Connect with us

ജയറാം, പ്രഭു, മഞ്ജു വാര്യർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ, ആ കാരണം കൊണ്ട് സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞില്ല, ഒടുവിൽ പ്രഭുവിന് പകരം സുരേഷ് ഗോപിയെ കൊണ്ടുവന്ന് ആ സിനിമ ചെയ്തു ; തുറന്ന് പറഞ്ഞ് സംവിധായകൻ

Movies

ജയറാം, പ്രഭു, മഞ്ജു വാര്യർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ, ആ കാരണം കൊണ്ട് സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞില്ല, ഒടുവിൽ പ്രഭുവിന് പകരം സുരേഷ് ഗോപിയെ കൊണ്ടുവന്ന് ആ സിനിമ ചെയ്തു ; തുറന്ന് പറഞ്ഞ് സംവിധായകൻ

ജയറാം, പ്രഭു, മഞ്ജു വാര്യർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ, ആ കാരണം കൊണ്ട് സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞില്ല, ഒടുവിൽ പ്രഭുവിന് പകരം സുരേഷ് ഗോപിയെ കൊണ്ടുവന്ന് ആ സിനിമ ചെയ്തു ; തുറന്ന് പറഞ്ഞ് സംവിധായകൻ

മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ. 30 വർഷം നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകൾ സംവിധാനം ചെയ്ത് സിബി മലയില്‍ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത കൊത്ത് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മഴ പ്രതികരണം നേടി മുന്നേറുകയാണ് ചിത്രം

സിബി മലയിലിന്റെ ഹിറ്റ് ചിത്രങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ചിത്രമാണ് സമ്മർ ഇൻ ബത്‌ലേഹം. അടുത്തിടെ വരെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ആദ്യം തമിഴിൽ പുറത്തിറങ്ങേണ്ട ചിത്രമായിരുന്നു സമ്മർ ഇൻ ബത്‌ലേഹം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിബി മലയിൽ.

അന്യഭാഷാ സിനിമകൾ ചെയ്യാത്തത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘കിരീടവും ആകാശ ദൂതും തമിഴിൽ സംവിധാനം ചെയ്യാൻ ക്ഷണിച്ചിരുന്നതാണ്. ഭാഷ പ്രശ്‌നമുള്ളത് കൊണ്ട് ഒഴിവായി. സമ്മർ ഇൻ ബത്‌ലേഹം തമിഴിൽ തുടങ്ങിയ സിനിമയായിരുന്നു. പ്രഭുവിനേയും മഞ്ജു വാര്യരെയും വെച്ച് ഒരു പാട്ട് ഷൂട്ട് ചെയ്യുകയും ചെയ്തു,’ ‘ജയറാം, പ്രഭു, മഞ്ജു വാര്യർ ആയിരുന്നു പ്രധാന കഥാപാത്രങ്ങൾ. എന്നാൽ സംവിധായകരുടെ സാമ്പത്തിക പ്രശ്‌നം കാരണം സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് മലയാളത്തിൽ പ്രഭുവിന് പകരം സുരേഷ് ഗോപിയെ കൊണ്ടുവന്ന് ആ സിനിമ ചെയ്തത്,’ അദ്ദേഹം പറഞ്ഞു. സിനിമയിൽ മോഹൻലാലിനെ കൊണ്ടുവന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

രജനികാന്ത് കമൽ ഹാസൻ തുടങ്ങിയവരെയൊക്കെ ആ റോളിലേക്ക് ആലോചിച്ചിരുന്നു. ലാൽ ആ സമയത്ത് ഒരു ചികിത്സയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ ആയിരുന്നു. അതുകൊണ്ട് നമ്മുക്ക് ആ സമയത്ത് കിട്ടുമോ എന്നൊക്കെ സംശയമുണ്ടായി. പിന്നെ ലാലിനോട് പറഞ്ഞു. ലാൽ വന്നു. ലാൽ ഉണ്ടെന്ന് പുറത്ത് പറഞ്ഞിരുന്നില്ല. ആദ്യ ഷോ കഴിഞ്ഞപ്പോൾ ആളുകൾ ഞെട്ടി,’ സിബി മലയിൽ പറഞ്ഞു.

ജയറാം നായകനായ അമൃതം എന്ന സിനിമയിൽ ഭാവന ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ ആണെന്നും പൂജ ഉൾപ്പെടെ കഴിഞ്ഞ ശേഷം നയൻ‌താര പിന്മാറിയത് ആണെന്നും അദ്ദേഹം പറഞ്ഞു. ‘ജയറാമിന് നായികയായി പത്മപ്രിയയെയും മറ്റേ കഥാപാത്രത്തിന്റെ നായികയായി നയൻതാരയും ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. പൃഥ്വിരാജിനെ ആണ് ആദ്യം ആ കഥാപാത്രമായി ആലോചിച്ചത്. നയൻതാര – പൃഥ്വിരാജ് എന്നിങ്ങനെ ആയിരുന്നു. എന്നാൽ അത് നടന്നില്ല.’ ‘കാസ്റ്റ് ചെയ്ത് പൂജ ഉൾപ്പെടെ കഴിഞ്ഞെങ്കിലും അതിനിടെ നയൻതാരയ്ക്ക് തമിഴിൽ ശരത്ത് കുമാറിനൊപ്പം ഒരു സിനിമ വന്നു. അങ്ങനെ ഡേറ്റ് ക്ലാഷ് വരുമെന്ന് പറഞ്ഞ് നയൻ‌താര പിന്മാറുകയായിരുന്നു.’ സിബി മലയിൽ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top