Connect with us

” രജനികാന്തിന്റെ സിനിമ പോലെ തമിഴ്നാട്ടുകാർ ഒടിയനു വേണ്ടി കാത്തിരിക്കുന്നത് കാണുമ്പോൾ സന്തോഷമാണ് ” – നരേൻ

Malayalam Breaking News

എല്ലായിടത്തും ഒടിയനാണ് നിറസാന്നിധ്യം . പരസ്യ സംവിധാന രംഗത്തെ തന്റെ പ്രാഗൽഭ്യം ശ്രീകുമാർ മേനോൻ ഒടിയന്റെ പ്രൊമോഷന് വേണ്ടി നന്നായി ഉപയോഗിച്ചിട്ടുമുണ്ട് . മഞ്ജു വാര്യർ , പ്രകാശ് രാജ് തുടങ്ങിയവരെല്ലാം വളരെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഒടിയൻ . ഇവർക്ക് മാത്രമല്ല , മലയാളികളുടെ പ്രിയ നടൻ നരേനും ഒടിയൻ പ്രതീക്ഷയുള്ള ചിത്രമാണ്. കാരണം ഒരു വളരെ പ്രധാനപ്പെട്ട വേഷം നരേൻ ഈ സിനിമയിൽ ചെയ്തിട്ടുണ്ട്.

Narain_Odiyan

നരേനൊരുപാട് പ്രതീക്ഷിക്കുന്ന ഒടിയന്റെ വിശേഷങ്ങൾ കേരളത്തിൽ മാത്രമല്ല സജീവം എന്ന് നരേൻ പറയുന്നു. “റിലീസ് ദിവസം കുടുംബത്തോടൊപ്പം ചെന്നൈയിൽ ഒടിയൻ കാണാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. ഇവിടെ തമിഴ് പത്രങ്ങളിലൊക്കെ ഒടിയനെക്കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ സന്തോഷം തോന്നും. തമിഴിൽ പോസ്റ്ററുകളും നിറയെ കാണാം. രജനികാന്തിന്റെയൊക്കെ സിനിമ പോലെ തമിഴ്നാട്ടുകാർ നമ്മുടെ ഒരു സിനിമ കാത്തിരിക്കുന്നത് കാണുന്നത് ഒരു പുതുമയാണ്.

അവർക്ക് ഒടിയൻ എന്ന സിനിമയെക്കുറിച്ച് അറിയാം. കേരളത്തിനു പുറത്തുള്ള പ്രേക്ഷകരും മലയാള സിനിമ വലിയ രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നു. ചെന്നൈയിലുള്ള എന്റെ മലയാളികളല്ലാത്ത സുഹൃത്തുക്കൾ പോലും മലയാളത്തിലെ ഈയടുത്ത് ഇറങ്ങിയ സിനിമകൾ കാണുന്നുണ്ട്. ഒരു പത്തു വർഷം മുൻപ് ഇങ്ങനെ ആയിരുന്നില്ല. നഗരങ്ങളിൽ മാത്രമാകാം ഇത്തരമൊരു മാറ്റം. എങ്കിലും ഏറെ പ്രതീക്ഷ നൽകുന്ന മാറ്റമാണിത്.

naren about odiyan

More in Malayalam Breaking News

Trending

Recent

To Top