Connect with us

യുവ സംവിധായക നയന സൂര്യയുടെ മരണ കാരണം ‘അസ്ഫിക്‌സിയോഫീലിയ’; വിചിത്ര വാദങ്ങ്ള്‍ക്ക് പിന്നാലെ പോലീസ് തങ്ങളെ കബളിപ്പിച്ചുവെന്നാരോപിച്ച് നയനയുടെ കുടുംബം

News

യുവ സംവിധായക നയന സൂര്യയുടെ മരണ കാരണം ‘അസ്ഫിക്‌സിയോഫീലിയ’; വിചിത്ര വാദങ്ങ്ള്‍ക്ക് പിന്നാലെ പോലീസ് തങ്ങളെ കബളിപ്പിച്ചുവെന്നാരോപിച്ച് നയനയുടെ കുടുംബം

യുവ സംവിധായക നയന സൂര്യയുടെ മരണ കാരണം ‘അസ്ഫിക്‌സിയോഫീലിയ’; വിചിത്ര വാദങ്ങ്ള്‍ക്ക് പിന്നാലെ പോലീസ് തങ്ങളെ കബളിപ്പിച്ചുവെന്നാരോപിച്ച് നയനയുടെ കുടുംബം

കഴിഞ്ഞ ദിവസമായിരുന്നു യുവ സംവിധായക നയന സൂര്യയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന തരത്തിലുള്ള തെളിവുകള്‍ പുറത്തെത്തിയത്. കഴുത്തുഞെരിഞ്ഞാണ് മരണം എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചന. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റീമീറ്റര്‍വരെ നീളമുള്ള മുറിവുകളുണ്ട്.

ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലുള്ള ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരീകാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘അസ്ഫിക്‌സിയോഫീലിയ’ എന്ന സ്വയം പീഡന അവസ്ഥയില്‍ മരണം സംഭവിച്ചതാകാമെന്ന വിചിത്രവാദവും പോസ്റ്റ് മോര്‍ട്ടത്തില്‍ പറയുന്നു. അവിടെയും ആന്തരികാവയവങ്ങളിലെ രക്തസ്രാവത്തെ കുറിച്ച് കണ്ടില്ലെന്ന് നടിക്കുകയാണ്. ‘അസ്ഫിക്‌സിയോഫീലിയ’ കാരണമാണ് മരണം എന്ന തീര്‍പ്പിലെത്തണമെങ്കില്‍ മരണം നടന്ന സ്ഥലത്തെ ചുറ്റുപാടും വസ്തുക്കളും ഉള്‍പ്പെടെ നിരവധി ഘടകങ്ങള്‍ ഒത്തുവരണം എന്ന് വ്യവസ്ഥയുണ്ട്.

ഇക്കാര്യങ്ങളില്‍ ഒന്നുപോലും പൊലീസ് തയാറാക്കിയ മഹസര്‍ റിപ്പോര്‍ട്ടിലില്ല. സ്വയം പീഡിപ്പിച്ചും ശ്വാസംമുട്ടിച്ചും ആനന്ദം കണ്ടെത്തുന്ന അത്യപൂര്‍വമായ ഈ അവസ്ഥ പാശ്ചാത്യരാജ്യങ്ങളില്‍ പോലും വിരളമായേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ. കഴുത്ത് ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്നാണ് നയനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനെ സാധൂകരിക്കാന്‍ പിന്നീട് ‘അസ്ഫിക്‌സിയോഫീലിയ’ വെച്ചുകെട്ടിയതാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

മൃതദേഹം കണ്ട സ്ഥലത്ത് ദൂരെമാറി ചുരുട്ടിയ പുതപ്പ് കണ്ടു എന്നാണ് മഹസറിലുള്ളത്. അതേസമയം ഗുരുതരമായ മുറിവുകള്‍ ഉണ്ടായിരുന്നിട്ടും അതൊന്നും ഇന്‍ക്വസ്റ്റില്‍ രേഖപ്പെടുത്തിയിട്ടില്ല. മുറി അകത്തുനിന്ന് കുറ്റിയിട്ടിരുന്നു എന്നാണ് മൃതദേഹം ആദ്യം കണ്ട സുഹൃത്തുക്കള്‍ മൊഴി നല്‍കിയത്. എന്നാല്‍ വാതില്‍ കൈകൊണ്ട് തള്ളിത്തുറന്നു എന്നും മൊഴിയിലുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ള, കഴുത്തിന്റെ ഇടതു ഭാഗത്ത് 31.5 സെന്റീമീറ്റര്‍ നീളത്തില്‍ ഉരഞ്ഞുണ്ടായ മുറിവ് പൊലീസിന്റെ ഇന്‍ക്വസ്റ്റില്‍ ഇല്ല.

