Connect with us

മകനെ മാത്രമല്ല അച്ഛനേയും പൂട്ടി! ഷാരൂഖിനെ വിമാനത്താവളത്തിൽ കുടഞ്ഞു… 1.5 ലക്ഷം രൂപ സ്വാഹാ! ആ സംഭവം പുറത്തേക്ക്..വിറങ്ങലിച്ച് ബോളിവുഡ്

Bollywood

മകനെ മാത്രമല്ല അച്ഛനേയും പൂട്ടി! ഷാരൂഖിനെ വിമാനത്താവളത്തിൽ കുടഞ്ഞു… 1.5 ലക്ഷം രൂപ സ്വാഹാ! ആ സംഭവം പുറത്തേക്ക്..വിറങ്ങലിച്ച് ബോളിവുഡ്

മകനെ മാത്രമല്ല അച്ഛനേയും പൂട്ടി! ഷാരൂഖിനെ വിമാനത്താവളത്തിൽ കുടഞ്ഞു… 1.5 ലക്ഷം രൂപ സ്വാഹാ! ആ സംഭവം പുറത്തേക്ക്..വിറങ്ങലിച്ച് ബോളിവുഡ്

2011 ൽ ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ഖാൻ, 2021ൽ മകൻ ആര്യൻ ഖാൻ. ഇരുവർക്കും തടസമായി നിന്നത് ഒരു ഉദ്യോഗസ്ഥൻ……… മുംബൈയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കെഡെ

ആഡംബര കപ്പലിലെ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസ് വാർത്താ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെയും നടൻ ഷാരൂഖ് ഖാന്റെയും പേരുകളാണ് തുടക്കം മുതൽ ഉയർന്നു കേൾക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ പ്രകാരം സമീറിന് ഷാറൂഖിനെ നേരത്തേ തന്നെ വ്യക്തമായ പരിചയവും അതുപോലെ താരത്തിനിട്ട് മുട്ടൻ പണിയും കൊടുത്തിട്ടുണ്ട്.

സമീർ വാങ്കെഡെയും ഷാരൂഖ് ഖാനും തമ്മിലുള്ള ആദ്യത്തെ പ്രശ്നമല്ല ആര്യൻ ഖാന്റെ അറസ്റ്റ്. 2011 ൽ മുംബൈ വിമാനത്താവളത്തിൽ ഷാരൂഖിനെ വാങ്കെഡെ തടയുകയും കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാൻ നിർബന്ധിതനാക്കുകയും ചെയ്ത സംഭവമുണ്ട്. സമീര്‍ വാങ്കഡെ കാരണം നടന്‍ ഷാരൂഖ് ഖാന് 2011ല്‍ നഷ്ടമായത് 1.5 ലക്ഷം രൂപയാണ്.

2011 ജൂലൈയിൽ ഹോളണ്ടിലെയും ലണ്ടനിലെയും ട്രിപ്പിനുശേഷം ഷാരൂഖ് കുടുംബത്തോടൊപ്പം മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ, ഡ്യൂട്ടി നൽകേണ്ട വിദേശ സാധനങ്ങൾ വെളിപ്പെടുത്തിയില്ലെന്നാരോപിച്ച് വാങ്കെഡെ ഷാരൂഖിനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. ആ സമയം വാങ്കെഡെ കസ്റ്റംസിൽ അസിസ്റ്റന്റ് കമ്മിഷണറായിരുന്നു.

ഷാരൂഖിന്റെ പക്കൽ കുറഞ്ഞത് 20 ബാഗുകളെങ്കിലും ഉണ്ടായിരുന്നു. ഷാരൂഖിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ഡ്യൂട്ടി ഒഴിവാക്കാനുള്ള സാധ്യതയുണ്ടോയെന്ന് വാങ്കഡെയുടെ ടീം പരിശോധിക്കുകയും ചെയ്തു. ഒടുവിൽ കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 1.5 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെട്ടതിനുശേഷമാണ് ഷാരൂഖിനെയും കുടുംബത്തെയും പോകാൻ അനുവദിച്ചത്.

എയർപോർട്ട് കസ്റ്റംസിൽ ജോലി ചെയ്യുന്ന സമയത്ത് അനുഷ്‌ക ശർമ, മിനിഷ ലാംബ, ഗായകൻ മിഖ സിങ് എന്നിവരുൾപ്പെടെ മറ്റ് നിരവധി സെലിബ്രിറ്റികളെ ആഭരണങ്ങൾ അടക്കമുള്ള സാധനങ്ങളും വിദേശ കറൻസിയും വെളിപ്പെടുത്താത്തതിന് തടഞ്ഞുനിർത്തി ചോദ്യം ചെയ്തിട്ടുണ്ട്. 2011 ജൂലൈയിലാണ് അനുഷ്ക ശർമയെ തടഞ്ഞത്.

