Connect with us

‘ആരെങ്കിലും ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ ദുബായ് പോകുന്നുണ്ടെങ്കില്‍ പറയണേ’; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ഒമര്‍ലുലു

Malayalam

‘ആരെങ്കിലും ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ ദുബായ് പോകുന്നുണ്ടെങ്കില്‍ പറയണേ’; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ഒമര്‍ലുലു

‘ആരെങ്കിലും ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ ദുബായ് പോകുന്നുണ്ടെങ്കില്‍ പറയണേ’; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ഒമര്‍ലുലു

വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായി മാറിയ വ്യക്തിയാണ് ഒമര്‍ലുലു. സോഷ്യല്‍ മീഡിയയില്‍ വളപെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ യുഎഇയിലേക്കുള്ള യാത്ര വിലക്ക് നീട്ടിയ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ആരെങ്കിലും ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ പോകുന്നുണ്ടെങ്കില്‍ തന്നെ അറിയിക്കണേ എന്ന കുറിപ്പോടെയാണ് ഒമര്‍ ലുലു വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.

‘ആരെങ്കിലും ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ ദുബായ് പോകുന്നുണ്ടെങ്കില്‍ പറയണേ’ എന്ന് ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ പറഞ്ഞു. ഇന്ത്യയില്‍ നിന്നും യു എ ഇയിലേക്കുള്ള യാത്രാവിലക്ക് ജൂണ്‍ 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് വര്‍ധനവില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് യുഎഇ പ്രവേശനവിലക്ക് ദീര്‍ഘിപ്പിച്ചത്. നേരത്തെ ജൂണ്‍ 14 വരെയാണ് വിലക്ക് നീട്ടിയിരുന്നത്.

അതേസമയം മലയാളം സെലിബ്രിറ്റികളില്‍ ഫേസ്ബുക്ക് സെര്‍ച്ചില്‍ പോപ്പുലര്‍ ടാഗ് ഒമര്‍ ലുലുവിന് ലഭിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആദ്യമായിട്ടാണ് ഒരു മലയാള സിനിമ സംവിധായകന് ഫേസ്ബുക്കിന്റെ പോപ്പുലര്‍ ടാഗ് കിട്ടുന്നത്. താരങ്ങളില്‍ പൃഥ്വിരാജ്,ടൊവിനോ ഒക്കെ ആണ് നേരത്തേ പോപ്പുലര്‍ ടാഗ് കിട്ടിയവര്‍. ഈ സന്തോഷ വാര്‍ത്തയും ഒമര്‍ലുലു പങ്കുവെച്ചിരുന്നു.

തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രശ്‌നങ്ങളില്‍ പാര്‍വതി തിരുവോത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഒമര്‍ ലുലു പങ്കുവെച്ച പോസ്റ്റും ഏറെ വൈറലായിരുന്നു. വൈരമുത്തുവിന് പുരസ്‌കാരം നല്‍കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അഡൂര്‍ ഗോപാല കൃഷ്ണന്‍ സ്വാഭവ ഗുണം നോക്കിയല്ല അവാര്‍ഡ് കൊടുക്കുനനതെന്ന് പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് പാര്‍വ്വതി മനുഷ്യത്വമാവാമല്ലോ എന്ന് പറഞ്ഞത്. ഈ വാര്‍ത്ത പങ്കുവെച്ചാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുെവച്ചത്.

പ്രിയപ്പെട്ട പാര്‍വതി മാഡം നിങ്ങള്‍ സമൂഹത്തിലെ ഒരുവിധം എല്ലാ കാര്യങ്ങളിലും ഇടപ്പെടുന്നു സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുന്നു വളരെ നല്ല കാര്യം.നിങ്ങള്‍ മനുഷ്യതം എന്ന് പറഞ്ഞപ്പോള്‍ ഓര്‍മ്മ വന്നത് മൈ സ്റ്റോറിയിലുടെ ഒരുപാട് സ്വപ്നങ്ങളുമായി സിനിമയില്‍ വന്ന പുതുമുഖ സംവിധായിക റോഷനിയുടെ മുഖമാണ് 18 കോടി മുടക്കി താന്‍ കഷ്ടപ്പെട്ടുനേടിയ പണം മുഴുവന്‍ നഷ്ടപ്പെട്ട റോഷിനിക്ക് ആ പ്രതിഫലം വാങ്ങിയ തുക എങ്കിലും തിരിച്ച് കൊടുത്താല്‍ ഈ കോവിഡ് കാലത്ത് വല്ല്യ ഉപകാരം ആവും.പാര്‍വതി പിന്നേയും ഒരുപാട് സിനിമകള്‍ ചെയ്തല്ലോ അത് കൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാവില്ല എന്ന് കരുതുന്നു.അതെ പാര്‍വതി പറഞ്ഞ പോലെ ‘അല്ല്പം മനുഷ്യതം ആവാല്ലോ’എന്നാണ് ഒമര്‍ ലുലു പറഞ്ഞത്.

More in Malayalam

Trending