Connect with us

സംസാരിക്കാത്ത കുട്ടി എല്ലാവരെയും ഞെട്ടിച്ച് ‘സാമവേദം’ പാടി, അയ്യപ്പന്റെ അദൃശ്യ ശക്തി; അനുഭവം പങ്കുവെച്ച് എംജി ശ്രീകുമാര്‍

Malayalam

സംസാരിക്കാത്ത കുട്ടി എല്ലാവരെയും ഞെട്ടിച്ച് ‘സാമവേദം’ പാടി, അയ്യപ്പന്റെ അദൃശ്യ ശക്തി; അനുഭവം പങ്കുവെച്ച് എംജി ശ്രീകുമാര്‍

സംസാരിക്കാത്ത കുട്ടി എല്ലാവരെയും ഞെട്ടിച്ച് ‘സാമവേദം’ പാടി, അയ്യപ്പന്റെ അദൃശ്യ ശക്തി; അനുഭവം പങ്കുവെച്ച് എംജി ശ്രീകുമാര്‍

നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം.

സംഗീത കുടുംബത്തില്‍ നിന്നും ഒത്തിരി സംഭാവനകള്‍ നല്‍കിയ താരങ്ങളാണ് എം ജി ശ്രീകുമാറും സഹോദരന്‍ എം ജി രാധാകൃഷ്ണനും. ഒരാള്‍ സംഗീത സംവിധായകനായപ്പോള്‍ മറ്റെയാള്‍ ഗായകനായി. ചേട്ടനൊരുക്കിയ സംഗീതത്തില്‍ ശ്രീകുമാര്‍ പാടിയിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങളായിരുന്നു. പലതും ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട ലിസ്റ്റിലുള്ള പാട്ടുകളാണ്.

മണ്ഡലകാലങ്ങളില്‍ അയ്യപ്പഭക്തര്‍ ഒരിക്കലെങ്കിലും ഗായകന്‍ എംജി ശ്രീകുമാറിന്റെ അയ്യഭക്തിഗാനങ്ങള്‍ കേട്ടിരിക്കും. കാരണം അത്രത്തോളം നല്ല ഗാനങ്ങള്‍ എംജി ശ്രീകുമാര്‍ എന്ന ഗായകന്‍ സമ്മാനിച്ചിട്ടുണ്ട്. എംജി ശ്രീകുമാറിന്റെ ഭക്തിഗാനങ്ങള്‍ക്ക് എപ്പോഴും ആരാധകരുണ്ട്. അടുത്തിടെ തന്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങള്‍ക്കും കാരണം അയ്യപ്പ സ്വാമിയാണെന്ന് എംജി ശ്രീകുമാര്‍ തുറന്നുപറഞ്ഞിരുന്നു.

അയ്യപ്പന്റെ മറ്റൊരു മഹാത്ഭുതത്തെ കുറിച്ച് എംജി ശ്രീകുമാര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. കൊട്ടാരക്കര സ്വദേശിനിയായ പൂര്‍ണ്ണിമ എന്ന കുട്ടിയെ കുറിച്ചായിരുന്നു എംജി ശ്രീകുമാര്‍ സംസാരിച്ചത്. സാമവേദം നാവിലുണര്‍ത്തിയ എന്ന് തുടങ്ങുന്ന ഗാനം ആലോചിക്കുമ്പോഴൊക്കെ പൂര്‍ണ്ണിമയെയാണ് ഓര്‍മ്മ വരുന്നതെന്ന് എംജി ശ്രീകുമാര്‍ പറയുന്നു.

പൂര്‍ണ്ണിമ ആറുവയസ്സുവരെ സംസാരിക്കില്ലായിരുന്നു. എല്ലാ ദിവസവും ആ കുട്ടിക്ക് ഈ പാട്ടുകേള്‍ക്കണം. ഒരിക്കല്‍ ഈ കുട്ടി ഏതോ ക്ഷേത്രത്തില്‍ ഗാനമേള കേള്‍ക്കാനായി എത്തിയിരുന്നു. അച്ഛനുമമ്മയും ഒപ്പമുണ്ടായിരുന്നുവെന്നും മോള്‍ ചുണ്ട് അനക്കിക്കൊണ്ടിരിക്കുന്നത് കണ്ടിട്ട് ക്ഷേത്ര ഭാരവാഹികളില്‍ ആരോ ആ കുട്ടിയോട് മോള് പാടുന്നോ എന്ന് ചോദിച്ചുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

അപ്പോള്‍ അവള്‍ തലകുലുക്കി. അതുകണ്ടപ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് വലിയ വിഷമം തോന്നിയെന്നും കാരണം അവള്‍ക്ക് സംസാരശേഷിയില്ലായിരുന്നുവെന്നും അയ്യപ്പന്റെ അദൃശ്യ ശക്തി എന്നൊക്കെ പറയുന്നത് പോലെ ആ കുട്ടി വേദിയില്‍ കയറി സാമവേദം പാടിയെന്നും എല്ലാവരും അതുകണ്ട് ഞെട്ടിയെന്നും പലരും കരഞ്ഞുപോയി എന്നും എംജി ശ്രീകുമാര്‍ പറയുന്നു.

