Connect with us

വഞ്ചകര്‍ എന്നും വഞ്ചകരായി തുടരും, കാര്യമാക്കേണ്ട, തെളിവ് ഉടനെത്തും; ബാല

Malayalam

വഞ്ചകര്‍ എന്നും വഞ്ചകരായി തുടരും, കാര്യമാക്കേണ്ട, തെളിവ് ഉടനെത്തും; ബാല

വഞ്ചകര്‍ എന്നും വഞ്ചകരായി തുടരും, കാര്യമാക്കേണ്ട, തെളിവ് ഉടനെത്തും; ബാല

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ബാല. കുറച്ചു കാലമായി സിനിമയില്‍ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. നടന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. നടന്റെ മികച്ചൊരു തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ബാലയെ പോലെ തന്നെ ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതയാണ്. ഇരുവരും ഒരുമിച്ചെത്തുന്ന വീഡിയോകളും അഭിമുഖങ്ങളുമെല്ലാം വലിയ ശ്രദ്ധ നേടാറുണ്ട്.

അടുത്തിടെ ഭാര്യ എലിസബത്ത് ബാലയുടെ ഒപ്പമില്ലാത്തത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ബാലയുടെ വീഡിയോകളില്‍ എലിസബത്തിനെ കാണാതായതോടെയാണ് എലിസബത്ത് ഒപ്പമില്ലെന്നത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. അതിനു മുന്‍പ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ചില വ്യക്തികളുമായി ബാല തര്‍ക്കത്തിലേര്‍പ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. ആറാട്ടു അണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി അടക്കമുള്ളവരുമായുള്ള നടന്റെ ബന്ധവും വിമര്‍ശനത്തിന് ഇടയാക്കുകയുണ്ടായി.

ഇതിനൊക്കെ മുന്‍പ് ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടും ബാല വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ താന്‍ ചിലര്‍ക്കെതിരെ തെളിവുകള്‍ പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ബാല. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പുതിയ വീഡിയോയിലാണ് ബാലയുടെ മുന്നറിയിപ്പ്. ആര്‍ക്കെതിരെയാണെന്നോ എന്താണ് സംഭവമെന്നോ വ്യക്തമാക്കാതെയാണ് ബാലയുടെ വീഡിയോ.

കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന്‍ ഉണ്ണി മുകുന്ദനുമായി ബാല പ്രതിഫലത്തിന്റെ കാര്യത്തില്‍ തെറ്റിയിരുന്നു. എന്നാല്‍ ബാല സുഖമില്ലാതായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ആദ്യം ഓടിയെത്തിയത് ഉണ്ണി മുകുന്ദനാണ്. അതിനുശേഷം അമ്മ മീറ്റിംഗില്‍ ഇരുവരും പിണക്കങ്ങള്‍ മറന്ന് സൗഹൃദം പങ്കിട്ടതും ഒപ്പം നിന്ന് ഫോട്ടോ എടുത്തുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയുണ്ടായി. അതിനു ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ പ്രശസ്തരായവരുമായി ബാല ഉടക്കിയത്.

ഈ വേളയെല്ലാം ഭാര്യ എലിസബത്ത് ഒപ്പമുണ്ടായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് എലിസബത്ത് ജോലി തേടി മറ്റൊരുനാട്ടിലെത്തിയത്. ഇവര്‍ക്കിടയില്‍ എന്തുപറ്റി എന്ന് രണ്ടുപേരുടെയും പോസ്റ്റുകളില്‍ ആരാധകര്‍ അന്വേഷിക്കുന്നുണ്ടെങ്കിലും, ബാലയോ എലിസബത്തോ പ്രതികരിക്കാന്‍ തയാറായിട്ടില്ല. അപ്പോഴാണ് മറ്റൊരു വിവാദത്തിനു തിരികൊളുത്തി അടുത്ത പോസ്റ്റുമായി ബാല വരുന്നത്.

