണാം. എന്നാല്‍ രാജ്യത്തെ പല പൊലീസ് സ്റ്റേഷനുകളിലും ഇതിനുള്ള ഉപകരണങ്ങള്‍ ഉണ്ടോ എന്നുള്ളത് ഒരു പ്രശ്‌നമാണ്. മുംബൈയിലും മറ്റുമാണ് ഇങ്ങനെ മൊഴി രേഖപ്പെടുത്തി സൂക്ഷിക്കുന്ന രീതി തുടങ്ങിയത്. എന്നാല്‍, കോടതി കേസുകള്‍ക്കു വേണ്ടി മാത്രമല്ല ഹാഷ് വാല്യു പ്രയോജനപ്പെടുത്താവുന്നത്. നിങ്ങള്‍ ഓണ്‍ലൈനിലൂടെ രഹസ്യമായ കൈമാറുന്ന ടെക്‌സ്റ്റ് ഫയലിനു പോലും ഇങ്ങനെ ഹാഷ് വാല്യു ഉള്‍പ്പെടുത്തി അയയ്ക്കാം. അത് ലഭിക്കുന്ന ആളിന്, ഈ ഫയല്‍ ആരെങ്കിലും ചെറുതായിട്ടെങ്കിലും മാറ്റിയിട്ടുണ്ടോ എന്ന് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അറിയാന്‍ സാധിക്കും.

ഫൊറന്‍സിക്കിനു വേണ്ടി സാധാരണഗതിയില്‍ പ്രയോജനപ്പെടുത്തുന്നത് ക്രിപ്‌റ്റോഗ്രാഫി ഹാഷിങ് അല്‍ഗോരിതങ്ങളായ എംഡി5, എസ്എച്എ-1 തുടങ്ങിയവയാണ്. ഇവയ്ക്ക് ഫോറന്‍സിക്കില്‍ പ്രയോജനപ്പെടുത്താവുന്ന ചില ഗുണങ്ങളുണ്ട്. ഇതിനെല്ലാം സഹായിക്കുന്ന പല ടൂളുകളും ഓണ്‍ലൈനായും ലഭ്യമാണ്.

അക്ഷരങ്ങളും അക്കങ്ങളും കൂട്ടിക്കലര്‍ത്തിയാണ് ഹാഷ് സൃഷ്ടിക്കുന്നത്. ഇത് ഫയലിന്റെ ഉള്ളടക്കം പരിഗണിച്ചാണ് സൃഷ്ടിക്കുന്നത്. ഫയല്‍ ചെറുതായെങ്കിലും മാറ്റിയാല്‍ ഹാഷ് വാല്യു മൊത്തത്തില്‍ മാറുന്നു. ഒരു ഹാഷ് വാല്യു ഒരു തവണ മാത്രമേ സൃഷ്ടിക്കാനാവൂ.

ഹാഷു ചെയ്ത് അയച്ച വിഡിയോയില്‍ നേരിയ വ്യത്യാസമെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഹാഷ് വാല്യു പരിപൂര്‍ണമായും മാറിയിരിക്കും എന്നതാണ് നടിയെ ആക്രമിച്ച കേസിലെ ഫയലില്‍ മാറ്റം വരുത്തിയെങ്കില്‍ കാണാനാകുക.

അതേസമയം ദൃശ്യങ്ങൾ ചോർന്നതിൽ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി ഫെബ്രുവരി 6ന് നടി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും ഇരയെന്ന നിലയില്‍ തന്റെ സ്വകാര്യത ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കും അവര്‍ കത്തിന്റെ പകര്‍പ്പ് അയച്ചു. തനിക്ക് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നതെന്നും, ദൃശ്യങ്ങള്‍ ചോര്‍ന്നത് ശരിക്കും ഞെട്ടിക്കുന്നതാണെന്നും താരം കത്തില്‍ പറഞ്ഞു. എറണാകുളത്തെ ജില്ലാ കോടതിയില്‍ നിന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതെന്ന് സംശയിക്കുന്നു. പിന്നീട് സംസ്ഥാന ഫോറന്‍സിക് വിഭാഗവും ചോര്‍ച്ച സ്ഥിരീകരിച്ചു.ഹൈക്കോടതി വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇതേക്കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കും. നടിയുടെ പരാതിയിന്മേല്‍ ഉചിതമായ നടപടിയെടുക്കാന്‍ ചീഫ് ജസ്റ്റിസ് ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

More in News

Trending

Recent

To Top