Connect with us

ഒരാള്‍ക്ക് ഹസ്തദാനം കൊടുക്കുക എന്നുള്ളത് ടെന്‍ഷനാണ്. ചിലപ്പോള്‍ അയാള്‍ കൈകളില്‍ എന്തെങ്കിലും കരുതിയിട്ടുണ്ടെങ്കിലോ; സ്‌നേഹത്തില്‍ പൊതിഞ്ഞൊരു ഭയം ഉണ്ടാകും; മോഹന്‍ലാല്‍

Malayalam

ഒരാള്‍ക്ക് ഹസ്തദാനം കൊടുക്കുക എന്നുള്ളത് ടെന്‍ഷനാണ്. ചിലപ്പോള്‍ അയാള്‍ കൈകളില്‍ എന്തെങ്കിലും കരുതിയിട്ടുണ്ടെങ്കിലോ; സ്‌നേഹത്തില്‍ പൊതിഞ്ഞൊരു ഭയം ഉണ്ടാകും; മോഹന്‍ലാല്‍

ഒരാള്‍ക്ക് ഹസ്തദാനം കൊടുക്കുക എന്നുള്ളത് ടെന്‍ഷനാണ്. ചിലപ്പോള്‍ അയാള്‍ കൈകളില്‍ എന്തെങ്കിലും കരുതിയിട്ടുണ്ടെങ്കിലോ; സ്‌നേഹത്തില്‍ പൊതിഞ്ഞൊരു ഭയം ഉണ്ടാകും; മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നതും.

പൊതു ഇടങ്ങളില്‍ തന്റെ ആരാധകരെ ഒരിക്കല്‍ പോലും അദ്ദേഹം നിരാശരാക്കാറില്ല. എത്രപേര്‍ വന്നാലും അവര്‍ക്കൊപ്പം ഫോട്ടോയൊടുക്കുകയും അവരുടെ കൂടെ ചിരിച്ച് സരസമായി കരുതലോടെ സംസാരിക്കുന്ന മോഹന്‍ലാലിനെ പ്രേക്ഷകര്‍ കാണാറുണ്ട്. എന്നാല്‍ എല്ലാ സമയത്തും ഇത്തരത്തില്‍ ആരാധകരുമായി സംവദിക്കാന്‍ സാധിക്കില്ലെന്നും സ്‌നേഹത്തില്‍ പൊതിഞ്ഞ ഭയം എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറയുന്നു. മലൈക്കോട്ടെ വാലിബന്‍ സിനിമയുടെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

താരാരാധനയെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടി ’43 വര്‍ഷമായി അഭിനയിക്കുന്ന ആളാണ് ഞാന്‍. അന്ന് മുതല്‍ എത്രയോ തലമുറകളിലൂടെ സഞ്ചരിച്ചയാളാണ് ഞാന്‍. അന്ന് പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ ഒന്നിച്ച് നിന്ന് ഫോട്ടോയെടുത്തയാള്‍ ഇപ്പോള്‍ 10ാം ക്ലാസില്‍ പഠിക്കുന്ന മക്കളുമായി വന്ന് ഫോട്ടോയെടുക്കുന്നുവെന്നതൊക്കെ ഭാഗ്യമാണ്. അന്ന് എനിക്ക് ഒപ്പം അഭിനയിച്ച കുട്ടികളൊക്കെ അങ്കിള്‍ എന്ന് വന്ന് വിളിക്കുമ്പോള്‍ അത്ഭുതം തോന്നും, അവരൊക്കെ ഡോക്ടറും എയര്‍ഫോഴ്‌സിലുമൊക്കെയാണ്.

