Movies
ആന്‍റണി വര്‍ഗീസ് ചിത്രം ഓ മേരി ലൈല ഒടിടിയിലേക്ക്
ആന്‍റണി വര്‍ഗീസ് ചിത്രം ഓ മേരി ലൈല ഒടിടിയിലേക്ക്
ആന്‍റണി വര്‍ഗീസ് നായകനായെത്തിയ ഓ മേരി ലൈല ഒടിടിയിലേക്ക്. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്‍റണി വര്‍ഗീസ് എത്തിയ ചിത്രമാണിത്.
ഒരു ആക്ഷന്‍ ഹീറോയുടെ സ്ക്രീന്‍ ഇമേജ് ആണ് മലയാള സിനിമയില്‍ ആന്‍റണി വര്‍ഗീസിന്. എന്നാല്‍ റൊമാന്‍റിക് ഫാമിലി എന്‍റര്‍ടെയ്‍നര്‍ ആണ് ഓ മേരി ലൈല. ചിത്രത്തില്‍ ആന്‍റണിയുടെ കഥാപാത്രത്തിന്‍റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക.
അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്‍റെ തിരക്കഥ. ഡോ. പോള്‍സ് എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്.
വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രന്‍, മേക്കപ്പ് റഹിം കൊടുങ്ങല്ലൂര്‍, സംഘട്ടനം ബില്ല ജഗന്‍, അഷറഫ് ഗുരുക്കള്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, ഫിനാന്‍സ് കണ്‍ട്രോളര്‍ അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍ സോബര്‍ മാര്‍ട്ടിന്‍, പിആര്‍ഒ ശബരി, വിഎഫ്എക്സ് എക്സല്‍ മീർിയ, ഡിജിറ്റര്‍ പി ആര്‍ ജിഷ്ണു ശിവന്‍, സ്റ്റില്‍സ് എസ് ആര്‍ കെ, ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്.
