Connect with us

കിംഗ് ഖാന്‍ ഷാരൂഖിനെ കടത്തിവെട്ടി തെന്നിന്ത്യന്‍ താരസുന്ദരി; ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റില്‍ ഒന്നാമത് ഈ നടി

Bollywood

കിംഗ് ഖാന്‍ ഷാരൂഖിനെ കടത്തിവെട്ടി തെന്നിന്ത്യന്‍ താരസുന്ദരി; ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റില്‍ ഒന്നാമത് ഈ നടി

കിംഗ് ഖാന്‍ ഷാരൂഖിനെ കടത്തിവെട്ടി തെന്നിന്ത്യന്‍ താരസുന്ദരി; ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റില്‍ ഒന്നാമത് ഈ നടി

ഇന്ന് സോഷ്യല്‍ മീഡിയ വളരെയധികം പടന്ന് പന്തലിച്ചു കഴിഞ്ഞു. സിനിമാ ലോകത്തും രാഷ്ട്രീയ ലോകത്തുമുള്‍പ്പെടെ സോഷ്യല്‍ മീഡിയ ചെലുത്തുന്ന സ്വീധീനം ചെറുതല്ല. ട സിനിമകളുടെ റിലീസ് ദിനത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവരുന്ന അഭിപ്രായങ്ങള്‍ക്ക് കാത്തിരിക്കുന്നവരാണ് അണിയറ പ്രവര്‍ത്തകര്‍. അങ്ങനെ കാത്തിരിപ്പിനൊടുവില്‍ ഇപ്പോള്‍ പുറത്തുവന്ന ട്രെന്‌റാണ് സിനിമാലോകത്തെ പ്രത്യേകിച്ചും ബോളിവുഡിനെ ഞെട്ടിച്ചിരിക്കുന്നത്.

ഈ ആഴ്ചത്തെ ഐഎംഡിബി പോപ്പുലര്‍ സെലിബ്രിറ്റി ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിനെ കടത്തിവെട്ടി ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ താരസുന്ദരിയാണ്.

സൗത്തിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന നയന്‍ താരയാണ് ഇത്തവണ ഐഎംഡിബി പോപ്പുലര്‍ സെലിബ്രേറ്റി ലിസ്റ്റില്‍ ഒന്നാമത്. ഷാരൂഖ് ഖാന്‍ രണ്ടാം സ്ഥാനത്താണ്. സൂപ്പര്‍ ഹിറ്റായി 1000 കോടി ക്ലബിലേക്ക് കുതിക്കുന്ന ജവാന്റെ വിജയമാണ് അതിലെ നായികയായ നര്‍മദയെ അവതരിപ്പിച്ച നയന്‍താരയുടെ റാങ്കിംഗ് ഉയര്‍ത്തിയത്.

ഐഎംഡിബി സൈറ്റില്‍ ഒരോ വാരത്തിലും എത്തുന്ന 200 ദശലക്ഷം ഉപയോക്താക്കളുടെ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുറത്തുവിടുന്നത്. ഈ ലിസ്റ്റില്‍ ജവാന്‍ ചിത്രത്തില്‍ അഭിനയിച്ച താരങ്ങള്‍ക്ക് എല്ലാം വലിയ മുന്നേറ്റമുണ്ട്. ഐഎംഡിബിയുടെ ആപ്പിലാണ് ഈ ലിസ്റ്റ് പൂര്‍ണ്ണമായും പുറത്തുവിടുക.

മൂന്നാം സ്ഥാനത്ത് ജവാന്‍ സംവിധായകന്‍ ആറ്റ്‌ലിയാണ്. ദീപിക പദുകോണ്‍ നാലാം സ്ഥാനത്ത് ഉണ്ട്. പ്രിയമണി പതിനൊന്നാം റാങ്കില്‍ എത്തിയിരിക്കുന്നു. 132മത്തെ റാങ്കില്‍ കഴിഞ്ഞ ആഴ്ച ഉണ്ടായിരുന്ന യോഗി ബാബു ഈ ആഴ്ച 31മതായി.

More in Bollywood

Trending

Recent

To Top