Connect with us

‘അപ്പച്ചൻ യാത്രയായി’ ; സംവിധായകൻ ലാൽ ജോസിന്‍റെ പിതാവ് എ.എം. ജോസ് അന്തരിച്ചു

News

‘അപ്പച്ചൻ യാത്രയായി’ ; സംവിധായകൻ ലാൽ ജോസിന്‍റെ പിതാവ് എ.എം. ജോസ് അന്തരിച്ചു

‘അപ്പച്ചൻ യാത്രയായി’ ; സംവിധായകൻ ലാൽ ജോസിന്‍റെ പിതാവ് എ.എം. ജോസ് അന്തരിച്ചു

സംവിധായകൻ ലാൽ ജോസിന്‍റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ.എം. ജോസ് അന്തരിച്ചു. 82 വയസ്സായിരുന്നു.’അപ്പച്ചൻ യാത്രയായി’ എന്ന് കുറിച്ചുകൊണ്ടാണ് ലാൽ ജോസ് ഫേസ്ബുക്കിൽ അച്ഛന്‍റെ മരണവാർത്ത പങ്കുവെച്ചിരിക്കുന്നത്.

തൻറെ സിനിമകളിലെ കാഴ്ചകളും കാഴ്ചപ്പാടുകളും രൂപപ്പെടുത്തുന്നതിൽ തന്‍റെ ബാല്യത്തിൽ മാതാപിതാക്കളോടൊപ്പമുള്ള ഗ്രാമീണ ജീവിതാനുഭവങ്ങൾ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്ന് ലാൽ ജോസ് മുമ്പ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഭാര്യ: ലില്ലി ജോസ് (റിട്ട. അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ ഗേൾസ് സ്കൂൾ). മറ്റു മക്കൾ: ലിജു, ലിന്‍റോ. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽഎസ്എൻ സ്കൂൾ ), ടി.ഐ. ഇഗ്നേഷ്യസ്, നിഷ എന്നിവരാണ്. ശവസംസ്‌കാരം ജനുവരി നാലിന് വൈകിട്ട് മൂന്ന് മണിക്ക് ഒറ്റപ്പാലം സെന്‍റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ നടക്കും.

1964 ആഗസ്റ്റ് 26ന് ആയിരുന്നു എഎം ജോസും ലില്ലിയും വിവാഹിതരായത്. ഇരുവരും അധ്യാപകരായിരുന്നു.

More in News

Trending

Recent

To Top