Connect with us

കോവിഡ് വ്യാപനം; സിനിമ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

News

കോവിഡ് വ്യാപനം; സിനിമ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

കോവിഡ് വ്യാപനം; സിനിമ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍

സിനിമ തിയേറ്ററുകള്‍ അടച്ചിടാന്‍ ഉത്തരവിട്ട് ഹരിയാന സര്‍ക്കാര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തിയേറ്ററുകൾ അടച്ചിടാൻ ഉത്തരവിട്ടത്

ഗുരുഗ്രാം, ഫരീദാബാദ് എന്നിവയുള്‍പ്പെടെ അഞ്ച് ജില്ലകളിലെ തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും അടച്ചിടാന്‍ ഔദ്യോഗിക ഉത്തരവ് നല്‍കി.

ജനുവരി 2 മുതല്‍ 12 വരെയാണ് ഹരിയാന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവ്. മുന്‍പ്, കോവിഡ് 19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡല്‍ഹിയിലെ തിയേറ്ററുകളുടെ അടച്ചുപൂട്ടല്‍ സിനിമ വ്യവസായത്തിന്റെ ബാധിച്ചിട്ടുണ്ട്. തീയേറ്ററുകള്‍ പൂട്ടിയ കാരണം പ്രദര്‍ശനത്തിനെത്താനിരുന്ന രണ്ട് പ്രധാന സിനിമകള്‍ മാറ്റിവെച്ചിരുന്നു. അതിലൊന്ന് സംവിധായകന്‍ എസ്.എസ്. രാജമൗലിയുടെ ആക്ഷന്‍ ചിത്രമായ ‘ആര്‍ ആര്‍ ആര്‍’ ആണ്.

‘ആര്‍ ആര്‍ ആര്‍’ റിലീസ് വൈകും എന്ന വാര്‍ത്ത രണ്ടു ദിവസങ്ങള്‍ക്കു മുന്‍പാണ് വന്നത്. സിനിമയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു റിലീസ് തീയതി മാറ്റിവെയ്ക്കുന്നു എന്ന് പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കാരണം വൈകുന്ന രണ്ടാമത്തെ ചിത്രമാണ് ‘ആര്‍ ആര്‍ ആര്‍’. ഇതിനു മുന്‍പ്, ഷാഹിദ് കപൂര്‍ അഭിനയിച്ച ‘ജേഴ്സി’ റിലീസ് ചെയ്യാനിരിക്കവേ ആണ് തിയതി നീട്ടിയിരുന്നു.

More in News

Trending

Recent

To Top