Connect with us

ഒളിപ്പിച്ച ഫോൺ പൊക്കാൻ അപ്രതീക്ഷിത നീക്കം! നാലാമത്തെ ഫോണിൽ രഹസ്യങ്ങൾ! അടുത്ത ഫോണിൽ കണ്ടത്! നടുങ്ങി വിറച്ച് അന്വേഷണ സംഘം

News

ഒളിപ്പിച്ച ഫോൺ പൊക്കാൻ അപ്രതീക്ഷിത നീക്കം! നാലാമത്തെ ഫോണിൽ രഹസ്യങ്ങൾ! അടുത്ത ഫോണിൽ കണ്ടത്! നടുങ്ങി വിറച്ച് അന്വേഷണ സംഘം

ഒളിപ്പിച്ച ഫോൺ പൊക്കാൻ അപ്രതീക്ഷിത നീക്കം! നാലാമത്തെ ഫോണിൽ രഹസ്യങ്ങൾ! അടുത്ത ഫോണിൽ കണ്ടത്! നടുങ്ങി വിറച്ച് അന്വേഷണ സംഘം

അന്വേഷണോദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെ‌ടുത്തലിന് പിന്നാലെയാണ് നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഉപയോഗിച്ചിരുന്ന ഏഴ് സ്‌മാ‌ർട്ട് ഫോണുകൾ ഒളിപ്പിച്ചത്. ഇതിന് പിന്നാലെ ദിലീപിന്റെ അടക്കം കൂട്ടു പ്രതികളുടെ ആറ് ഫോണുകൾ ഹാജരാക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല ഉത്തരവിട്ടു.

ഇതിന് പിന്നാലെ ദിലീപിന്റെ നാലാമത്തെ ഫോൺ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം സൈബർ ഡോമിന്റെ സഹായം തേടി. ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം.

ദിലീപ് ഒളിപ്പിക്കാൻ ശ്രമിക്കുന്ന ഈ ഫോണിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകളുണ്ടാകുമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഫോൺ വിളികളുടെ സാങ്കേതിക വിവരങ്ങൾ (സിഡിആർ) കമ്പനികളുടെ സഹായത്തോടെ ശേഖരിച്ചു പരിശോധിച്ചപ്പോഴാണ് ദിലീപ് 4 ഫോണുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ദിലീപിനു വേണ്ടി ഡ്രൈവറാണ് ഈ ഫോൺ കൈവശം സൂക്ഷിച്ചിരുന്നതെന്ന സാക്ഷിമൊഴി അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്

ഓരോ ഫോണിനുമുള്ള ആഗോള തിരിച്ചറിയൽ നമ്പറായ ഇന്റർ നാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി നമ്പറാണ് (ഐഎംഇഐ) ഈ കേസിൽ അന്വേഷണ സംഘത്തിന്റെ ഏക പിടിവള്ളി. നാലാമതൊരു ഫോൺ ഉപയോഗിക്കുന്നില്ലെന്ന ദിലീപിന്റെ സത്യവാങ്മൂലത്തിന്റെ വിശ്വാസ്യത പരിശോധിക്കാൻ ഏറ്റവും ശാസ്ത്രീയമായ മാർഗമാണ് ഐഎംഇഐ നമ്പറിന്റെ പരിശോധന. കേസിനു വഴിയൊരുക്കിയ സംഭവമുണ്ടാകുമ്പോൾ ഈ ഫോണിലെ സിംകാർഡ് ഉപയോഗിച്ചു ദിലീപ് ആരെങ്കിലുമൊരാളെ വിളിച്ചതിന്റെ തെളിവായ സിഡിആറും സാക്ഷിമൊഴിയുമുണ്ടെങ്കിൽ കോടതി പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിക്കും.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ.സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന 7 മൊബൈൽ ഫോണുകളാണ് ഇവർ മാറ്റിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഈ ഫോണുകളിലുള്ളതിനാലാണ് ഇവർ ഫോണുകൾ മാറ്റി പുതിയ ഫോണുകൾ ഉപയോഗിക്കാൻ തുടങ്ങിയതെന്നും അന്വേഷണ സംഘം പറയുന്നു.

നാളെ കോടതിയിൽ ഹാജരാക്കാൻ കഴിയില്ലെന്ന് ദിലീപ് അറിയിച്ച ഏഴാമത്തെ ഫോണിൽ കേസിൽ സുപ്രധാന തെളിവാകുന്ന വിവരങ്ങളുണ്ടെന്നും ക്രൈംബ്രാഞ്ച് കരുതുന്നു. ഈ ഫോണിൽ ആറ് ദിവസങ്ങളിലായി ആറ് കാളുകൾ മാത്രമാണ് നടത്തിയിട്ടുള്ളത്. ഇത് സാമ്പത്തിക ഇടപാടുകൾക്കു വേണ്ടിയാകാമെന്നും കരുതുന്നു. മറ്റൊരു ഫോണിൽ 12,000 കാളുകൾ നടത്തിയിട്ടുണ്ട്.

പാൻനമ്പറും ആധാർകാർഡും ജാതകവും’ ചേർന്നാൽ ഒരാളെക്കുറിച്ച് അറിയാൻ കഴിയുന്നത്ര വിവരങ്ങൾ ഒരു മൊബൈൽ ഫോണിനെ കുറിച്ച് അറിയാൻ കഴിയുന്ന നമ്പറാണ് അതിന്റെ ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നമ്പറെന്നാണു സൈബർ കുറ്റാന്വേഷണ വിദഗ്ധരുടെ അഭിപ്രായം. ഒരു ഐഎംഇഐ നമ്പറിലുള്ള ഫോൺ നശിപ്പിച്ചതിനു ശേഷം അതേ നമ്പറിൽ മറ്റൊരു ഫോൺ നിർമിക്കാൻ ആദ്യ ഫോൺ നിർമിച്ച മൊബൈൽ കമ്പനി തന്നെ വിചാരിക്കണം. എന്നാൽ ഒരു ഫോണിന്റെ മദർ ബോർഡ് ഐടി വിദഗ്ധന്റെ സഹായത്തോടെ മാറ്റി ഘടിപ്പിച്ചു സംശയിക്കപ്പെടുന്ന ഫോണിന്റെ ഐഎംഇഐ നമ്പർ മാറ്റിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ബോർഡ് മാറ്റിയ കാര്യം പരിശോധനയിൽ തെളിയും. അതു ചെയ്യുന്ന ഐടി വിദഗ്ധനും തെളിവു നശിപ്പിച്ച കുറ്റത്തിനു പ്രതിയാകും.

Continue Reading
You may also like...

More in News

Trending

Recent

To Top