Connect with us

ആരും സഹായിച്ചില്ല, ദയവ് ചെയ്ത് ഭക്ഷണം എങ്കിലും എത്തിക്കണം; അച്ഛനും അമ്മയ്ക്കും വേണ്ടി പൊട്ടിക്കരഞ്ഞ് ഫെയ്‌സ്ബുക്ക് ലൈവിന്‍ മുന്ന; വീഡിയോ കാണാം

Malayalam Breaking News

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ ഉറ്റവര്‍ക്കും ഉടയവര്‍ക്കും വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് പൊട്ടിക്കരഞ്ഞ് നടന്‍ മുന്ന. പൂവത്തുശ്ശേരി സെയ്ന്റ് ജോസഫ് പള്ളിയിലാണ് മുന്നയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ 2500ലധികം പേര്‍ കുടുങ്ങി കിടക്കുന്നത്.

ഇതുവരെ സഹായവുമായി ആരും ചെന്നിട്ടില്ലെന്നും അവിടെയുള്ളവര്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ഇരിക്കുകയാണെന്നും മുന്ന ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി മുന്ന തന്റെ വീട്ടുകാരുള്‍പ്പടെയുള്ളവരെ രക്ഷിക്കണമെന്നഭ്യര്‍ത്ഥിച്ച് വീഡിയോ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.

സംവിധായകന്‍ ഗൗതം മേനോന്‍, തമിഴ് നടന്‍ കാര്‍ത്തി തുടങ്ങിയവര്‍ പള്ളിയുടെ ലൊക്കേഷന്‍ അടക്കമുള്ള ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്.

മുന്നയുടെ വാക്കുകളിലേയ്ക്ക്-

വെള്ളം കൂടിക്കൊണ്ടിരിക്കുകയാണ്. അച്ഛനും അമ്മയും പൂവത്തുശ്ശേരി സെയ്ന്റ്‌റ് ജോസഫ് പള്ളിയില്‍ കുടുങ്ങി കിടക്കുകയാണ്. 300ലധികം ആളുകളാണ് മുമ്പ് പള്ളിയില്‍ ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അത് രണ്ടിയിരത്തിലധികമായി. ഇതുവരെ ഇവര്‍ക്ക് സഹായമെത്തിക്കാനായിട്ടില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഭക്ഷണമോ വെള്ളമോ കറണ്ടോ ഫോണോ ഒന്നുമില്ല. പള്ളിക്കകത്ത് വരെ വെള്ളം കയറി. വളരെ ഭീകരമായ അവസ്ഥയാണ്. എന്നാല്‍ എല്ലാവരും ഇതവഗണിക്കുകയാണ്.

ഇന്നെന്റെ അച്ഛന്റെ പിറന്നാളാണ്. പക്ഷെ എന്ത് പറയണമെന്നെനിക്കറിയില്ല. കഴിക്കാനുള്ള കുറച്ചു ഭക്ഷണമെങ്കിലും എത്തിക്കാന്‍ ശ്രമിക്കാനേ എനിക്കീ പിറന്നാളിന് കഴിയുള്ളൂ. ദയവ് ചെയ്ത് അവിടെയുള്ളവരെ രക്ഷിക്കാന്‍ സഹായിക്കണം.

Munna Simon request for helping his parents

More in Malayalam Breaking News

Trending

Recent

To Top