Connect with us

റിപ്പോർട്ട് തള്ളണം, കോടതിയിൽ ദിലീപിന്റെ നിർണ്ണായക നീക്കം; കളി മാറുന്നു

News

റിപ്പോർട്ട് തള്ളണം, കോടതിയിൽ ദിലീപിന്റെ നിർണ്ണായക നീക്കം; കളി മാറുന്നു

റിപ്പോർട്ട് തള്ളണം, കോടതിയിൽ ദിലീപിന്റെ നിർണ്ണായക നീക്കം; കളി മാറുന്നു

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ.
തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം വിചാരണ കോടതിയിൽ നൽകിയ റിപ്പോർട്ട് റദ്ദാക്കണ‍മെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. വിചാരണ വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് നിർദ്ദേശം നൽകണമെന്നും ദിലീപ് ആവശ്യപ്പെട്ടിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസ് വിചാരണ അട്ടിമറിക്കാനാണ് തുടരന്വേഷണം എന്നാണ് ദിലീപ് പുതിയ ഹർജിയിൽ ആരോപിക്കുന്നത്. വിചാരണക്കോടതിയുടെ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തുന്നതെന്നും തുടരന്വേഷണത്തിന് ഒരു മാസത്തെ സമയം അനുവദിച്ച വിചാരണ കോടതി നടപടി നീതീകരിക്കാനാവാത്തതാണെന്നും ദിലീപ് വാദിക്കുന്നു. തുടരന്വേഷണം വലിച്ചു നീട്ടാൻ അന്വേഷണസംഘം ശ്രമിക്കുമെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു.

അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെയുള്ള വധശ്രമ ഗൂഢാലോചനക്കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ ഹർജിയുമായി ദിലീപ് രം​ഗത്തെത്തിയിരിക്കുന്നത്. ദിലീപടക്കമുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പ്രതികളുടെ മുൻകൂർ ജാമ്യഹർജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യം ഉന്നയിക്കും.കേസിൽ നിർണ്ണായക തെളിവുകൾ ഉണ്ടെന്ന് കരുതുന്ന മൊബൈൽ ഫോൺ ദിലീപ് ഒളിപ്പിച്ചത് അന്വേഷണത്തിലുള്ള നിസ്സഹകരണമായി കണക്കാക്കണമെന്ന് കഴിഞ്ഞ ദിവസം വാദത്തിനിടെ പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഉച്ചയ്ക്ക് 1.45 നാണ് മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി പരിഗണിക്കുക. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മൊബൈൽ ഫോണുകൾ പരിശോധിക്കുന്നത് സംബന്ധിച്ചും ഇന്ന് തീരുമാനമുണ്ടാവും. ഇന്നലെ ദിലീപിന്റെ അഭിഭാഷകൻ മാത്രമാണ് ഹാജരായത്. കേസിലെ മുഴുവൻ പ്രതികളുടെയും അഭിഭാഷകർ ഹാജരാകുന്നതിനാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കോടതിയിൽ സമർപ്പിച്ച ഫോണുകൾ അൺലോക്ക് ചെയ്യുന്നതിനെ എതിർത്ത് ദിലീപ് രംഗത്തെത്തിയിരുന്നു.

More in News

Trending

Recent

To Top