Malayalam Breaking News
മാംസാഹാരം ഉപേക്ഷിച്ച് ലേഡി സൂപ്പർ സ്റ്റാർ നയൻതാര; കാരണം!
മാംസാഹാരം ഉപേക്ഷിച്ച് ലേഡി സൂപ്പർ സ്റ്റാർ നയൻതാര; കാരണം!
തെന്നിന്ത്യൻ സിനിമയുടെ ഇഷ്ടതാരമാണ് നയൻതാര താരത്തിന് ഏറെ പ്രക്ഷക പിന്തുണയാണ് നൽകുന്നത്. തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മലയാള സിനിമയുടെ സ്വന്തം നയൻതാര അറിയപ്പെടുന്നത്. എന്നാൽ ഇപ്പോൾ ഇതാ മാംസാഹാരം ഉപേക്ഷിച്ചിരിക്കുകയാണ് താരം. ആര്‍ ജെ ബാലാജി ഒരുക്കുന്ന ‘മൂക്കുത്തി അമ്മനിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടിയാണ് മാംസാഹാരം ഉപേക്ഷിച്ചിരിക്കുന്നത്.
നാല്‍പത് ദിവസത്തെ ഉപവാസം താരം സ്വീകരിച്ചിട്ടുണ്ട്. മൂക്കുത്തി അമ്മനില്‍ ദേവിയായാണ് നയന്‍താര എത്തുന്നത്. നയൻതാര ഇതിന് മുൻപും ഉപവാസം എടുത്തിട്ടുണ്ട് . 2011ല്‍ എത്തിയ ‘ശ്രീരാമ രാജ്യം’ എന്ന ചിത്രത്തിനായിരുന്നു. സീതയായിട്ടായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നത് . ഡിസംബറില്‍ ചിത്രത്തിന്റെ പൂജ നടക്കും. വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും ആര്‍ ജെ ബാലാജിയാണ് സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയാണ് നയൻതാര ശ്രദ്ദേയമാകുന്നത്.
സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ജയറാം നായകനായി ചിത്രത്തിൽ നായികയായി അഭിനയ ജീവിതം ആരംഭിച്ച നയൻതാര ശേഷം മമ്മുട്ടി, മോഹൻലാൽ തുടങ്ങി ഇന്ന് രജനികാന്ത് വരെ നായികയായി എത്തിനിൽക്കുകയാണ്. താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ചിത്രം രജനികാന്തിനൊപ്പമുള്ള ‘ദര്‍ബാര്‍’ ആണ്.വിഘ്‌നേശ് ശിവന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം ‘നേട്രികണിലും താരം അഭിനയിക്കുന്നുണ്ട് .സൂര്യ നായകനായ ‘താനാ സേര്‍ന്ത കൂട്ടം’, നയന്‍താര-വിജയ് സേതുപതി എന്നിവര്‍ നായികാ നായകന്മാരായ ‘നാനും റൌഡി താന്‍’ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിഘ്നേഷ്.
NAYANTHARA