താടിയെല്ലില്‍ 6.5 സെന്റീമീറ്റര്‍ നീളത്തില്‍ ഉരഞ്ഞ പാടുണ്ടായിരുന്നു. കഴുത്തിന് താഴെയും മുന്‍വശത്തും കഴുത്തെല്ലിന് സമീപത്തും ഉരഞ്ഞ പാടുകളുണ്ടായിരുന്നു. കഴുത്തിന് മുന്‍ഭാഗത്തും താഴെയും നെഞ്ചിന് ഭാഗത്തെ അസ്ഥിക്ക് മുകളിലും പിങ്ക് നിറമായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ചവിട്ടേറ്റതുപോലുള്ള, അഞ്ചു സെന്റീമീറ്റര്‍ വലിപ്പത്തിലെ ക്ഷതമേറ്റ പാടും പൊലീസ് കണ്ടിട്ടില്ല. ഇതിന്റെ ആഘാതത്തില്‍ ആന്തരികാവയവങ്ങള്‍ ഞെരിഞ്ഞ് രക്തസ്രാവം ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ഇത്രയും ഗുരുതരമായ കണ്ടെത്തലുകളുള്ള റിപ്പോര്‍ട്ട് എന്തുകൊണ്ട് അവഗണിച്ചു എന്നതാണ് ദുരൂഹം. പൊലീസ് നടപടികള്‍ പരിശോധിക്കാനും തുടരന്വേഷണം വേണോയെന്നു പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജില്ലാ െ്രെകം റെക്കോഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ ജെ.കെ.ദിനിലിനെ ചുമതലപ്പെടുത്തി. തിരുവനന്തപുരം ഡി.സി.പി. വി.അജിത്താണ് നിര്‍ദ്ദേശം നല്‍കിയത്. സ്വയം ശരീരപീഡ നടത്തുന്ന അപൂര്‍വ അവസ്ഥയാണ് മരണകാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സൂചനയുണ്ടെന്ന് ഡി.സി.പി. വി.അജിത് പ്രതികരിച്ചു. നയന മരിച്ചുകിടന്ന മുറിയില്‍ പുറത്തുനിന്ന് ആരെങ്കിലും കയറാനുള്ള സാധ്യതയുമില്ല. കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ മാനവീയം വീഥിയിലെ കഞ്ചാവ് മാഫിയയ്ക്ക് കൊലയില്‍ പങ്കുണ്ടെന്ന സംശയം ശക്തമാണ്. ഇതിനൊപ്പം കരിമണല്‍ ലോബിയും സംശയ നിഴലില്‍ ആണ്. കരിമണല്‍ ലോബിക്കെതിരെ ഡോക്യുമെന്റെ തയ്യാറാക്കുന്നതിനിടെയാണ് മരണം. നാട്ടിലെ കരിമണല്‍ ലോബിക്കെതിരായ സമരത്തിലും മുന്നിലുണ്ടായിരുന്നു നയനാ സൂര്യ. ഇതിനൊപ്പം വെള്ളയമ്പലം മാനവീയം വീഥിയിലെ കഞ്ചാവു മാഫിയയുമായും തെറ്റിലായിരുന്നു നയന. മാനവീയം വീഥിക്ക് വളരെ അടുത്തുള്ള വീട്ടിലാണ് നയന മരിച്ചു കിടന്നത്.

അതേസമയം, മരണത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയില്ല എന്നും സ്വാഭാവികമരണം ആണെന്നുമാണ് പൊലീസ് ഞങ്ങളെ പറഞ്ഞ് വിശ്വസിപ്പിച്ചതെന്ന് നയനയുടെ കുടുംബം ആരോപിക്കുന്നു. അസുഖത്തെ തുടര്‍ന്ന് ആരും നോക്കാനില്ലാതെ മരിച്ചു എന്നാണ് കരുതിയത്. ഇപ്പോള്‍ തങ്ങള്‍ക്ക് മരണത്തില്‍ സംശയം ഉണ്ടെന്നും സംഭവത്തില്‍ പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

More in News

Trending

Recent

To Top