Movies
വോയിസ് ഓഫ് സത്യനാഥന്‍ ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു; എവിടെ കാണാം
വോയിസ് ഓഫ് സത്യനാഥന്‍ ഒടിടിയില്‍; സ്ട്രീമിംഗ് ആരംഭിച്ചു; എവിടെ കാണാം
വോയ്സ് ഓഫ് സത്യനാഥന്‍ ഒ ടി ടി യിൽ. ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിച്ചു. മനോരമ മാക്സിലൂടെ കാണാനാവും. ഇന്ത്യയ്ക്ക് പുറത്തുള്ള സിനിമാപ്രേമികള്‍ക്ക് സിംപ്ലി സൌത്ത് എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയും ചിത്രം കാണാം.
മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു വോയ്സ് ഓഫ് സത്യനാഥന്‍. റിലീസ് ദിനത്തില്‍ ബോക്സ് ഓഫീസില്‍ നിന്ന് 1.8 കോടി നേടിയ ചിത്രത്തിന്‍റെ ഒരാഴ്ചത്തെ നേട്ടം 9 കോടിക്ക് മുകളിലാണെന്ന് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദ്ദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആന്റണി, രമേശ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്
കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളിലെത്തിയത് ജൂലൈ 28 ന് ആയിരുന്നു.
