Connect with us

ഇപ്പോഴുള്ള സൗഹൃദം ദിലീപേട്ടന്റെ മകള്‍ എന്ന പരിചയമോ ബന്ധമോ അല്ല; മീനാക്ഷിയെ കുറിച്ചുള്ള സൗഹൃദത്തെ കുറിച്ച് നമിത പ്രമോദ്

News

ഇപ്പോഴുള്ള സൗഹൃദം ദിലീപേട്ടന്റെ മകള്‍ എന്ന പരിചയമോ ബന്ധമോ അല്ല; മീനാക്ഷിയെ കുറിച്ചുള്ള സൗഹൃദത്തെ കുറിച്ച് നമിത പ്രമോദ്

ഇപ്പോഴുള്ള സൗഹൃദം ദിലീപേട്ടന്റെ മകള്‍ എന്ന പരിചയമോ ബന്ധമോ അല്ല; മീനാക്ഷിയെ കുറിച്ചുള്ള സൗഹൃദത്തെ കുറിച്ച് നമിത പ്രമോദ്

മിനിസിക്രീനിലൂടെ എത്തി നിരവധി ചിത്രങ്ങളില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന താരമാണ് നമിത പ്രമോദ്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന താരം നിവിന്‍ പോളി നായകനായ പുതിയ തീരങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് നായിക പദവിയിലേക്ക് ഉയരുന്നത്. സൗണ്ട് തോമ, അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി മികച്ച ചിത്രങ്ങളുടെ ഭാഗമാവുകയും മലയാളത്തിലെ പ്രശസ്തരായ യുവതാരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചിരുന്നു.

രണ്ട് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം ഈശോ എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് നമിത. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയില്‍ ജയസൂര്യ ആണ് നായകന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നമിത പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

നമിതയും ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ മീനാക്ഷിയും തമ്മിലുള്ള സൗഹൃദം എല്ലാവര്‍ക്കും അറിയാവുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുള്ള ചിത്രങ്ങളും കമന്റുകളുമൊക്കെ ഇവരുടെ സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ്. ഇപ്പോഴിതാ മീനാക്ഷിയുമായുള്ള സൗഹൃദം എങ്ങനെയാണ് തുടങ്ങിയതെന്ന് തുറന്ന് പറയുകയാണ് നമിത പ്രമോദ്.

മീനാക്ഷിയെ ആദ്യമായി കാണുന്നത് സൗണ്ട് തോമയുടെ സെറ്റില്‍ വച്ചാണ്. ദിലീപേട്ടന്‍ ഫാമിലിയുമായി ഒരു തവണ ലൊക്കേഷനില്‍ വന്നിരുന്നു. ഞാനന്ന് പത്തിലോ മറ്റോ പഠിക്കുകയാണ്. മീനൂട്ടിയെ കണ്ടപ്പോള്‍ ഞാനിങ്ങനെ നോക്കിയിട്ട് ഹും എന്തൊരു ജാഡ എന്ന് പറഞ്ഞ് മുഖം തിരിച്ചു. മീനൂട്ടി എന്നെ നോക്കിയിട്ട് എന്തൊരു ജാഡ എന്ന് പറഞ്ഞ് മുഖം തിരിച്ചു. ആ രീതിയ്ക്കാണ്. അവള്‍ അന്ന് കുഞ്ഞാണ്. ഞങ്ങള്‍ തമ്മില്‍ മൂന്ന് വയസിന്റെ വ്യത്യാസമേയുള്ളൂ.

അത് കഴിഞ്ഞ് യുഎസില്‍ ട്രിപ്പ് പോയ സമയത്താണ് സുഹൃത്തുക്കളാകുന്നത്. ഇപ്പോഴുള്ള സൗഹൃദം ദിലീപേട്ടന്റെ മകള്‍ എന്ന പരിചയമോ ബന്ധമോ അല്ല. അവള്‍ വലുതായപ്പോഴേക്കും അവള്‍ക്ക് അവളുടേതായൊരു വ്യക്തിത്വമുണ്ടല്ലോ. ആ രീതിയ്ക്കുള്ള ബന്ധമാണെന്നാണ് നമിത പറയുന്നത്. തന്റെ കഫേയില്‍ മമ്മൂട്ടി വന്നതിനെക്കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

