Malayalam Breaking News
“ദൈവം ചിലപ്പോൾ മകൾക്കായി അങ്ങനെയൊരു വിധിയാണ് വെയ്ക്കുന്നതെങ്കിൽ …” – മനോജ് കെ ജയൻ
“ദൈവം ചിലപ്പോൾ മകൾക്കായി അങ്ങനെയൊരു വിധിയാണ് വെയ്ക്കുന്നതെങ്കിൽ …” – മനോജ് കെ ജയൻ
By
മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മക്കളും സിനിമയില്‍ അരങ്ങേറാറുണ്ട്. അത്തരത്തില്‍ തുടക്കം കുറിച്ചവരെല്ലാം ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകളായ കുഞ്ഞാറ്റയുടെ സിനിമാപ്രവേശത്തെക്കുറിച്ചുളള ചര്‍ച്ചകളാണ് ഇപ്പോള്‍ അരങ്ങേറുന്നത്. അടുത്തിടെ പുറത്തുവന്ന ഡബ്‌സ്മാഷ് വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയായാണ് താരപുത്രിയുടെ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിത്തുടങ്ങിയത്
അച്ഛനെയും അമ്മയെയുംപോലെ കുഞ്ഞാറ്റയും നല്ല അഭിനയമാണെന്നാണ് വിഡിയോ കണ്ട പ്രേക്ഷകർ ഒരുപോലെ പറയുന്നത്. വനിത ഫിലിം അവാര്‍ഡിനായി എത്തിയപ്പോൾ അച്ഛന്‍ മനോജ് കെ ജയനോട് ഇക്കാര്യം ചോദിക്കുകയുണ്ടായി. മറുപടി പറഞ്ഞപ്പോൾ, മകളെക്കുറിച്ച് മാത്രമല്ല അവളുടെ അമ്മ ഉർവശിയെക്കുറിച്ചും മനോജ് കെ. ജയൻ വാചാലനായി.
‘അഭിനയത്തിൽ മിടുക്കിയാണെന്ന് എല്ലാവരും പറഞ്ഞാല്‍ പഠിത്തം കളഞ്ഞ് കുഞ്ഞാറ്റ ഇറങ്ങും. അവള്‍ നന്നായി പഠിക്കട്ടെയെന്നാണ് ഇപ്പോൾ എന്റെ ആഗ്രഹം. ഞാനൊരു അഭിനേതാവ്…അവളുടെ അമ്മ ഉര്‍വശി വലിയൊരു നടിയാണ്..അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍..ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നതെങ്കില്‍ വളരെ സന്തോഷം…കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. അങ്ങനെ സംഭവിക്കട്ടെ….നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ.’ – മനോജ് കെ ജയന്‍ പറയുന്നു.
ഉര്‍വശി, കല്‍പ്പന, ഹരീഷ് കണാരന്‍, ദിലീപ്, നമിത പ്രമോദ്, തുടങ്ങിയവരുടെ പ്രശ്തമായ ഡയലോഗുകളുമായാണ് താരപുത്രിയെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വീഡിയോ തരംഗമായി മാറിയിരുന്നു. സിനിമാകുടുംബത്തിലെ ഇളംതലമുറയും മോശമാക്കിയില്ലെന്നാണ് ആരാധകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ടിക് ടോക് തരംഗത്തിനിടയിലാണ് പുതിയ പരീഷണവുമായി കുഞ്ഞാറ്റയെന്ന തേജസ്വിനിയും എത്തിയത്. നേരത്തെ ദിലീപിന്റെ മകളായ മീനാക്ഷിയും ഡബ്‌സ്മാഷ് വീഡിയോയുമായി എത്തിയിരുന്നു.
പ്രണയിച്ച് വിവാഹിതരായവരാണ് ഉര്‍വശിയും മനോജ് കെ ജയനും. ഇടക്കാലത്ത് വെച്ച് വേര്‍പിരിഞ്ഞ ഇരുവരും പുനര്‍വിവാഹിതരായിരുന്നു. അച്ഛനൊപ്പം കഴിയുന്ന കുഞ്ഞാറ്റ ഇടയ്ക്ക് അമ്മയ്ക്കരികിലേക്കുമെത്താറുണ്ട്. കുഞ്ഞാറ്റ എത്തിക്കഴിഞ്ഞാല്‍ ഇരുവരും ചേര്‍ന്ന് വീട് മറിച്ചിടുമെന്ന് ഉര്‍വശി പറഞ്ഞിരുന്നു. ഇടവേലയ്ക്ക് ശേഷം പഴയ ഉര്‍വശിയെ തിരികെക്കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
manoj k jayan about daughter