Connect with us

നെയ്മർ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Movies

നെയ്മർ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

നെയ്മർ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മാത്യു തോമസും നസ്‍ലെനും പ്രധാന കഥാപാത്രങ്ങളായി എത്തിയ നെയ്മർ ഒടിടിയിലേക്ക്. ഓഗസ്റ്റ് എട്ടിന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മേയ് 12 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.

നായയും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ കഥയാണ് ചിത്രം പറഞ്ഞത്. മാത്യു വിനും നസ്‍ലെനും ഒപ്പം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായെത്തിയത് ഒരു നായ ആയിരുന്നു. കളിക്കളത്തിലെ നെയ്മറിന്റെ വീറും വാശിയും കുസൃതികളുമുള്ള നെയ്മർ എന്ന നാടൻ നായയുടെയും അവന്റെ കൂട്ടുകാരായ സിന്റോയും കുഞ്ഞാവയും തമ്മിലുള്ള സൗഹൃദത്തിന്റെ കണ്ണുനനയിക്കുന്ന മുഹൂർത്തങ്ങളാണ് ചിത്രം സമ്മാനിച്ചത്.

നവാഗതനായ സുധി മാഡിസൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. വിജയ രാഘവൻ, ഷമ്മി തിലകൻ, ജോണി ആന്റണി, കീർത്തന ശ്രീകുമാർ, അമല റോസ്, തുഷാര പിള്ള, രശ്മി ബോബൻ, ബേബി ദേവനന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ആദർശ് സുകുമാരന്‍, പോൾസൻ സ്കറിയ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഛായാഗ്രഹണം ആൽബി ആന്റണിയും സംഗീതം ഷാൻ റഹ്‍മാനും പശ്ചാത്തലസംഗീതം ഗോപി സുന്ദറും നിർവ്വഹിച്ചു. വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. നിമേഷ് താനൂർ കലാസംവിധാനവും നൗഫൽ അബ്‌ദുള്ള എഡിറ്റിംഗും നിർവ്വഹിച്ചു.

More in Movies

Trending

Recent

To Top