Actress
ഉയിരിനെ താലോലിച്ച് നയന്‍താര; മാതൃത്വം തുളുമ്പുന്ന വീഡിയോ പങ്കുവെച്ച് വിഘ്‌നേശ് ശവന്‍
ഉയിരിനെ താലോലിച്ച് നയന്‍താര; മാതൃത്വം തുളുമ്പുന്ന വീഡിയോ പങ്കുവെച്ച് വിഘ്‌നേശ് ശവന്‍
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നയന്‍സിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മകള്‍ക്കൊപ്പമുളള നയന്‍താരയുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇടയ്ക്ക് ഭര്‍ത്താവ് വിഘ്‌നേഷ് ശിവന്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇതുവഴിയാണ് വിശേഷങ്ങള്‍ ആരാധകര്‍ അറിയുന്നത്.
തന്റെ കരിയറിനൊപ്പം തന്നെ പാരന്റിംഗിനും ഏറെ പ്രാധാന്യം നല്‍കി ബാലന്‍സ്ഡ് ആയാണ് നയന്‍താര ഇപ്പോള്‍ മുന്നോട്ടു പോവുന്നത്. വളരെ സെലക്റ്റീവായി മാത്രം സിനിമകള്‍ ചെയ്യുന്നു. ബാക്കി സമയമത്രയും മക്കള്‍ക്കൊപ്പം ചെലവഴിക്കാനാണ് നയന്‍താര ഇഷ്ടപ്പെടുന്നത്.
ഇപ്പോഴിതാ ഉയിരിനെ ലാളിക്കുന്ന നയന്‍താരയുടെ മനോഹരമായൊരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. നയന്‍താരയുടെ മടിയില്‍ കമിഴ്ന്ന് കിടന്ന് റിലാക്‌സ് ചെയ്യുകയാണ് ഉയിര്‍. വാത്സല്യത്തോടെ ഉയിരിന്റെ കാലുകള്‍ മസാജ് ചെയ്തു കൊടുക്കുന്ന നയന്‍താരയേയും കാണാം.
ഈ വീഡിയോ വിഘ്‌നേഷ് ശിവനാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഷെയര്‍ ചെയ്തത്. താരത്തിന്റെ ഫാന്‍സ് പേജുകളിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
തമിഴകത്തെ പവര്‍ കപ്പിളാണ് നയന്‍താരയും വിഘ്‌നേഷ് ശിവനും. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9 നാണ് വിഘ്‌നേഷും നയന്‍താരയും വിവാഹിതരാകുന്നത്. നയന്‍താര അഭിനയിച്ച നാനും റൗഡി താന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആയിരുന്നു ഇദ്ദേഹം. നയന്‍താരയെ സംബന്ധിച്ച് കരിയറില്‍ വലിയ ബ്രേക്ക് സമ്മാനിച്ച സിനിമ ആയിരുന്നു ഇത്. മഹാബലിപുരത്ത് വെച്ച് ആഘോഷ പൂര്‍ണമായാണ് നയന്‍താരവിഘനേശ് ശിവന്‍ വിവാഹം നടന്നത്. ബോളിവുഡിലേയും കോളിവുഡിലേയും നടീനടന്മാര്‍ ഒഴുകിയെത്തിയിരുന്നു.
അതേവര്‍ഷം ഒക്ടോബറിലാണ് ഇരുവര്‍ക്കും സറോഗസി ഇരട്ട കുട്ടികള്‍ ജനിച്ചത്. ഉയിര്‍ രുദ്രോനീല്‍ എന്‍ ശിവന്‍, ഉലക് ദൈവിക് എന്‍ ശിവന്‍ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകള്‍. ‘എന്‍’ എന്ന അക്ഷരം ലോകത്തെ ഏറ്റവും നല്ല അമ്മയെ സൂചിപ്പിക്കുന്നു എന്നാണ് വിഘ്‌നേഷ് പറഞ്ഞത്. നയന്‍താരയുടെ ആദ്യ അക്ഷരമായ എന്‍ ആണ് പേരുകള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്നത്.