Connect with us

ദേഷ്യത്തില്‍, ആ വ്യക്തി അയാളെ പിന്നില്‍ നിന്ന് ചവിട്ടുകയായിരുന്നു; ആ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്; പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

News

ദേഷ്യത്തില്‍, ആ വ്യക്തി അയാളെ പിന്നില്‍ നിന്ന് ചവിട്ടുകയായിരുന്നു; ആ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്; പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

ദേഷ്യത്തില്‍, ആ വ്യക്തി അയാളെ പിന്നില്‍ നിന്ന് ചവിട്ടുകയായിരുന്നു; ആ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്; പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ

തമിഴ് സിനിമാ താരം വിജയ് സേതുപതി എയര്‍പോര്‍ട്ടില്‍ വച്ച് ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൽ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് നടക്കുകയായിരുന്നു വിജയ് സേതുപതി. നീളമുള്ള ആരോഗ്യവാനായ യുവാവെന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ ഓടിച്ചെന്ന് അദ്ദേഹത്തിന്റെ പുറകില്‍ ചവിട്ടുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അപ്രതീക്ഷിത ആക്രമണത്തില്‍ വിജയ് മുന്നോട്ട് ആഞ്ഞ് പോകുന്നതും കാണാം. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

താരത്തിന് നേരെയല്ല അദ്ദേഹത്തിന്റെ സഹായിക്ക് നേരെയാണ് ആക്രമണമുണ്ടായത് എന്ന് ഒരു പ്രമുഖ പത്രം റിപ്പോർട്ട് ചെയ്യുന്നു. താരത്തിന്റെ സഹായി അദ്ദേഹത്തിന് വേണ്ടി വഴിയൊരുക്കിയപ്പോള്‍ ആളുകളെ മാറ്റുന്നതിനിടയിലാണ് സംഭവം എന്നാണ് എയര്‍പോര്‍ട്ടിലെ പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്യുന്നത്

‘നടന്‍ വിജയ് സേതുപതിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് നടന് വഴിയൊരുക്കാന്‍ ഒരാളെ തള്ളിയപ്പോള്‍, ദേഷ്യത്തില്‍, ആ വ്യക്തി അയാളെ പിന്നില്‍ നിന്ന് ചവിട്ടി. ഒരു തര്‍ക്കമുണ്ടായെങ്കിലും കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല,” ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. സംഭവ സ്ഥലത്ത് വച്ച് അല്‍പനേരത്തെ വാക്കുതര്‍ക്കമുണ്ടായെങ്കിലും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്ന് എയര്‍പോര്‍ട്ട് പോലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. അജ്ഞാതനായ ഒരാള്‍ താരത്തിന്റെ പിന്നാലെ ഓടി വരികയും ചാടി തൊഴിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍, വിജയ് സേതുപതിക്കൊപ്പമുണ്ടായിരുന്ന ആളുകള്‍ ഇയാളെ പിടിച്ചു മാറ്റുന്നതും കാണാം. തുടര്‍ന്ന്, സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടിച്ച് മാറ്റുന്നതിന്റേയും വിഡീയോ ദൃശ്യത്തില്‍ വന്നിട്ടുണ്ട്.

അതേസമയം നടന് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ അക്രമിച്ചത്. ഫോട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് വിമാനത്തിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിൽ എത്തിയതെന്നും പറയപ്പെടുന്നു

More in News

Trending

Recent

To Top