Malayalam
ഒടിയന് പിന്നാലെ വിഎ ശ്രീകുമാറും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു
ഒടിയന് പിന്നാലെ വിഎ ശ്രീകുമാറും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു
മോഹന്‍ലാല്‍ നായകനായ ഒടിയന്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച ആളാണ് വിഎ ശ്രീകുമാര്‍. വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ അതിനൊത്ത വിജയം നേടാനായില്ല. ഇപ്പോഴിതാ വിഎ ശ്രീകുമാറും മോഹന്‍ലാലും വീണ്ടും എത്തുകയാണ്. ഒരു പരസ്യചിത്രത്തിനായി ആണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
മോഹന്‍ലാല്‍ പുതുതായി ബ്രാന്‍ഡ് അംബാസിഡര്‍ ആവുന്ന ഒരു ബിസ്‌കറ്റ് കമ്പനിയുടെ പരസ്യ ചിത്രത്തിനുവേണ്ടിയാണ് മോഹന്‍ലാലും വി എ ശ്രീകുമാറും വീണ്ടും ഒന്നിക്കുന്നത്. ഒടിയന്റെ പ്രധാന ലൊക്കേഷനായിരുന്ന പാലക്കാടാണ് ഈ പരസ്യചിത്രവും ഷൂട്ട് ചെയ്യുന്നത്. സിനിമയില്‍ എത്തുന്നതിന് മുന്‍പേ പരസ്യമേഖലയില്‍ സജീവമാണ് വി എ ശ്രീകുമാര്‍. പുഷ് എന്ന പേരിലുള്ള ശ്രീകുമാറിന്റെ അഡ്വര്‍ട്ടൈസിംഗ് കമ്പനിയുടെ പരസ്യങ്ങളില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സിനിമാ സൂപ്പര്‍താരങ്ങളും അഭിനയിച്ചിട്ടുണ്ട്.
അതേസമയം എംടി വാസുദേവന്‍ നായരുടെ നോവലിനെ ആസ്പദമാക്കിയുള്ള രണ്ടാമൂഴം സിനിമ നേരത്തെ വി എ ശ്രീകുമാര്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. ഇതില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. എന്നാല്‍ പ്രോജക്റ്റ് നീണ്ടുപോയതിനെത്തുടര്‍ന്ന് എംടിയും ശ്രീകുമാറും തമ്മില്‍ തര്‍ക്കം ഉടലെടുക്കുകയും അത് കോടതി വരെ എത്തുകയും ചെയ്തിരുന്നു.
നിലവില്‍ ആ പ്രോജക്റ്റ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ടിഡി രാമകൃഷ്ണന്റെ രചനയില്‍ മാപ്പിള ഖലാസികളുടെ ജീവിതം പറയുന്ന ഒരു ബോളിവുഡ് ചിത്രവും വി എ ശ്രീകുമാറിന്റേതായി വരാനുണ്ട്. ഇതിലും മോഹന്‍ലാല്‍ ആണ് നായകന്‍ എന്നാണ് വിവരം. മിഷന്‍ കൊങ്കണ്‍ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിഗ് ബജറ്റിലാവും ചിത്രം ഒരുങ്ങുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.