തന്റെ വീട്ടില്‍ ആ കുട്ടി വന്നിരുന്നു. ടോപ്പ് സിംഗറിലും വന്നിരുന്നുവെന്നും ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോഴാണ് സമ്പത്തൊന്നുമല്ല കാര്യമെന്ന് മനസ്സിലാവുന്നതെന്നും അതൊക്കെ എപ്പോള്‍ വേണമെങ്കിലും പോകാമെന്നും താരം പറയുന്നു. എല്ലാ സൗഭാഗ്യങ്ങളും അയ്യപ്പന്റെ അനുഗ്രഹമെന്നത് എം.ജി ശ്രീകുമാര്‍ എപ്പോഴും പറയാറുള്ള ഒന്നാണ്.

‘അയ്യപ്പന്റെ എത്ര പാട്ടുകളാണ് പാടിയതെന്ന് ഓര്‍മ്മയില്ല. 1987ന് മുമ്പ് ഒരുപാട് പാട്ടുകള്‍ ഞാന്‍ പാടിയിട്ടുണ്ട്. ദേവമുദ്ര എന്ന കാസറ്റിലാണ് ആദ്യമായി പത്ത് പാട്ടുകള്‍ പാടി ഇറക്കുന്നത്. അത് മുതല്‍ 2018 വരെ ഇറക്കിയ എല്ലാ ആല്‍ബങ്ങളിലും പാടി. ശബരിമലയില്‍ അങ്ങനെ ജാതിയോ മതമോ ഒന്നുമില്ല എല്ലാവര്‍ക്കും വരാം പോകാം. അര്‍ച്ചന കഴിക്കാം. എല്ലാത്തിനും പൊരുളാണ് അയ്യപ്പ സ്വാമി. കഠിനമാണ് മലകയറ്റം. പക്ഷെ അവിടെ പോയി വരുമ്പോള്‍ ഒരു ആത്മസംതൃപ്തിയാണ്.’

എനിക്ക് വലിയ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അവിടെ നിന്നും. ഞാന്‍ ഇരുപത്തിരണ്ട് മല അടുപ്പിച്ച് ചവിട്ടിയ ആളാണ്. അവിടെ നിന്നും തിരികെ ഇറങ്ങിയപ്പോള്‍ 80 വയസായ ഒരു മനുഷ്യനെ കണ്ടു.’ഒരു ചെറിയ തോര്‍ത്ത് മുണ്ടൊക്കെ ഉടുത്ത് തോളത്തും അതുപോലെ ഒരു മുണ്ട് ഒപ്പം ഇരുമുടികെട്ടും. അദ്ദേഹത്തിന് ഒട്ടും വയ്യ. ഇദ്ദേഹം ഒരു പടി മുന്നോട്ട് വെച്ചാല്‍ പുറകോട്ട് പോയി പോസ്റ്റിലേയ്ക്ക് ഇടിക്കുകയാണ് അത്രയും നടക്കാന്‍ വയ്യാത്ത ഒരാള്‍. ഞങ്ങള്‍ക്ക് പുള്ളിയുടെ ഭാഷയും മനസിലാകുന്നില്ല. പുള്ളിയെ അവിടെ ഇങ്ങനെ നിര്‍ത്തി പോരാനും തോന്നിയില്ല.’

‘ഞാന്‍ കൂടെ ഉണ്ടായിരുന്ന ആളുകളോട് പറഞ്ഞു നമുക്ക് പുള്ളിയെ മാക്‌സിമം താഴേയ്ക്ക് വരെ തൂക്കി പിടിച്ചായാലും എത്തിക്കാമെന്ന്. ഞങ്ങള്‍ മാറി മാറി പുള്ളിയെ ചുമന്ന് പമ്പാ ഗണപതിയുടെ സമീപം വരെ എത്തിച്ചു. താഴെ എത്തുമ്പോഴേക്കും നമ്മള്‍ ആകെ തളര്‍ന്നു. അദ്ദേഹത്തെ ഒരു കലിങ്കില്‍ ഇരുത്തി ഞങ്ങള്‍ കട്ടന്‍ ചായ കുടിക്കാന്‍ പോയി തിരികെ വന്ന് നോക്കുമ്പോള്‍ അയാളെ കാണാന്‍ ഇല്ല. അവിടെയൊക്കെ അയാളെ നോക്കി കാണാന്‍ ഇല്ല. എനിക്ക് സത്യം പറഞ്ഞാല്‍ തോന്നുന്നത് ചെറിയ ഒരു ടാസ്‌ക്ക് അയ്യപ്പന്‍ തന്ന പോലെയാണ്.’

‘ഈ സംഭവം കഴിഞ്ഞതിന്റെ അടുത്ത വര്‍ഷമാണ് എനിക്ക് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടുന്നത്. അത് ഇതുമായി ബന്ധം ഇല്ലായിരിക്കാം. പക്ഷെ അതൊക്കെ നമ്മുടെ വിശ്വാസം. അയ്യപ്പന്‍ എന്നുപറഞ്ഞാല്‍ അത് വലിയ ശക്തിയാണ്. നമ്മുടെ അള്‍ട്ടിമേറ്റ് പവര്‍ എന്ന് പറയില്ലേ അതാണ്. അച്ചുതണ്ട് കറങ്ങുമ്പോള്‍ അദ്ദേഹം വിരല്‍ വച്ച് അത് തിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്’, എന്നാണ് അനുഭവം പങ്കിട്ട് എം.ജി ശ്രീകുമാര്‍ പറഞ്ഞത്.

More in Malayalam

Trending