സലിം കുമാറിന് രക്ഷപ്പെടാമായിരുന്നു, പക്ഷേ സഹായം തേടി എത്തിയ 35 പേരുടെ അപേക്ഷ തള്ളിക്കളയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല; ഒടുവില്‍ സലിം കുമാറിന്റെ വീടിന്റെ ഒരു നില പൂര്‍ണ്ണമായും മുങ്ങി! സഹായാഭ്യര്‍ത്ഥനയുമായി സലിം കുമാര്‍

നടന് സലിം കുമാറും പ്രളയത്തില്‍ അകപ്പെട്ടു. പറവൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ആലംമാവ് ജംങ്ഷനിലുളള സലിം കുമാറിന്റെ വീട്ടിലാണ് വെളളം കയറിയത്. ഇന്നലെയാണ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് വെളളം എത്തി തുടങ്ങിയത്. വെള്ളം കയറിയതോടെ വൈകിട്ട് മൂന്ന് മണിയോടെ നടന് വീടുപേക്ഷിച്ച് പോകാന്‍ തയ്യാറായവെയാണ് വീടിനു സമീപത്തുളള 35 ഓളം പേര് സഹായം തേടി അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്.
ഇതോടെ സലിം കുമാര്‍ അവര്‍ക്കൊപ്പം വീട്ടില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ വെളളം വീടിന്റെ താഴത്തെ നിലയെ പൂര്‍ണമായും മുക്കി. ഇപ്പോള്‍ വീടിന്റെ രണ്ടാം നിലയിലാണ് നടനും മറ്റു 35 ഓളം പേരും ഉളളത്. രണ്ടാം നിലയിലേക്ക് വെളളം കയറിയാല്‍ പിന്നെ ടെറസിലേക്ക് കയറേണ്ടി വരും സലിം കുമാറിനും കൂടെയുള്ളവര്‍ക്കും. എന്നാല്‍ ഇത് വളരെ ബുദ്ധിമുട്ടാണെന്നും തന്റെ കൂട്ടത്തില്‍ നിരവധി പ്രായമായവര്‍ ഉണ്ടെന്നുമാണ് സലിം കുമാര്‍ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു സലിം കുമാര്‍. വെളളം ഉയരുകയാണെന്നും എത്രയും പെട്ടെന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തി സഹായിക്കണമെന്നും സലിം കുമാര്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ ദിവസം പ്രളയത്തില്‍ അകപ്പെട്ട നടന് ധര്മ്മജന് ബോള്‍ഗാട്ടിയെയും കുടുംബത്തെയും രക്ഷാപ്രവര്‍ത്തകരെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. വീടിനു ചുറ്റും വെളളം നിറഞ്ഞതിനാല്‍ സഹായം അഭ്യര്‍ത്ഥിച്ച് ധര്മ്മജന് വോയിസ് ക്ലിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെ നടനെയും കുടുംബത്തെയും വഞ്ചിയിലാണ് രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...