Connect with us

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും എത്തുന്നു…!; ക്രിസ്റ്റഫറും സ്ഫടികവും ഒരേ ദിവസം റിലീസിന്

News

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും എത്തുന്നു…!; ക്രിസ്റ്റഫറും സ്ഫടികവും ഒരേ ദിവസം റിലീസിന്

നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും എത്തുന്നു…!; ക്രിസ്റ്റഫറും സ്ഫടികവും ഒരേ ദിവസം റിലീസിന്

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരുടെയും ചിത്രങ്ങള്‍ ഒരേ സമയം റിലീസിനെത്തുന്നു എന്നുള്ള വിവരമാണ് പുറത്തെത്തുന്നത്.

വാര്‍ത്ത പുറത്തെത്തിയതും ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തുന്ന ക്രിസ്റ്റഫര്‍, ഭദ്രന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ ആടുതോമയായി എത്തിയ സ്ഫടികം സിനിമയുടെ റീമാസ്‌റ്റേര്‍ഡ് പതിപ്പുമാണ് ഒരേ ദിവസം തിയേറ്ററുകളില്‍ എത്തുന്നത്.

ഫെബ്രുവരി ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. 1995ല്‍ തിയേറ്ററുകളെ ഇളക്കിമറിച്ച സ്ഫടികം 4കെ ദൃശ്യ മികവോടുകൂടിയാണ് വീണ്ടും എത്തുന്നത്. ചിത്രത്തിന്റെതായി എത്തിയ വിശേഷങ്ങളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇതിനു മുമ്പും പലപ്പോഴായി താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിനെത്തിയിട്ടുണ്ട്.

2006 ഒക്ടോബറില്‍ മമ്മൂട്ടിയുടെ പോത്തന്‍വാവും മോഹന്‍ലാലിന്റെ ഫോട്ടോഗ്രാഫറും ദിവസങ്ങളുടെ വ്യത്യാസത്തില്‍ തിയേറ്ററുകളിലെത്തി. രണ്ട് ചിത്രങ്ങള്‍ക്കും പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല.

2007 ഏപ്രില്‍ ആറിന് പുറത്തെത്തിയ ഛോട്ടാ മുംബൈയും ഏപ്രില്‍ 14നെത്തിയ ബിഗ് ബി ആണ് മറ്റ് രണ്ട് ചിത്രങ്ങള്‍. ഛോട്ടാ മുംബൈ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ബിഗ് ബിയിക്ക് തിളങ്ങാനായില്ല. 2007 ജൂലൈ അഞ്ചിനാണ് മോഹന്‍ലാലിന്റെ ഹലോ റിലീസ് ചെയ്യുന്നത്. തുടര്‍ന്ന് ജൂലൈ 12ന് മമ്മൂട്ടിയുടെ മിഷന്‍ 90 ഡെയ്‌സ് എന്ന സിനിമയും റിലീസിനെത്തി. എന്നാല്‍ ഹലോയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

2008 ഏപ്രില്‍ 11നാണ് സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ മോഹന്‍ലാല്‍ ചിത്രം ഇന്നത്തെ ചിന്താവിഷയം തിയേറ്ററിലെത്തുന്നത്. ഒരാഴ്ച്ചത്തെ വ്യത്യാസത്തില്‍ 17ന് അണ്ണന്‍ തമ്പിയും റിലീസ് ചെയ്തു. മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ അണ്ണന്‍ തമ്പിയാണ് തിയേറ്ററുകളില്‍ വിജയം നേടിയത്.

2009 ഒക്ടോബര്‍ 16നാണ് മമ്മൂട്ടി നായകനായ ചരിത്ര സിനിമ പഴശ്ശിരാജ റിലീസിനെത്തിയത്. 22ന് എയ്ഞ്ചല്‍ ജോണ്‍ റിലീസ് ചെയ്തു. എന്നാല്‍ പഴശ്ശിരാജയെ ആണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. 2010 സെപ്തംബര്‍ ഒമ്പതിന് റിലീസിനെത്തിയ സിനിമയാണ് മോഹന്‍ലാലിന്റെ ശിക്കാര്‍. തൊട്ടടുത്ത ദിവസം തന്നെ മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടനും റിലീസിനെത്തിയിരുന്നു. ശിക്കാറാണ് വിജയും കണ്ടത്.

2010 ഡിസംബര്‍ ഒമ്പതിനാണ് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ചിത്രം ബെസ്റ്റ് ആക്ടര്‍ എത്തുന്നത്. 16ന് മേജര്‍ രവി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ കാണ്ഡഹാറും റിലീസിനെത്തി. രണ്ട് സിനിമകളും ഒരാഴ്ച്ച വ്യത്യാസത്തില്‍ റിലീസ് ചെയ്‌തെങ്കിലും കളക്ഷന്‍ നേടിയത് ബെസ്റ്റ് ആക്ടര്‍ ആണ്.

2015 ഓഗസ്റ്റ് 20ന് റിലീസിനെത്തിയ സിനിമയാണ് മോഹന്‍ലാലിന്റെ ലോഹം. ഓഗസ്റ്റ് 27ന് മമ്മൂട്ടി ചിത്രം ഉട്ടോപ്യയിലെ രാജാവും തിയേറ്ററില്‍ എത്തി. ലോഹമാണ് ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിച്ചത്. 2016 ഒക്ടോബര്‍ ഏഴിന് റിലീസിനെത്തിയ മോഹന്‍ലാല്‍മമ്മൂട്ടി ചിത്രമാണ് പുലിമുരുകനും തോപ്പില്‍ ജോപ്പനും. രണ്ട് സിനിമകളും ഒരേ ദിവസം എത്തിയങ്കിലും ബോക്‌സ് ഓഫീസ് തകര്‍ത്ത് റെക്കോര്‍ഡിട്ടത് പുലിമുരുകനാണ്.

More in News

Trending

Recent

To Top