Connect with us

ആസ്തി 150 കോടിയ്ക്കടുത്ത്, എല്ലാം ആവണിയ്ക്ക് വേണ്ടി?; ഇനിയും ഒരു ജീവിതം മഞ്ജുവിനെ കാത്തിരിക്കുന്നു എന്ന് ആരാധകര്‍

Actress

ആസ്തി 150 കോടിയ്ക്കടുത്ത്, എല്ലാം ആവണിയ്ക്ക് വേണ്ടി?; ഇനിയും ഒരു ജീവിതം മഞ്ജുവിനെ കാത്തിരിക്കുന്നു എന്ന് ആരാധകര്‍

ആസ്തി 150 കോടിയ്ക്കടുത്ത്, എല്ലാം ആവണിയ്ക്ക് വേണ്ടി?; ഇനിയും ഒരു ജീവിതം മഞ്ജുവിനെ കാത്തിരിക്കുന്നു എന്ന് ആരാധകര്‍

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. ഭദ്രയായും ഭാനുവായും പറഞ്ഞാല്‍ തീരാത്ത ഒട്ടനവധി അത്യുഗ്രന്‍ കഥാപാത്രങ്ങളായും മലയാളികളെ വിസ്മയിപ്പിച്ച മഞ്ജു വാര്യര്‍ കഴിഞ്ഞ ദിവസമായിരുന്നു തന്റെ നാല്‍പ്പത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്.

നിരവധി പേരാണ് മഞ്ജുവിന് ആശംസയുമായി എത്തുന്നത്. 1995ല്‍ ‘സാക്ഷ്യം’ എന്ന സിനിമയിലൂടെ ആണ് മഞ്ജു വാര്യര്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ പതിനെട്ടാമത്തെ വയസില്‍ ‘സല്ലാപ’ത്തിലൂടെ നായികയായി. ഈ ചിത്രം ആയിരുന്നു മലയാള സിനിമയില്‍ മഞ്ജുവിന് ഒരു സ്ഥാനം നേടി കൊടുത്തത്. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും താരം കരസ്ഥമാക്കി.

കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിനു ദേശീയ ജൂറിയുടെ പ്രത്യേക പരാമര്‍ശവും മഞ്ജുവിന് ലഭിച്ചിട്ടുണ്ട്. ശേഷം സമ്മര്‍ ഇന്‍ ബത്‌ലഹേം, ആറാം തമ്പുരാന്‍, പത്രം, ദില്ലിവാല രാജകുമാരന്‍, കളിവീട്, കളിയാട്ടം, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, പ്രണയവര്‍ണ്ണങ്ങള്‍, കന്മദം, എന്നിങ്ങനെ പോകുന്നു മലയാളത്തില്‍ തരംഗം സൃഷ്ടിച്ച മഞ്ജുവിന്റെ അഭിനയ മികവ്. നടന്‍ മോഹന്‍ലാലിനൊപ്പമുള്ള താരത്തിന്റെ സിനിമകള്‍ എല്ലാം തന്നെ ഇന്നും പ്രേക്ഷകര്‍ നെഞ്ചേറ്റുന്നവയാണ്.

വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യര്‍ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു. നീണ്ട പതിന്നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നായിക നടിയ്ക്ക് നായികയായി തന്നെ തിരിച്ചുവരാനും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിജയിപ്പിക്കാനാകുമെന്നും ഇതിനകം തന്നെ മഞ്ജു വാര്യര്‍ തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്.

മഞ്ജു വാര്യര്‍ എന്ന നടിയുടെ തിരിച്ചുവരവും അതിജീവനവുമൊക്കെ ഒരു അത്ഭുതം തന്നെയാണ്, തികച്ചും മാതൃകാപരം… മലയാളത്തിന്റെ ഈ പ്രിയനടിയെ കുറിച്ചോര്‍ക്കുമ്പോള്‍ ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുന്നു എന്ന പരസ്യവാചകമാണ് ആരാധകര്‍ പറയാറുള്ളത്. രണ്ടാം വരവില്‍ ഒന്നിനൊന്ന് മികച്ച ചിത്രങ്ങളും മേക്കോവറുകളുമായി ആയിരുന്നു മഞ്ജുവിന്റെ വരവ്.

റാണി പത്മിനി, വേട്ട, ഉദാഹരണം സുജാത, വില്ലന്‍, ആമി, ഒടിയന്‍, ലൂസിഫര്‍, പ്രതി പൂവന്‍കോഴി, ദി പ്രീസ്റ്റ്, ചതുര്‍മുഖം തുടങ്ങിയ ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവില്‍ മഞ്ജുവിനെ കാത്തിരുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു. മികച്ച അഭിനേത്രി എന്നതിന് പുറമെ താനൊരു ഗായിക കൂടിയാണെന്ന് പലയാവര്‍ത്തി മഞ്ജു തെളിയിച്ചു.

അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. സിനിമയില്‍ മഞ്ജു അവതരിപ്പിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രം ഏറെ പ്രശംസകള്‍ നേടി. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം. എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ ആക്ഷന്‍ ത്രില്ലറായിരുന്നു.മലയാളി ആണെങ്കിലും താന്‍ ജനിച്ചത് തമിഴ്‌നാട്ടിലാണെന്നും അതിനാല്‍ താന്‍ ഒരു തമിഴത്തിയാണെന്നും മഞ്ജു തന്നെ അഭിമുഖങ്ങളില്‍ പലപ്പോഴും തമാശ കലര്‍ത്തി പറയാറുണ്ട്.

തമിഴ്‌നാട്ടിലെ നാഗര്‍കോവിലിലാണ് മഞ്ജു വാര്യരുടെ ജനനം. പഠിക്കുന്ന കാലത്ത് കലാതിലകമായിരുന്നു. നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു മഞ്ജു വാര്യരുടെ പ്രണയവും വിവാഹവും. ഇനിയുമേറെ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും മികച്ച സിനിമകളുടെ ഭാഗമാകാനും മഞ്ജു വാര്യര്‍ക്ക് കഴിയട്ടെ എന്നാണ് പിറന്നാള്‍ ദിനത്തില്‍ പ്രിയ നടിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയവരെല്ലാം കുറിച്ചത്.

ഇന്ന് തെന്നിന്ത്യയില്‍ ഏറ്റവും തിരക്കുള്ള നായികയാണ്. മഞ്ജുവിന്റെ നിറഞ്ഞ ചിരിയാണ് ആരാധകരുടെ ഹരം. ദിലീപുമായുള്ള ബന്ധം വേര്‍പ്പെടുത്തിയപ്പോള്‍ മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് പോയത്. അമ്മയും മകളും തമ്മില്‍ ഇപ്പോള്‍ ഒരു തരത്തിലുള്ള ബന്ധവും പരസ്യമായി പ്രകടിപ്പിക്കാറില്ല.

മഞ്ജുവിന്റെ പിറന്നാളിന് മീനാക്ഷിയോ മീനാക്ഷിയുടെ പിറന്നാളിന് മഞ്ജുവോ സോഷ്യല്‍ മീഡിയ വഴി ആശംസകളോ ഒന്നും പങ്കുവെയ്ക്കാറില്ല. എന്നാല്‍ കാവ്യാ മാധവന്റെ പിറന്നാളിന് ആശംസ അറിയിച്ച് മീനാക്ഷി പോസ്റ്റ് ഇടുന്നതെല്ലാം ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. എങ്കിലും മീനാക്ഷി മഞ്ജുവിന്റെ മിനിയേച്ചറാണെന്നാണ് ആരാധകര്‍ താരതമ്യപ്പെടുത്തി പറയാറുള്ളത്.

ഒറ്റയ്ക്കുള്ള ജീവിതം മതിയാക്കി മഞ്ജു പുതിയൊരു ജീവിതത്തിലേയ്ക്ക് കടന്നുകാണണമെന്നത് ആരാധകരുടെ വലിയ ആഗ്രഹമാണ്. പലരും കമന്റുകളായി രേഖപ്പെടുത്താറുമുണ്ട്. എന്നാല്‍ ഭാവിയെ കുറിച്ച് ആകുലപ്പെടാതെ പ്രസന്റില്‍ ജീവിക്കാനും സന്തോഷിക്കാനും പറന്ന് നടക്കാനുമാണ് മഞ്ജുവിന് ഇഷ്ടം എന്ന് തോന്നുന്നുവെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു.

അതുപോലെ മലയാളവും കടന്ന് തമിഴിലേക്ക് എത്തിയതോടെ പ്രതിഫലത്തിന്റെ കാര്യത്തിലും മഞ്ജു മറ്റുള്ള മലയാള നടിമാരെ കടത്തിവെട്ടി. ഓരോ സിനിമയ്ക്കും 50 ലക്ഷം മുതല്‍ ഒരു കോടി വരെ മഞ്ജു പ്രതിഫലം വാങ്ങുന്നുണ്ട്. 142 കോടി രൂപയാണ് മഞ്ജു വാര്യരുടെ ആസ്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മഞ്ജു അമ്മയ്ക്കും സഹോദരനും കുടുംബത്തിനൊപ്പവുമായതിനാല്‍ മഞ്ജു അധ്വാനിക്കുന്നതൊക്കെയും ഇനി മഞ്ജുവിന്റെ സഹോദരന്റെ മകള്‍ ആവണിക്ക് വേണ്ടിയാകും എന്നുള്ള സംസാരവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇനിയും ഒരു ജീവിതം മഞ്ജുവിനെ കാത്തിരിക്കുന്നു എന്നാണ് ആരാധകരും സുഹൃത്തുക്കളും താരത്തോട് പറയാറുള്ളത്.

Continue Reading
You may also like...

More in Actress

Trending