Connect with us

ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള്‍ തന്നെ!

Malayalam

ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള്‍ തന്നെ!

ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള്‍ തന്നെ!

മലയാളികള്‍ക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന രീതിയില്‍ എന്നെന്നും സ്‌പെഷ്യലാണ് മീനാക്ഷി. സോഷ്യല്‍ മീഡിയയില്‍ അധികം സജീവം അല്ലെങ്കിലും വിശേഷാല്‍ അവസരങ്ങളിലും മറ്റും പോസ്റ്റുകള്‍ പങ്കിട്ടുകൊണ്ട് മീനാക്ഷി എത്താറുണ്ട്. മീനാക്ഷിയെ വളരെ വിരളമായി മാത്രമാണ് പൊതുവേദികളില്‍ കാണാറുള്ളത്.

കാവ്യയെ വിവാഹം ചെയ്യാന്‍ ദിലീപ് തീരുമാനിച്ചപ്പോഴും പൂര്‍ണ്ണ പിന്തുണയുമായി മീനാക്ഷി ഒപ്പമുണ്ടായിരുന്നു. മകളുടെ സമ്മതപ്രകാരമാണ് താന്‍ രണ്ടാമതൊരു വിവാഹം എന്ന തീരുമാനത്തിലേയ്ക്ക് എത്തിയതെന്ന് ദിലീപ് പലപ്പോഴായി പറഞ്ഞിട്ടുമുണ്ട്. ദിലീപും മഞ്ജു വാര്യരും പിരിഞ്ഞപ്പോള്‍ അച്ഛന്‍ ദിലീപിനൊപ്പം പോകാമെന്നത് മീനാക്ഷിയുടെ തീരുമാനമായിരുന്നു.

അതുകൊണ്ടു തന്നെ ദിലീപിന് മകള്‍ മീനാക്ഷിയോടുള്ള സ്‌നേഹം പ്രത്യേകിച്ച് പറയേണ്ടതില്ല. പല അവസരങ്ങളിലും മകളോട് ഉള്ള അടുപ്പവും സ്‌നേഹവും ഒക്കെ ദിലീപ് വ്യക്തമാക്കിയിട്ടുള്ളതാണ്. മീനാക്ഷിക്ക് തിരിച്ചും അങ്ങനെയാണ്. മീനൂട്ടി എന്നാണ് ദിലീപ് മകളെ വിളിക്കാറുള്ളത്. പരിപാടികളിലൊക്കെ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ദിലീപ് കുടുംബത്തേയും കൂടെ കൊണ്ടുവരാറുണ്ട്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയുമൊക്കെ ഒരുമിച്ചാണ് പരിപാടികള്‍ക്ക് വരാറുള്ളത്.

കഴിഞ്ഞ ദിവസം ആണ് ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ പവി കെയര്‍ടേക്കര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എല്ലാവരുടേയും ശ്രദ്ധ പോയത് മീനാക്ഷിയിലേക്കാണ്. താര പുത്രിയായിട്ടും എന്തൊരു സിംപിളാണ് മീനാക്ഷി എന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തിലെ നായകന്‍ ആയ ദിലീപ് മുന്‍ വരിയില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു.

പക്ഷേ മീനാക്ഷിയെ ദീലിപിന്റെ അടുത്ത് കണ്ടിരുന്നില്ല. നായകന്റെ മകളായ മീനാക്ഷി എന്തായാലും മുന്‍നിരയില്‍ തന്നെ കാണുമല്ലോ, എന്നാല്‍ മുന്‍നിരയില്‍ ആയിരുന്നില്ല മീനാക്ഷി. മറ്റ് കാണികള്‍ക്കൊപ്പം ഹാളിന്റെ ഇടയില്‍ ഒരിടത്താണ് മീനാക്ഷി ഇരുന്നത്. ഇതോടെയാണ് മീനാക്ഷിയുടെ ലാളിത്യത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്. മലയാളത്തിലെ പ്രമുഖ നടന്റെ മകളായിട്ടും എങ്ങനെയാണ് ഇത്ര സിമ്പിളായി പെരുമാറുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

