Connect with us

സിന്ധു അല്ലേ; ഇതാരാണെന്ന് മനസ്സിലായോ, ലാൽ ആണ് മോഹൻലാൽ ; അമ്പരന്ന് സിന്ധു

Malayalam

സിന്ധു അല്ലേ; ഇതാരാണെന്ന് മനസ്സിലായോ, ലാൽ ആണ് മോഹൻലാൽ ; അമ്പരന്ന് സിന്ധു

സിന്ധു അല്ലേ; ഇതാരാണെന്ന് മനസ്സിലായോ, ലാൽ ആണ് മോഹൻലാൽ ; അമ്പരന്ന് സിന്ധു

സാമൂഹ്യഉത്തരവാിദിത്വത്തോടെ നാം ഒന്നിച്ച് അണിചേര്‍ന്നിരിക്കുന്ന സമയമാണ്. ഇപ്പോള്‍ നമ്മുടെയെല്ലാം താരം ആരോഗ്യമേഖലയില്‍ പണിയെടുക്കുന്നവരാണ്. രാവും പകലും ഒരിപോലെയാക്കിയ അവരെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുകയാണ് നമ്മള്‍. സ്വന്തം ആരോഗ്യം പോലും നോക്കാതെ കോവിഡിനെതിരെ സജീവ പോരാട്ടത്തിനിറങ്ങിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ ചേര്‍ത്തുപിടിക്കുകയാണ് കേരളം. ഇക്കൂട്ടത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് മോഹന്‍ലാലിന്റെ ഒരു ഫോണ്‍ സംഭാഷണമാണ്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സിന്ധുവിനെയാണ് മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്. യൂത്ത് കോണ്‍ഗ്രസിന്റെ ‘യൂത്ത് കെയര്‍’ എന്ന ആശയത്തിനൊപ്പമാണ് മോഹന്‍ലാലും പങ്കാളിയായത്. കൊല്ലം ചവറ പത്മനയില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ ഉത്തരവാദിത്തം സിന്ധു എന്ന ഉദ്യോഗസ്ഥയ്ക്കാണ്. ഇവരെ ആദ്യം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിക്കുകയും പിന്നീട് മുന്‍ മന്ത്രി ഷിബു ബേബി ജോണുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഈ കോളിനിടയിലാണ് ഷിബു ഫോണ്‍ മോഹന്‍ലാലിന് കൈമാറുന്നത്. ഫോണിലൂടെ താരത്തിന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ സിന്ധു അമ്പരന്നു. സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും ശ്രദ്ധിക്കണമെന്നും സമാനതകളില്ലാത്ത പ്രവൃത്തിയാണ് ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞാണ് മോഹന്‍ലാല്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്.

mohanlal

More in Malayalam

Trending

Recent

To Top