Connect with us

പീഡന ദൃശ്യം ചിത്രീകരിച്ച ഫോണ്‍ അവരുടെ കയ്യിൽ! ദിലീപിനെ ചോദ്യം ചെയ്താല്‍ മാഡം ആരെന്നും വ്യക്തം, തുനിഞ്ഞിറങ്ങി പോലീസ് മുട്ടിടിച്ച് ദിലീപ്

News

പീഡന ദൃശ്യം ചിത്രീകരിച്ച ഫോണ്‍ അവരുടെ കയ്യിൽ! ദിലീപിനെ ചോദ്യം ചെയ്താല്‍ മാഡം ആരെന്നും വ്യക്തം, തുനിഞ്ഞിറങ്ങി പോലീസ് മുട്ടിടിച്ച് ദിലീപ്

പീഡന ദൃശ്യം ചിത്രീകരിച്ച ഫോണ്‍ അവരുടെ കയ്യിൽ! ദിലീപിനെ ചോദ്യം ചെയ്താല്‍ മാഡം ആരെന്നും വ്യക്തം, തുനിഞ്ഞിറങ്ങി പോലീസ് മുട്ടിടിച്ച് ദിലീപ്

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തില്‍ അന്വേഷണസംഘം. പള്‍സര്‍ സുനി പീഡന ദൃശ്യം ചിത്രീകരിച്ച ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍ ഉണ്ടെന്നാണ് പൊലീസിന്റെ സംശയം. ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും ശരത്തിന്റെയും വീടുകള്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

മൊബൈല്‍ ഫോണ്‍ അഭിഭാഷകന്റെ കൈകളില്‍ ഏല്‍പ്പിച്ചു എന്നായിരുന്നു പള്‍സര്‍ സുനി ആദ്യം നല്‍കിയ മൊഴി. സുപ്രധാന തെളിവായ ഫോണ്‍ നശിപ്പിച്ചു കായലില്‍ എറിഞ്ഞു എന്ന് അഭിഭാഷകനും വ്യക്തമാക്കിയെങ്കിലും ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. നിലവില്‍ പീഡന ദൃശ്യങ്ങളുടെ പകര്‍പ്പാണ് തെളിവായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്.

അതോടൊപ്പം തന്നെ കാണാമറയത്തുള്ള മാഡത്തെ കണ്ടെത്താനും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ദിലീപിനെ ചോദ്യം ചെയ്യുന്നതോടെ മാഡം ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. പീഡനദൃശ്യങ്ങള്‍ കൈമാറിയ വിഐപി ദിലീപിന്റെ സുഹൃത്ത് വ്യവസായി ശരത് ആണെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെയും വിശദമായി ചോദ്യം ചെയ്യേണ്ടി വരും. ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടിലെത്തിയ കാവ്യ മാധവന്റെ സുഹൃത്തായ നടിയെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ സ്ത്രീ സാന്നിധ്യമുണ്ടെന്ന് ഉറപ്പിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വീണ്ടും എത്തിയിരുന്നു. ദിലീപിന്റെ വീട്ടിലെ സംസാരത്തില്‍ നിന്നാണ് മാഡം എന്നൊരു വ്യക്തിയുടെ സാന്നിധ്യം തനിക്ക് തോന്നിയതെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്

നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് അന്വേഷണസംഘം. ദിലീപിന്റെ അടുത്ത സുഹൃത്തും വിഐപിയെന്ന അറിയപ്പെട്ട ശരത് ജി നായര്‍ക്ക് എല്ലാം അറിയാമെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ശരത് ഒളിവിലായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ഇന്ന് കോടതിയെ അറിയിക്കും. ഗൂഢാലോചന കേസിലെ അന്വേഷണ വിശദാംശങ്ങളും വിചാരണ കോടതിയെ ബോധിപ്പിക്കാനുമാണ് ക്രൈംബ്രാഞ്ച് തീരുമാനം. തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെടും. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപ് കണ്ടിട്ടുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിയെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നില്ല. ആലുവ മജിസ്ട്രേറ്റിന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത് മാറ്റിവച്ചത്. തന്റെ ജീവന്‍ അപകടത്തിലായിരുന്നെന്നും ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തനിക്കുനേരെ വധശ്രമം നടന്നതായും പള്‍സര്‍ സുനി തന്നോട് പറഞ്ഞതായി അമ്മ ശോഭന പറഞ്ഞിരുന്നു.

More in News

Trending

Recent

To Top