മെഡിക്കല്‍ പഠനം കഴിഞ്ഞ് മീനൂട്ടി ഹൗസ് സര്‍ജന്‍സിയിലേക്ക് കടന്ന വിവരം നേരത്തെ ദിലീപ് പറഞ്ഞിരുന്നു. മീനാക്ഷിയുടെ ഇഷ്ട വിഷയം ഡെര്‍മറ്റോറളജി ആണെന്ന് ദിലീപ് പറഞ്ഞിരുന്നു. മീനാക്ഷി അഭിനയത്തിലേയ്ക്ക് വരമോ എന്ന് ആരാധകര്‍ ചോദിക്കാറുണ്ട്. ഏത് പരിപാടിക്ക് വന്നാലും കൂടുതല്‍ സംസാരമൊന്നുമില്ലതെ, നിറഞ്ഞ പുഞ്ചിരിയോടെ മീനാക്ഷി എവിടെയങ്കിലും നില്‍ക്കുന്നത് കാണാം. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് മീനാക്ഷിയും എത്തിയിരുന്നു. കാവ്യയും മഹാലക്ഷിമിയും മീനൂട്ടിക്കൊപ്പം ഉണ്ടാവാറുണ്ട്. കാവ്യ കുറച്ച് നാളുകള്‍ക്ക് മുന്‍പ് മകള്‍ മഹാലക്ഷ്മിക്കൊപ്പം സഹോദരന്റെ കൂടെ വിദേശത്തായിരുന്നു എന്ന് ദിലീപ് പറഞ്ഞിരുന്നു. ഇപ്പോള്‍ നാട്ടില്‍ വന്നതായാണ് സൂചന.

അതേസമയം, ആരാധകര്‍ പ്രതീക്ഷയോടെ കാത്തരിക്കുന്ന പടമാണ് പവി കെയകര്‍ ടേക്കര്‍. അഞ്ച് പുതുമപുഖ നായികമാര്‍ ആണ് ഈ സിനിമയില്‍. കോമഡി എന്റര്‍ടെയന്‍ ആയിരിക്കുമെന്നും പഴയ ദിലീപിനെ കാണാന്‍ സാധിക്കുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്ത്രതിന്റെ ഓഡിയോ ലോഞ്ചിനിടെ ദീലീപ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു’. എന്റെ അവസ്ഥ ഒക്കെ നിങ്ങള്‍ക്ക് അറിയാം. കഴിഞ്ഞ 29 വര്‍ഷമായി കൊച്ചുകൊച്ചു വേഷങ്ങളൊക്കെ ചെയ്ത് ഇവിടെ എത്തിയൊരാളാണ് ഞാന്‍.

പ്രേക്ഷകരുടെ കൈയ്യടി പോലെ തന്നെ ഞാന്‍ ഇത്രയും പ്രശ്‌നങ്ങളില്‍ നില്‍ക്കുമ്പോഴും എന്നെ വിശ്വസിച്ച് സിനിമ നിര്‍മ്മിക്കുന്ന എന്റെ നിര്‍മ്മാതാക്കള്‍, എനിക്ക് പുതിയ കഥാപാത്രങ്ങള്‍ തന്ന സംവിധായകര്‍, കൂടെ അഭിനയിച്ച മറ്റ് താരങ്ങള്‍ എന്നിങ്ങനെ ഒരുപാട് പേരുടെ പ്രാര്‍ത്ഥനയാണ് ഈ ഞാന്‍. അതുപോലെ തന്നെ ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യമാണെന്ന് നിങ്ങള്‍ക്ക് അറിയാം. ഞാന്‍ ഒരുപാട് കാലം നിങ്ങളെ ചിരിപ്പിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ദിവസവും കരഞ്ഞോണ്ടിരിക്കുന്നൊരാളാണ് ഞാന്‍. ചിരിപ്പിക്കാന്‍ ശ്രമിക്കുന്ന എനിക്ക് ഇവിടെ നിലനില്‍ക്കാന്‍ ഈ സിനിമ ആവശ്യമാണ്’, എന്നാണ് ദിലീപിന്റെ വാക്കുകള്‍.

Continue Reading
You may also like...

More in Malayalam

Trending