കേരളം നേരിട്ട മഹാപ്രളയത്തിന്റെ കഥ പറഞ്ഞ ജൂഡ് ആന്റണി ചിത്രമാണ് 2018. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു.
നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ഈ കൊച്ചു സിനിമ കണ്ടാല്‍ നിങ്ങളുടെ മനസ്സ് ഒരു മലയാളി എന്ന നിലയില്‍ അഭിമാനിക്കുമെന്ന് പറയുകയാണ് ജൂഡ് ആന്റണി. ഫേസ്ബുക്കിലൂടെ ആയിരുന്നു ജൂഡിന്റെ പ്രതികരണം.
‘ഉള്ളില്‍ തൊട്ടു പറയുകയാ , നിങ്ങള്‍ ഒരു സഖാവോ കോണ്ഗ്രസ്കാരനോ ബിജെപിക്കാരനോ , മുസ്ലിം സഹോദരനോ സഹോദരിയോ ഹൈന്ദവ സഹോദരനോ സഹോദരിയോ ക്രിസ്ത്യന്‍ സഹോദരനോ സഹോദരിയോ ആയിരിക്കും . പക്ഷെ 2018 everyone is a hero എന്ന ഈ കുഞ്ഞു സിനിമ കണ്ടാല്‍ നിങ്ങളുടെ മനസ്സ് ഒരു മലയാളി എന്ന നിലയില്‍ അഭിമാനിക്കും . എന്റെ ,നിങ്ങളുടെ സഹോദരന്റെ ഉറപ്പ്’, എന്നാണ് ജൂഡ് ആന്റണി കുറിച്ചത്.
മെയ് 5ന് ആണ് 2018 റിലീസ് ചെയ്തത്. രണ്ടാം വാരാന്ത്യത്തിന്റെ പകുതി ആകുന്നതിന് മുന്നെ 100 കോടി ക്ലബ്ബിലും സിനിമ ഇടം പിടിച്ചു.
മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാറെത്. മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും മലയാള സിനിമയിൽ സ്റ്റാറുകളാണ്. നെപ്പോ കിഡ് എന്ന...
ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന് തുടക്കമിട്ട് കേരള രാഷ്ട്രീയത്തിലെ രണ്ട് ജനപ്രീതിനേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും. ജനുവരി...