Connect with us

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാന്‍ നമിക്കുന്നു; കൃഷ്ണ കുമാര്‍

Malayalam

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാന്‍ നമിക്കുന്നു; കൃഷ്ണ കുമാര്‍

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാന്‍ നമിക്കുന്നു; കൃഷ്ണ കുമാര്‍

മലയാളികള്‍ക്കേറെ സുപരിചിതനാണ് ബിജെപി നേതാവും നടനുമായ നടന്‍കൃഷ്ണകുമാറും കുടുംബവും. ഇവരുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടനും ഭാര്യയും നാല് പെണ്‍മക്കളും ഇന്‍സ്റ്റ ഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും എല്ലാം തിളങ്ങി നില്‍ക്കുക ആണ്. ഇപ്പോഴിതാ കൃഷ്ണകുമാര്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈലറലായി മാറുന്നത്.

കൃഷ്ണകുമാര്‍ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ;

‘കുറച്ചു നാളുകള്‍ക്കു മുന്‍പേ പറഞ്ഞു കേട്ടതാണെങ്കിലും, ഇന്ന് ഈ പ്രപഞ്ച സത്യത്തിനു പ്രസക്തി ഏറി വരുന്നു.. വളരെ കഷ്ടപ്പെട്ട്, ശ്വാസമടക്കി പിടിച്ചു ന്യായീകരണ ക്യാപ്‌സ്യൂളുകളുമായി എന്തുചെയ്യണമെന്നറിയാതെ നടക്കുന്ന ഭാരതീയ വിശ്വാസത്തില്‍ ജനിച്ചു ഇടക്കെവിടെയോ വഴി തെറ്റിപ്പോയ സഹോദരങ്ങള്‍ക്കു സമര്‍പ്പിക്കുന്നു. ആദ്യം വരുന്ന ചുവപ്പ് ഇലകള്‍ പിന്നീട് പച്ചയിലേക്ക് വഴിമാറും, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ ചെടിക്ക് കമ്യൂണിസ്റ്റ് പച്ച എന്ന പേരിട്ട മഹാനെ ഞാന്‍ നമിക്കുന്നു.’

പൊതുവെ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന കമ്മ്യൂണിസ്റ്റ് പച്ച എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ചെടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കൃഷ്ണകുമാറിന്റെ കുറിപ്പ്. നിരവധി ആളുകളാണ് ചിത്രത്തിനും കുറിപ്പിനും കമന്റുമായെത്തി പിന്തുണ അറിയിച്ചത്.

അതേസമയം കേരളീയത്തെ വിമര്‍ശിച്ച് കൃഷ്ണകുമാര്‍ പറഞ്ഞതിങ്ങനെ;

‘കോടികള്‍ പൊടിച്ച് കേരളീയം! ക്ഷേമ പെന്‍ഷന്‍ കാത്ത് കഴിയുന്നത് അരക്കോടിയോളം മനുഷ്യര്‍’ എന്നാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ ആയിരുന്നു. ‘സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്നു കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍’എന്ന പോസ്റ്ററിനൊപ്പം അദ്ദേഹം സ്വാഭാവികം എന്നാണ് കുറിച്ചിരുന്നത്.

More in Malayalam

Trending