Connect with us

പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ ഒഴിവാക്കി; മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ വിലക്ക് പിന്‍വലിച്ച് ബഹ്‌റൈന്‍

Malayalam

പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ ഒഴിവാക്കി; മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ വിലക്ക് പിന്‍വലിച്ച് ബഹ്‌റൈന്‍

പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ ഒഴിവാക്കി; മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ വിലക്ക് പിന്‍വലിച്ച് ബഹ്‌റൈന്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എല്‍ജിബിടിക്യു രംഗങ്ങള്‍ ഉള്ളതിനാലാണ് സിനിമയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനാനുമതി നിഷേധിച്ചുവെന്നാണ് വിവരം.

ഇപ്പോഴിതാ സിനിമയുടെ വിലക്ക് ബഹ്‌റൈന്‍ പിന്‍വലിച്ചു എന്നാണ് വിവരം. ചിത്രത്തില്‍ നിന്ന് പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ ഒഴിവാക്കിയ ശേഷമാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത് എന്നാണ് സൂചന. പിന്നാലെ രാജ്യത്ത് മോണ്‍സ്റ്ററിന്റെ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 21ന് ദീപാവലി റിലീസായാണ് മോണ്‍സ്റ്റര്‍ എത്തുക. സസ്‌പെന്‍സ് ത്രില്ലറായൊരുങ്ങുന്ന സിനിമയുടെ സംവിധാനം വൈശാഖാണ്. മോഹന്‍ലാലിന്റെ തന്നെ ‘പുലിമുരുകന്‍’ എന്ന സിനിമയിലൂടെ വൈശാഖ് പ്രേക്ഷകര്‍ക്ക് നല്‍കിയ ആവേശമാണ് മോണ്‍സ്റ്ററിന്റെ പ്രതീക്ഷകള്‍ കൂട്ടുന്നതും.

അവരുടെ പ്രതീക്ഷകള്‍ സിനിമയുടെ മേക്കിംഗിനെയോ അതിന്റെ കഥയെയോ ബാധിക്കരുതെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമായിരുന്നു എന്നും സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാത്തതിന്റെ കാരണങ്ങളിലൊന്നും അത് തന്നെയാണ് എന്നാണ് വൈശാഖ് സിനിമയെ കുറിച്ച് പറഞ്ഞത്.

പുലിമുരുകന്റെ തിരക്കഥയൊരുക്കിയ ഉദയ്കൃഷ്ണയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. തെലുങ്ക് നടന്‍ മോഹന്‍ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവാണ് നായിക. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

More in Malayalam

Trending

Recent

To Top