Connect with us

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’; നൃത്തവീഡിയോ പങ്കുവെച്ച് നവ്യ നായർ

Actress

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’; നൃത്തവീഡിയോ പങ്കുവെച്ച് നവ്യ നായർ

‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’; നൃത്തവീഡിയോ പങ്കുവെച്ച് നവ്യ നായർ

കള്ളപ്പണക്കേസിൽ അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിൽ നിന്നും നവ്യ നായർ സമ്മാനങ്ങൾ കൈപറ്റിയെന്ന വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. സച്ചിൻ സാവന്തുമായി മുംബൈയിൽ അയൽക്കാരായിരുന്ന പരിചയം മാത്രമാണുളളതെന്നാണ് ഇക്കാര്യത്തിൽ നവ്യ നായരുടെ കുടുംബത്തിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണവുമുണ്ടായി.

ഇതിന് പിന്നാലെ നവ്യ നായർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലാവുന്നു. ‘നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന ടാഗ്‌ലൈനോടു കൂടിയാണ് പോസ്റ്റ് പങ്കിട്ടത്. ഒരു നൃത്തവിഡിയോയോടൊപ്പമാണ് നിങ്ങൾ തകർന്നിരിക്കുമ്പോഴും നൃത്തം ചെയ്യണം എന്ന് കവിതാ ശകലം നവ്യ നായർ പങ്കുവച്ചത്.

‘‘നിങ്ങൾ തകർന്നിരിക്കുമ്പോൾ നൃത്തം ചെയ്യുക. കടുത്ത പോരാട്ടങ്ങളുടെ മധ്യത്തിലും മുറിവിൽ കെട്ടിയ ബാൻഡേജ് നനഞ്ഞു കുതിർന്ന് രക്തം വാർന്നൊഴുകുമ്പോഴും നിങ്ങളുടെ ചോരയിൽ ചവിട്ടി നിന്ന് നൃത്തം ചെയ്തു കൊണ്ടേ ഇരിക്കുക.’’– എന്നായിരുന്നു നവ്യ നായർ ഇൻസ്റ്റാഗ്രിൽ കുറിച്ചത്.

More in Actress

Trending

Recent

To Top