അന്നത്തെ പോലുളള ജേണലിസമോ, സിനിമകളോ ,ഫാഷനോ ഒന്നും അല്ല. ആ മാറ്റത്തിനിടയില്‍ പല കാര്യങ്ങളും സംഭവിക്കും. നമ്മള്‍ മനപ്പൂര്‍വ്വം ഒരു ആരാധകനേയും ഉപദ്രവിക്കില്ല. ഒരു സ്ഥലത്തേക്ക് പോകുമ്പോള്‍ അവിടെ ഇരിക്കുന്ന എല്ലാവരേയും തൃപ്തിപ്പെടുത്താന്‍ പറ്റില്ല. രാഷ്ട്രീയക്കാര്‍ക്ക് എല്ലാവരിലേക്കും ഇറങ്ങിച്ചെല്ലണം. പക്ഷേ സിനിമക്കാര്‍ക്ക് അതിന് സാധിക്കില്ല. ഭയങ്കരമായ ഉപദ്രവം ഉണ്ടാകും.

കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ ഒരു വിവാഹത്തിന് പോയപ്പോള്‍ ഹോട്ടലില്‍ നിന്നൊക്കെ ഇറങ്ങാന്‍ വളരെ പാടുപെട്ടു. ആ സമയത്ത് കാര്‍ നിര്‍ത്തി ഗ്ലാസ് താഴ്ത്താന്‍ പറ്റില്ല. പേടിയാണ്. ഇതുപോലൊരു സാഹചര്യത്തില്‍ അല്ലാതെ, ആളുകളുമായി സംവദിക്കാന്‍ കഴിയുന്നൊരു സമയത്ത് സംവദിക്കും. ഞാന്‍ പ്രതികരിക്കുന്നയാളല്ല. എല്ലാ കാര്യങ്ങള്‍ക്കും പ്രതികരിക്കണമെന്നുമില്ല.

നമ്മളും മനുഷ്യരാണ്. നമ്മുക്കും ഒരുപാട് മൂഡുകള്‍ ഉണ്ടാകാം, സൗകര്യങ്ങളും അസൗകര്യങ്ങളും ഉണ്ടാകും. ഒരാള്‍ക്ക് ഹസ്തദാനം കൊടുക്കുക എന്നുള്ളത് ടെന്‍ഷനാണ്. ചിലപ്പോള്‍ അയാള്‍ കൈകളില്‍ എന്തെങ്കിലും കരുതിയിട്ടുണ്ടെങ്കിലോ എന്നൊക്കെയാണ്. എന്ത് വേണമെങ്കിലും ചെയ്യാലോ. സ്‌നേഹത്തില്‍ പൊതിഞ്ഞൊരു ഭയം ഉണ്ടാകും. ഞാന്‍ എന്നിലേക്ക് ഒരാളേയും കൊണ്ടുവരാന്‍ ശ്രമിക്കാറില്ല.

ഞാന്‍ നിങ്ങളിലേക്ക് ഇറങ്ങി വരാറാണ് പതിവ്. മൂഡ് സ്വിങ്ങ് ഉണ്ടാകുന്നൊരാളല്ല ഞാന്‍ പൊതുവേ. പണ്ട് അഭിമുഖങ്ങളിലൊക്കെ അധികം സംസാരിക്കാതിരുന്നതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല, ഇപ്പോള്‍ സംസാരിക്കുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ പ്രായമായില്ലേ, കുറച്ച് വിവരം വെച്ചെന്നും ഇല്ലെന്നുമൊക്കെ കരുതിക്കോളൂ’,ചിരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.

അതേസമയം, ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ നേര് ആയിരുന്നു മോഹന്‍ലാലിന്റേതായി പുറത്തെത്തിയ ചിത്രം. ഒരുപാട് പരാജയങ്ങള്‍ക്കുശേഷം തിയേറ്ററില്‍ വിജയമായ മോഹന്‍ലാല്‍ സിനിമ എന്നതുകൊണ്ട് തന്നെ നേര് മോഹന്‍ലാലിന്റെ തിരിച്ചുവരവ് എന്ന രീതിയിലാണ് ആളുകള്‍ പരിഗണിക്കുന്നത്.

നേര് പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ഒരു സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ സിനിമ എന്നതുകൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ മലൈക്കോട്ടൈ വാലിബന്‍ വലിയ ഹൈപ്പ് കിട്ടിയ സിനിമയാണ്. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്റെ റിലീസ്.

More in Malayalam

Trending

Recent

To Top