Social Media
യൂറോപ്പിലൂടെ നടന്ന് ഭംഗി ആസ്വദിച്ച് നമിത പ്രമോദ്; റീൽ പങ്കുവെച്ച് താരം
യൂറോപ്പിലൂടെ നടന്ന് ഭംഗി ആസ്വദിച്ച് നമിത പ്രമോദ്; റീൽ പങ്കുവെച്ച് താരം
2011ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന സിനിമയിലൂടെയാണ് നമിത സിനിമ രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് നടി സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം
ഇപ്പോഴിതാ ഒരു റീൽ പങ്കുവയ്ക്കുകയാണ് നമിത. യൂറോപ്പിലൂടെ നടന്ന് ഭംഗി ആസ്വദിക്കുന്ന ദൃശ്യങ്ങളാണ് നമിത ഷെയർ ചെയ്തത്. ഫ്ളോറർ വർക്കുകൾ നിറഞ്ഞ ഡ്രെസ്സാണ് നമിത അണിഞ്ഞത്. താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
നമിതയുടെ സഹോദരി അകിത ലണ്ടനിൽ പഠിക്കുകയാണ്. സഹോദരിയെ കാണാനെത്തിയ നമിതയുടെ ചിത്രങ്ങൾ നേരത്തെയും ശ്രദ്ധ നേടിയിരുന്നു.
ഹോട്ടൽ ബിസിനസിലേക്ക് ചുവടെടുത്തു വച്ചിരിക്കുകയാണ് താരം. കൊച്ചി പനമ്പിള്ളി നഗറിലാണ് നമിതയുടെ സമ്മർ ടൗണ്‍ എന്ന കഫേ ഓപ്പൺ ചെയ്തിരിക്കുന്നത്. അഭിനയത്തിലും ബിസിനസ് രംഗത്തും മാത്രമല്ല ഫാഷനിലും വളരെയധികം സെൻസുള്ള താരമാണ് നമിത.
വിനിൽ സ്ക്കറിയ വർഗ്ഗീസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘രജ്നി’ ആണ് നമിതയുടെ പുതിയ ചിത്രം. കാളിദാസ് ജയറാം പ്രധാന വേഷത്തിനെത്തുന്ന ചിത്രത്തിന്റെ ടീസർ ഈയടുത്താണ് പുറത്തിറങ്ങിയത്.