ടൊറന്റോയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ 40 ലക്ഷം രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങൾ അനുഷ്‌കയുടെ പക്കലുണ്ടായിരുന്നു. ഇക്കാര്യം വെളിപ്പെടുത്താത്തതിനാണ് അനുഷ്കയെ തടഞ്ഞത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് പ്രകാരം നിർദേശിച്ച പരിധിക്കപ്പുറം വിദേശ കറൻസി കൈവശം വച്ചതിനാണ് 2013-ൽ എയർപോർട്ടിൽ മിഖയെ വാങ്കെഡെ തടഞ്ഞുവച്ചത്.

2008 ലെ ഐആർഎസ് ബാച്ചിലെ ഉദ്യോഗസ്ഥനായിരുന്നു സമീർ വാങ്കഡെ. ലഹരി മരുന്ന് കേസിലും നികുതി വെട്ടിപ്പിലുമായി സെലിബ്രിറ്റികളും പ്രമുഖരും ഉൾപ്പെടെ നിരവധി പേർക്കെതിരെ സമീർ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 17000 കോടി രൂപയുടെ മയക്കുമരുന്നാണ് സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ എൻസിബി പിടികൂടിയത്.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസ് പുറത്ത് കൊണ്ടുവന്നതും സമീർ വാങ്കഡെ തന്നെയാണ്. ബോളിവുഡിലെ നിരവധി പേര് ഈ കേസിൽ പ്രതി ചേർക്കപ്പെട്ടത്. അന്ന് വാർത്തകളിൽ ഇടം പിടിച്ച കേസിൽ സമീർ വാങ്കഡെയുടെ പേരും ഏറെ ചർച്ച ചെയ്തിരുന്നു. ഇതുപോലെ നിരവധി കേസുകൾ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ പുറത്തു വന്നിട്ടുണ്ട്.

2011 ലെ ക്രിക്കറ്റ് ലോകകപ്പിലെ സ്വർണക്കപ്പ് പോലും നികുതി അടക്കാതെ കൊണ്ടുപോകാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. മുംബൈ വിമാന താവളത്തിൽ വെച്ച് കസ്റ്റംസ് ഡ്യൂട്ടി അടച്ചതിന് ശേഷമാണ് കപ്പ് വിട്ടുനൽകിയത്. അതുപോലെ തന്നെ 2013 ൽ മിൽക്ക സിംഗിനെ വിദേശ കറൻസിയുമായി പിടികൂടിയിട്ടുണ്ട്.

നിരവധി മയക്കുമരുന്ന് മാഫിയകളെ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള സംഘം അകത്താക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മുംബയിൽ വെച്ച് മാഫിയ ആക്രമണവും സംഘത്തിന് നേരെ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വീണ്ടും സമീറിന്റെ പേര് വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്.

നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് എന്‍.സി.ബി. സോണല്‍ ഡയറക്ടര്‍ സമീര്‍ , കേസിലെ സാക്ഷിയായ കെ.പി. ഗോസാവി തുടങ്ങിയവര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപിച്ച് സാക്ഷികളിലൊരാളായ പ്രഭാകര്‍ സെയില്‍ രംഗത്തെത്തയതും വാർത്തയായിരുന്നു. അതേസമയം മയക്കുമരുന്ന് കേസിൽ ഒളിവിൽ പോയ സാക്ഷി കെ.പി. ഗോസാവി പൊലീസ് പിടിയിലാവുകയും ചെയിതിട്ടുണ്ട്. പുണെയിലാണ് ഇയാൾ പിടിയിലായത്. ആര്യന്‍ ഖാന്‍ കേസിലെ വിവാദ സാക്ഷിയാണ് ഗോസാവി. ആഡംബരക്കപ്പലില്‍ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ പരിശോധന നടത്തുമ്പോള്‍ ഗോസാവിയും ഒപ്പമുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ആര്യന്‍ ഖാനോടൊപ്പം ഗോസാവിയെടുത്ത സെല്‍ഫി വൈറലായിരുന്നു. ഗോസാവിക്കെതിരെ പുനെയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വഞ്ചന കേസ് നിലവിലുണ്ടായിരുന്നു. ഈ കേസില്‍ ലുക്കൗട്ട് നോട്ടീസ് ഇറക്കിയതോടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.

More in Bollywood

Trending

Recent

To Top