Connect with us

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

News

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു

മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77 വയസായിരുന്നു. പാറോപ്പടിയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‍ലിം വനിതയാണ് റംല ബീഗം.

ആ​ല​പ്പു​ഴ സ​ക്ക​റി​യ ബ​സാ​റി​ല്‍ ഹു​സൈ​ന്‍ യൂ​സ​ഫ് യ​മാ​ന- മ​റി​യം ബീ​വി (ഫ​റോ​ക്ക് പേ​ട്ട) ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​യി 1946 ന​വം​ബ​ര്‍ മൂ​ന്നി​ന് ജ​നി​ച്ച റം​ല ബീ​ഗം ഏ​ഴാം വ​യസു മു​ത​ല്‍ ആ​ല​പ്പു​ഴ ആ​സാ​ദ് മ്യൂ​സി​ക് ട്രൂ​പ്പി​ല്‍ ഹി​ന്ദി ഗാ​ന​ങ്ങ​ള്‍ പാ​ടി​യി​രു​ന്നു. കഥാപ്രാസംഗിക എന്ന നിലയിലും റംല ബീഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹു​സ്നു​ല്‍ ജ​മാ​ല്‍ ബ​ദ്​​റു​ല്‍ മു​നീ​ര്‍ ക​ഥാ​പ്ര​സം​ഗ​മാ​ണ് ഏ​റെ ശ്ര​ദ്ധേ​യം. 20 ഇ​സ്​​ലാ​മി​ക ക​ഥ​ക​ള്‍ക്ക് പു​റ​മെ ഓ​ട​യി​ല്‍നി​ന്ന്, ശാ​കു​ന്ത​ളം, ന​ളി​നി എ​ന്നീ ക​ഥ​ക​ളും ക​ഥാ​പ്ര​സം​ഗ രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

എട്ടാം വയസിലായിരുന്നു അരങ്ങേറ്റം. എം.എ. റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. മുസ്ലിം കാഥികയുടെ ഈ രംഗപ്രവേശം സ്വീകാര്യതയോടൊപ്പം എതിര്‍പ്പുകളേയും ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ഹുസനുല്‍ ജമാല്‍ അവതരിപ്പിച്ചു. കോഴിക്കോട് പരപ്പില്‍ സ്‌കൂളിലായിരുന്നു അരങ്ങേറ്റം. മലബാറിലെ ആദ്യ പ്രോ ഗ്രാം.

കേരള സംഗീത നാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി അവാര്‍ഡുകള്‍ക്ക് പുറമെ ഗള്‍ഫില്‍നിന്നു വേറെയും നിരവധി പുരസ്‌കാരങ്ങള്‍ റംലാ ബീഗത്തെ തേടിയെത്തി. ഭർത്താവ്. പരേതനായ കെ.എ. സലാം.

Continue Reading
You may also like...

More in News

Trending

Recent

To Top