Connect with us

നെയ്മർ PSG വിടും !!! വീണ്ടും മെസിക്കൊപ്പം ബാഴ്സയിൽ !! വില്ലനായത് ആര് ?!

Sports Malayalam

നെയ്മർ PSG വിടും !!! വീണ്ടും മെസിക്കൊപ്പം ബാഴ്സയിൽ !! വില്ലനായത് ആര് ?!

നെയ്മർ PSG വിടും !!! വീണ്ടും മെസിക്കൊപ്പം ബാഴ്സയിൽ !! വില്ലനായത് ആര് ?!

നെയ്മർ PSG വിടും !!! വീണ്ടും മെസിക്കൊപ്പം ബാഴ്സയിൽ !! വില്ലനായത് ആര് ?!

ബാർസയിൽ നിന്ന് റെക്കോർഡ് തുകയ്ക്കാണ് PSG കഴിഞ്ഞ വർഷം നെയ്മറിനെ ടീമിലെത്തിച്ചത്. ടീമിലെത്തിയത് മുതല്‍ പക്ഷെ നെയ്മറും പിഎസ്ജിയും തമ്മില്‍ പല അഭിപ്രായ ഭിന്നതകളുമുണ്ടായിരുന്നു. പിഎസ്ജിയുടെ പ്രധാനതാരം കവാനിയുമായും നെയ്മറിന് തുടക്കത്തില്‍ അസ്വാരസ്യമുണ്ടായിരുന്നു. പിന്നീട് പരിഹരിക്കപ്പെടുകയും നെയ്മര്‍ മിന്നും ഫോമിലെത്തുകയും ചെയ്തു.

40 ല്‍ പരം ഗോളുകളാണ് നെയ്മര്‍ പാരീസ് ടീമിന് വേണ്ടി നേടിയത്. എന്നാല്‍ താരത്തിന് ബാഴ്‌സയിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹമുണ്ടെന്ന് റിപ്പോര്‍ട്ടുകളും ശക്തമായിരുന്നു.

ലോകകപ്പ് നേട്ടത്തോടെ ടീമില്‍ നെയ്മറിനേക്കാല്‍ പ്രധാന്യം യുവതാരം കിലിയന്‍ എംബാപ്പെക്ക് ലഭിക്കുന്നതും സാമ്പത്തിക ഇടപാടിലെ അഭിപ്രായ ഭിന്നതയും നെയ്മറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സീസണ്‍ അവസാനിക്കുന്നതോടെ ടീം വിടാന്‍ നെയ്മര്‍ അനുമതി നേടിയിട്ടുണ്ട്. 200 മില്യണ്‍ പൗണ്ടിനാണ് ടീം വിടാനുള്ള സമ്മതം നെയ്മര്‍ നേടിയതെന്ന് യുറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തന്റെ പഴയ ക്ലബ്ബായ ബാഴ്‌സലോണയിലേക്ക് നെയ്മര്‍ മടങ്ങിയെത്തുമെന്നാണ് കരുതുന്നത്. മെസിയുടെ തണലിലേക്ക് മടങ്ങിയെത്താന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് നെയ്മര്‍ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ താരം ബാഴ്‌സയിലെത്തുമെന്നും അതിനായി സ്പാനിഷ് ഭീമന്മാര്‍ രംഗത്തിറങ്ങിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ബാഴ്‌സയുടെ ഇടനിലക്കാരന്‍ ലണ്ടനിലെത്തുകയും നെയ്മറിന്റെ ഏജന്റുകൂടിയായ പിതാവിനെ കണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 200 മില്യണ്‍ പൗണ്ടില്‍ ഇളവ് ലഭിക്കാന്‍ യുവതാരം ഡെംബലെയേയും പകരം നല്‍കാന്‍ ബാഴ്‌സ തയ്യാറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ക്രിസ്റ്റ്യാനോ ടീം വിട്ടതോടെ താളം കണ്ടെത്താനാകാതെ വലയുന്ന റയലും നെയ്മറിനായി രംഗത്തുണ്ടെന്നാണ് വാര്‍ത്തകള്‍. എവിടേക്കായിരിക്കും പോവുക എന്നത് സംബന്ധിച്ച് നെയ്മര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

Neymar to leave PSG

More in Sports Malayalam

Trending