വഞ്ചകര്‍ എന്നും വഞ്ചകരായി തുടരും, കാര്യമാക്കേണ്ട. തെളിവ് ഉടനെത്തും. എന്റെ വാക്കുകള്‍ ശ്രദ്ധിച്ചു കേള്‍ക്കുക. ഞാന്‍ നിങ്ങളെല്ലാവരെയും സ്‌നേഹിക്കുന്നു എന്ന് ക്യാപ്ഷന്‍ കൊടുത്ത ശേഷമാണ് ബാലയുടെ വീഡിയോ പോസ്റ്റ്. പണ്ടൊരിക്കല്‍ ഷൂട്ടിങ്ങിനിടെ ബാലയുടെ കണ്ണിനു പരിക്കേല്‍ക്കുകയും കാഴ്ചയെ ബാധിക്കുകയുമുണ്ടായി. അത് പരിഹരിച്ചെന്നോണം കണ്ണ് ഡോക്ടര്‍മാര്‍ക്ക് വീഡിയോയില്‍ നന്ദി അറിയിക്കുന്നുണ്ട് ബാല. അതിനു ശേഷമാണ് മറ്റു കാര്യങ്ങളിലേക്ക് കടക്കുന്നത്.

‘ചില കാര്യങ്ങളില്‍ മിണ്ടാതിരിക്കുന്നതിനു കാരണമെന്തെന്ന് വച്ചാല്‍, ഭക്ഷണം കഴിക്കുമ്പോള്‍ നമ്മള്‍ സ്‌നേഹത്തോടെ ഭക്ഷണത്തെ സമീപിക്കുന്നു. അതുപോലെ റോഡിലെ ചെളി എടുത്തിടാന്‍ പറ്റുമോ? ചിലര്‍ പബ്ലിസിറ്റി ചെയ്യുന്നു, പച്ചക്കള്ളങ്ങള്‍ പറയുന്നു. മനസാക്ഷി ഇല്ലാതെ പെരുമാറുന്നു’ എന്നൊക്കെയാണ് ബാല പറയുന്നത്.

നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായി എത്തുന്നത്. ബാലയെ ഉപദേശിച്ചുകൊണ്ടുള്ള കമന്റുകളാണ് ഏറെയും. ചില കൂട്ടുകെട്ടുകളാണ് ബാലയെ നശിപ്പിക്കുന്നതെന്നാണ് ചിലരുടെ അഭിപ്രായം, ബാല ഇപ്പോള്‍ ആരോഗ്യത്തില്‍ തീരെ ശ്രദ്ധ നല്‍കുന്നില്ല എന്നാണ് മറ്റു ചിലരുടെ പരാതി. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ബാല വളരെ പെട്ടെന്നാണ് പൂര്‍ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. ഇനി പഴയതുപോലെ നടന്‍ സിനിമയിലേക്ക് എത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

അടുത്തിടെ താരം പറഞ്ഞ വാക്കുകളും പ്രശദ്ധിക്കപ്പെട്ടിരുന്നു. എന്റെ പതിനേഴാം വയസ്സ് മുതല്‍ ഞാന്‍ ചാരിറ്റി ചെയ്യുന്നുണ്ട്. എന്റെ കീഴില്‍ ആയിരത്തിലധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഞാന്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം ഇപ്പോള്‍ തുറന്നു പറയാന്‍ ആയിട്ടില്ല. പക്ഷെ അതെല്ലാം പുറത്തുവരും. ഞാന്‍ ജീവനോടെ ഇരിക്കുമ്പോഴല്ല, എന്റെ മരണശേഷം അതെല്ലാം പുറത്തുവരും. അപ്പോള്‍ മനസിലാകും’, എന്നും ബാല പറഞ്ഞിരുു.

അടുത്തിടെയായി വളരെ അധികം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട് ബാല. അടുത്തിടെ വീല്‍ചെയറുകള്‍ ബാല വിതരണം ചെയ്തിരുന്നു. അതേസമയം ചെറിയ രീതിയില്‍ മറ്റുള്ളവരെ സഹായിച്ചാല്‍ പോലും അതും വീഡിയോയാക്കി ബാല പരസ്യപ്പെടുത്തുന്നുവെന്ന് കാണിച്ച് ഒരു വിഭാഗം താരത്തിന്റെ ആശയങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കാറുമുണ്ട്. എന്നാല്‍ ബാല ഇതിനോടൊന്നും പ്രതികരിക്കാറില്ല.

More in Malayalam

Trending

Recent

To Top