Connect with us

ദിലീപിന് അയാളുടെ കാര്യം നോക്കിയാല്‍ പോരെ, മെമ്മറി കാര്‍ഡിന്റെ വിഷയത്തില്‍ ഒരു കാര്യവും ദിലീപിനെതിരെ പറഞ്ഞിട്ടില്ല, എന്നിട്ടും എന്താണ് ഇത്ര താല്‍പര്യം; ടിബി മിനി

Malayalam

ദിലീപിന് അയാളുടെ കാര്യം നോക്കിയാല്‍ പോരെ, മെമ്മറി കാര്‍ഡിന്റെ വിഷയത്തില്‍ ഒരു കാര്യവും ദിലീപിനെതിരെ പറഞ്ഞിട്ടില്ല, എന്നിട്ടും എന്താണ് ഇത്ര താല്‍പര്യം; ടിബി മിനി

ദിലീപിന് അയാളുടെ കാര്യം നോക്കിയാല്‍ പോരെ, മെമ്മറി കാര്‍ഡിന്റെ വിഷയത്തില്‍ ഒരു കാര്യവും ദിലീപിനെതിരെ പറഞ്ഞിട്ടില്ല, എന്നിട്ടും എന്താണ് ഇത്ര താല്‍പര്യം; ടിബി മിനി

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായ ദിലീപ് നടത്തുന്ന അനധികൃതമായ ഇടപെടലുകളെക്കുറിച്ച് കൂടുതല്‍ തുറന്ന് പറച്ചിലുമായി അഭിഭാഷകയായ ടിബി മിനി. മെമ്മറി കാര്‍ഡ് ടാംപര്‍ ചെയ്തതില്‍ ദിലീപിന് പങ്കുള്ളതായി ഇതുവരെ ഞങ്ങള്‍ക്ക് അറിയില്ല. അത്തരത്തില്‍ ഒരു ആരോപണവും ഞങ്ങള്‍ ഉന്നയിച്ചിട്ടുമില്ല. എന്നാല്‍ എട്ടാം പ്രതി ‘എന്നെ കണ്ടാല്‍ കിണ്ണം കട്ടവനെപ്പോലെ തോന്നുമോ’ എന്ന് ചോദിച്ച് വരികയാണെന്നും ടിബി മിനി പറയുന്നു.

ദിലീപിന് എന്തിനാണ് ഇത്ര ആശങ്ക. ഈ കോടതിയെ രക്ഷിക്കേണ്ടത് ഒരു ക്രിമിനലാണോ? ന്യായം നടപ്പിലാക്കപ്പെടുകയാണ് വേണ്ടത്. ജൂഡീഷ്യറിയില്‍ ക്രിമിനലിന്റെ സഹായം ആവശ്യമുണ്ടോ. അത്തരം സഹായം തേടുന്നു എന്ന് പറയുമ്പോള്‍ ആ സംവിധാനത്തില്‍ സംശയത്തിന്റെ മറ വന്ന് കഴിഞ്ഞു. ഞാന്‍ സംശയച്ചില്ലെങ്കിലും നാട്ടുകാര്‍ മുഴുവന്‍ സംശയിക്കും.

ദിലീപിന് എന്താണ് കോടതിയുടെ കാര്യത്തില്‍ ഇത്ര താല്‍പര്യം. അയാള്‍ക്ക് അയാളുടെ കാര്യം നോക്കിയാല്‍ പോരെ. മെമ്മറി കാര്‍ഡിന്റെ വിഷയത്തില്‍ ഒരു കാര്യവും ദിലീപിനെതിരെ പറഞ്ഞിട്ടില്ല. എന്നിട്ടും എന്താണ് ഇത്ര താല്‍പര്യം. അപ്പോള്‍ അയാള്‍ക്ക് ഇതിലെന്തോ താല്‍പര്യം ഉണ്ടെന്നാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. ഇതൊക്കെ അന്വേഷണത്തില്‍ തെളിയും. അത് തെളിയാതിരിക്കാനാണ് അന്വേഷണം വേണ്ടായെന്ന് വെക്കുന്നതെന്നും ടിബി മിനി പറയുന്നു.

കോടതിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സമീപനമാണ് ഉണ്ടായത്. നമ്മുടെ രാജ്യത്തെ മുഴുവന്‍ മനുഷ്യരും ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും കോടതിയെയാണ്. ജനങ്ങള്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാറിനെതിരെ കേരളം സമീപിച്ചത് കോടതിയേയാണ്. ഞാന്‍ ഇതുവരെ ഒരു കോടതിയേയും സമീപിച്ചിട്ടില്ല. ഈ കേസിലെ പ്രധാന തെളിവാണ് മെമ്മറി കാര്‍ഡ്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കപ്പെട്ടിട്ടില്ല. പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ നടത്തി ഈ കുട്ടിക്ക് ഭൂമിയില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കാനുള്ള ശ്രമമാണ് ഉണ്ടായത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ നശിപ്പിച്ചെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

ഞാന്‍ ഓരു കോടതിയേയും ഇന്നേവരെ അപമാനിച്ചിട്ടില്ല. സാധാരണ ജനങ്ങള്‍ക്ക് ഇടയില്‍ വര്‍ക്ക് ചെയ്യുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തക കൂടിയാണ്. പാവപ്പെട്ട മനുഷ്യരുടെ ജനാധിപത്യപരമായും ഭരണഘടനാപരവുമായി അവകാശങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. തെറ്റ് ചെയ്യുന്നവര്‍ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ഞാന്‍ ശ്രമിക്കുന്നു.

ഞാന്‍ തെറ്റായ വിവരം നല്‍കുന്നുവെന്ന് ദിലീപ് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഞാന്‍ ചാനലില്‍ വന്ന് എന്ത് പറയുന്നു എന്നതില്‍ എനിക്ക് കൃത്യമായ ബോധമുണ്ട്. ആ സംഭവത്തില്‍ നിന്ന് അല്ലാതെ ഇന്നുവരെ ജുഡീഷ്യറിക്ക് എതിരായ ഒരു വാക്ക് ഞാന്‍ സംസാരിച്ചിട്ടില്ല. വിമര്‍ശിക്കാനുള്ള അവകാശം എനിക്കുണ്ട്. കോടതിയെ അപമാനിക്കാതിരിക്കുക, വിധിയെ മാനിക്കാതിരിക്കുക എന്നതൊക്കെയാണ് പ്രശ്‌നം. എന്നാല്‍ പോസിറ്റീവായ രീതിയില്‍ വിമര്‍ശിക്കാന്‍ ഇവിടെ അവകാശമുണ്ട്. കോടതിയുടെ ഒരു ഉത്തരവിനേയും നിയമവിരുദ്ധമായി ഞങ്ങള്‍ ഇവിടെ ചോദ്യം ചെയ്തിട്ടില്ലെന്നും ടിബി മിനി കൂട്ടിച്ചേര്‍ക്കുന്നു.

നേരത്തെ വലിയ രീതിയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ കേസില്‍ മാത്രമായി ഒതുങ്ങുന്ന അവസ്ഥയുണ്ടായി. കൂടെ നില്‍ക്കുന്നവര്‍ തന്നെ കയ്യൊഴിയുന്ന അവസ്ഥ, അവര്‍ക്ക് അവരുടേതായ കാര്യങ്ങളുണ്ടാകും. കോടതിയില്‍ തന്നെ ഞാന്‍ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടായതായി തോന്നിയിട്ടുണ്ട്. ഞാന്‍ ഈ കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് എട്ടാം പ്രതിയായ ദിലീപ് ശ്രമിച്ചത്.

വേഗത്തിലുള്ള വിചാരണയും വിധിയും ഉണ്ടാകുക എന്നുള്ളത് പ്രധാനപ്പെട്ടതാണ്. ഈ കേസില്‍ പ്രകൃതിയുടെ ഒരു കയ്യൊപ്പുണ്ട്. പൂര്‍ണ്ണമായും ഇല്ലാതായി നില്‍ക്കുന്ന സമയത്താണ് ഞാന്‍ ഈ കേസ് ഏറ്റെടുക്കുന്നത്. പത്രത്തില്‍ വന്ന ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ഞാന്‍ ഈ കേസിലേക്ക് എത്തുന്നത്. ആ സമയത്ത് അതിജീവിതയുടെ അവസ്ഥയൊക്കെ വളരെ മോശമായിരുന്നു. നമ്മള്‍ പതുക്കെ അവരെ കൈപിടിച്ച് ഉയര്‍ത്തിയത്. തൃക്കാക്കര തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ആയതിനാല്‍ തന്നെ വിഷയം വലിയ ചര്‍ച്ചാ വിഷയമാണ്. സര്‍ക്കാരും ആ സമയത്ത് പെണ്‍കുട്ടിക്ക് ഒപ്പം നിന്നുവെന്നും ടിബി മിനി പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top