Connect with us

എനിക്ക് വാച്ചിനോടാണ് ഇഷ്ടം, ആരെക്കെയോ തന്ന വാച്ചുകളും എപ്പോഴൊക്കെയോ വാങ്ങിച്ച വാച്ചുകളുമാണ് എന്റെ കയ്യിലുള്ളത്; ലക്ഷങ്ങള്‍ വില വരുന്ന വാച്ചുകളെക്കുറിച്ച് മോഹന്‍ലാല്‍

Malayalam

മോഹന്‍ലാലിന് വാച്ചുകളോടുള്ള ഇഷ്ടം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വാച്ചുകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ വാച്ചുകളുടെ കളക്ഷനെക്കുറിച്ചും വാച്ചിനോടുള്ള ഇഷ്ടത്തെക്കുറിച്ചും പറയുകയാണ് നടന്‍.

‘വാച്ച് എനിക്ക് ഒരുപാട് ഇഷ്ടമുള്ളതാണ്. ഇപ്പോള്‍ അതൊരു ഓര്‍ണമെന്റല്‍ ആയി മാറിയിരിക്കുകയാണ്. വാച്ചിനോട് എനിക്ക് വളരെ ഇഷ്ടമുള്ളതുകൊണ്ട് പലരും എനിക്ക് ഗിഫ്റ്റായിട്ടും വാച്ചുകള്‍ കൊണ്ട് തരാറുണ്ട്. ചിലപ്പോള്‍ നാളെ വാച്ച് കെട്ടാതെയും നടക്കാം.

ചിലര്‍ക്ക് ചില കാര്യങ്ങളോട് വളരെ ഇഷ്ടമുണ്ടാകുമല്ലോ എനിക്കും അങ്ങനെ തന്നെയാണ്. ചില ആളുകള്‍ക്ക് ആഭരണങ്ങളോടാകും ചിലര്‍ക്ക് അത് ഷര്‍ട്ടിനോടായിരിക്കും ഇഷ്ടം. പക്ഷെ, എനിക്ക് വാച്ചിനോടാണ് ഇഷ്ടം. ആരെക്കെയോ തന്ന വാച്ചുകളും എപ്പോഴൊക്കെയോ വാങ്ങിച്ച വാച്ചുകളുമാണ് എന്റെ കയ്യിലുള്ളത്.’ എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഇക്കഴിഞ്ഞ ദിവസങ്ങളിലും ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് മോഹന്‍ലാല്‍ ധരിച്ച വാച്ചിന്റെ വില ചര്‍ച്ചയായിരുന്നു. റോളക്‌സ് ബ്രാന്‍ഡിന്റെ ജിഎംടി മാസ്റ്റര്‍ വാച്ചാണ് മോഹന്‍ലാല്‍ ധരിച്ചിരുന്നത്.

ഗോള്‍ഡ് നിറത്തിലുള്ള വാച്ചിന് 37, 67,733 രൂപയാണ് വില. വാച്ചിന്റെ വില കേട്ട് ആരാധകര്‍ ഞെട്ടിയിരിക്കുകയാണ്. ഇതിന്‍ മുന്‍പ് നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മോഹന്‍ലാല്‍ ധരിച്ചിരുന്ന വാച്ചുകളുടെ കളക്ഷനും ഏറെ ശ്രദ്ധ ആകര്‍ഷിച്ചതായിരുന്നു.

More in Malayalam

Trending

Recent

To Top