മമ്മൂക്ക വന്നതില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. നൂറ് വാള്‍ട്ടിന്റെ ബള്‍ബ് കത്തിയത് പോലെയാണ് ഞാന്‍ ചിരിച്ചത്. എനിക്ക് ഒരുപാട് ബഹുമാനവും ഇഷ്ടവുമുള്ള ആളാണ് മമ്മൂക്ക. ഒരു ദിവസം ഞാന്‍ മെസേജ് അയച്ചു. എന്റെ കഫേ തുടങ്ങുകയാണ്, എന്നെങ്കിലും ഒരു ദിവസം സന്ദര്‍ശിക്കണമെന്ന്. നീയിങ്ങനൊരു കാര്യം തുടങ്ങുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് പറഞ്ഞ് അപ്പോള്‍ തന്നെ മറുപടി തന്നു. ഉദ്ഘാടനത്തിന്റെ അന്നോ പിറ്റേദിവസമോ വരുമെന്നും പറഞ്ഞു. ഐ പ്രോമിസ് എന്ന് പറഞ്ഞിരുന്നു.

ഉദ്ഘാടനമൊക്കെ കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം ഞാന്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്നു. ജോര്‍ജേട്ടനും പിഷു ചേട്ടനും മാറി മാറി വിളിക്കുന്നുണ്ടായിരുന്നു. ഫോണ്‍ എടുത്തപ്പോള്‍ പിഷു ചേട്ടന്‍ നീ എവിടാണെന്ന് ചോദിച്ചു. ഞാന്‍ ഉറങ്ങുകയാണെന്ന് പറഞ്ഞു. വേഗം വാ മമ്മൂക്ക ഇപ്പോള്‍ വരുമെന്ന് പറഞ്ഞു. ഞാന്‍ ഉടനെ കിട്ടിയ ഡ്രസും എടുത്തിട്ട് ഓടുകയായിരുന്നു. ഞാനെത്തി രണ്ട് മിനുറ്റിനുള്ളില്‍ മമ്മൂക്ക വന്നു.

അദ്ദേഹം കയറി എല്ലാം കണ്ടു. നല്ല രസമുണ്ട്. ഇതുവരെ കൊണ്ടെത്തിച്ചല്ലോ, ഇനിയെല്ലാം നിന്റെ കൈയ്യിലാണെന്ന് പറഞ്ഞു. എനിക്ക് ഭയങ്കര സന്തോഷമായി. അദ്ദേഹം വരുമെന്ന് പറഞ്ഞിട്ട് വന്നുവല്ലോ. ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്ത സന്തോഷമാണ്. ഞാന്‍ ഫുള്‍ ടൈം എല്ലാം മറന്ന് ചിരിക്കുകയായിരുന്നു. ഭയങ്കര സ്‌നേഹത്തോടെയാണ് അദ്ദേഹം സംസാരിച്ചത്. സ്വപ്‌ന സാക്ഷാത്കാരമായിരുന്നുവെന്നാണ് നമിത പറയുന്നത്.

നമിതയുടെ കഫേയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. മലയാളത്തിലെ നിരവധി താരങ്ങളെത്തിയിരുന്നു ഉദ്ഘാടനം. മീനാക്ഷി ദിലീപ്, നാദിര്‍ഷായുടെ രണ്ടു പെണ്മക്കള്‍, രജീഷ, അപര്‍ണ്ണ ബാല മുരളി, അനുശ്രീ, മിയ തുടങ്ങി സിനിമ രംഗത്തെ പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. മീനാക്ഷിയും നാദിര്‍ഷായുടെ മക്കളും ഒരുമിച്ചാണ് ദീപം തെളിയിച്ചത്. അതേസമയം ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മീനാക്ഷിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പിന്നാലെയാണ് മമ്മൂട്ടിയും കഫേയിലെത്തിയത്. ഇത് സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു.

രാജേഷ് പിളള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമയിലൂടെ നമിതയുടെ സിനിമ അരങ്ങേറ്റം. പുതിയ തീരങ്ങള്‍, അമര്‍ അക്ബര്‍ അന്തോണി, പുളളിപുലിയും ആട്ടിന്‍കുട്ടിയും, വില്ലാളിവീരന്‍ സൗണ്ട് തോമ, വിക്രമാദിത്യന്‍ തുടങ്ങിയ ഒട്ടേറെ സിനിമകളില്‍ താരം നായികയായി അഭിനയിച്ചു. ജയസൂര്യ നായകനായ ഈശോയാണ് നമിതയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. നിരവധി സിനിമകളാണ് നമിതയുടേതായി അണിയറയില്‍ തയ്യാറെടുക്കുന്നത്. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ഇരവ് ആണ് നമിതയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം.സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

More in News

Trending