Connect with us

രണ്ട് നായകന്മാർ ഉള്ള സിനിമയിൽ മമ്മൂട്ടി യ്ക്ക് അഭിനയിക്കാൻ താല്പര്യമില്ല; ഡ്രൈവിംഗ് ലൈസൻസിൽ മമ്മൂട്ടിയ്ക്ക് പകരം പൃഥ്വിരാജ്; വെളിപ്പെടുത്തി സംവിധായകൻ ജീൻപോൾ ലാൽ!

Malayalam Breaking News

രണ്ട് നായകന്മാർ ഉള്ള സിനിമയിൽ മമ്മൂട്ടി യ്ക്ക് അഭിനയിക്കാൻ താല്പര്യമില്ല; ഡ്രൈവിംഗ് ലൈസൻസിൽ മമ്മൂട്ടിയ്ക്ക് പകരം പൃഥ്വിരാജ്; വെളിപ്പെടുത്തി സംവിധായകൻ ജീൻപോൾ ലാൽ!

രണ്ട് നായകന്മാർ ഉള്ള സിനിമയിൽ മമ്മൂട്ടി യ്ക്ക് അഭിനയിക്കാൻ താല്പര്യമില്ല; ഡ്രൈവിംഗ് ലൈസൻസിൽ മമ്മൂട്ടിയ്ക്ക് പകരം പൃഥ്വിരാജ്; വെളിപ്പെടുത്തി സംവിധായകൻ ജീൻപോൾ ലാൽ!

മമ്മൂട്ടി യെ കേന്ദ്രകഥാപാത്രമാക്കി ജീൻപോൾ ലാൽ (ലാൽ ജൂനിയർ) സംവിധാനം ചെയ്യാൻ ഒരുങ്ങിയ സിനിമയായിരുന്നു ‘ഡ്രൈവിംഗ് ലൈസൻസ്’.ഒടുവിൽ ആ സിനിമയിലെ നായകനായി എത്തിയത് പൃഥിരാജ്. ജീൻപോൾ ലാലിൻറെ സംവിധാനത്തിൽ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. മമ്മൂട്ടിയെ നായകനാക്കി ചെയ്യാൻ ഒരുങ്ങിയ സിനിമയിൽ നായകനായി പൃഥ്വിരാജ് വന്നത് എങ്ങനെയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ .

ലാൽ ജൂനിയറിന്റെ നാലാമത്തെ സിനിമയാണ് ഡ്രെെവിംഗ് ലെെസൻസ്. ഹണീ ബി ,, ആം ടോണി, ഹണീ ബി 2. എന്നീ ചിത്രങ്ങൾ ലാൽ ജൂനിയരണ്ടേ സംവിധാനത്തിൽ ഒരുങ്ങിയതായിരുന്നു .ഹണീ ബി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് സംവിധാ നത്തിലേക്ക് എത്തിയത്

വര്‍ഷങ്ങള്‍ക്ക് മുന്‍പേ താന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയായിരുന്നെന്ന് ഡ്രൈവിങ് ലൈസന്‍സ്’ ‘ഹായ് ഐ ആം ടോണി’ക്ക് ശേഷം ആരംഭിക്കണമെന്ന് ഉദ്ദേശിച്ച സിനിമയായിരുന്നു. സിനിമ വൈ കിയതിന്റെ കാരണം മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്‌നങ്ങള്‍ ആയിരുന്നു വെന്ന് ജീന്‍ പോള്‍ ലാല്‍ പറയുന്നു. ‘സില്ലി മോങ്ക്‌സ് മലയാളത്തി’ന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം പറയുന്നത്.സിനിമയിൽ മമ്മൂക്കയും പപ്പയും (ലാൽ) ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടത് . എന്നാൽ അത് പിന്നീട് പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും മാറുകയായിരുന്നു.ഒടുവിൽ ഡേറ്റ് പപ്രശ്നങ്ങളാൽ പൃഥ്വിരാജ് നായകനാവുകയായിരുന്നു.

ഈ സമയത്താണ് ഹണീ ബി 2 ചെയ്യുന്നത്. മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണമാണ് സിനിമ ആദ്യം തുടങ്ങാതെ പോയത് . എന്നാൽ പിന്നീട്‌ സിനിമയുടെ കഥ യും താരത്തിന് ഇഷ്ട്ടമായില്ലെന്ന് സംവിധായകൻ പറയുന്നു . രണ്ട് നായകന്മാരനെ സിനിമയിൽ ആ ടൈമില്‍ മമ്മൂക്കയ്ക്ക് രണ്ട് നായകൻമാർ ഉള്ള പടത്തിൽ അഭിനയിക്കാനുള്ള താല്‍പര്യമില്ലായിരുന്നു. ക്ലൈമാക്‌സ് സീനിനോട് അടുത്തപ്പോഴാണ് മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെടാതെ വന്നത്. അങ്ങനെ വന്നപ്പോൾ ഒന്നുകിൽ കഥ മാറ്റുക, അല്ലെങ്കിൽ ആളെ മാറ്റുക എന്ന സാധ്യത മാത്രമാണ് മുൻപിലുണ്ടായിരുന്നത്. മമ്മൂക്ക തന്നെ പി[പിന്നീട് ഒഴിവാകുകയായിരുന്നു. അതുകൊണ്ട് കഥ മാറ്റേണ്ടിവന്നില്ല കഥയില്‍ എനിക്ക് വിശ്വാസമുണ്ട്” ജീൻ പറഞ്ഞു.

prthiraj

Continue Reading
You may also like...

More in Malayalam Breaking News

Trending