Malayalam Breaking News
കരാറിൽ നിന്നു പിന്മാറിയതോടെ അപമാനിക്കൽ തുടങ്ങി -ശ്രീകുമാർ മേനോന് എതിരെ മഞ്ജു വാര്യരുടെ മൊഴി !
കരാറിൽ നിന്നു പിന്മാറിയതോടെ അപമാനിക്കൽ തുടങ്ങി -ശ്രീകുമാർ മേനോന് എതിരെ മഞ്ജു വാര്യരുടെ മൊഴി !
By
ശ്രീകുമാർ മേനോന് എതിരെ മഞ്ജു വാര്യർ അന്വേഷണ സംഘത്തിന് മൊഴി നൽകി. തൃശൂര്‍ ജില്ലാ സ്‌പെഷല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് മഞ്ജു വാര്യരുടെ മൊഴിയെടുത്തത്. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
പരാതിയില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ ദുഷ്പ്രചരണം നടത്തുകയാണ്. ശ്രീകുമാര്‍ മേനോന്‍ സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി. ശ്രീകുമാര്‍ മേനോന്റെ പുഷ് എന്ന പരസ്യകമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഈ കരാറില്‍ നിന്നും പിന്മാറിയതോടെയാണ് തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. കരിയറിനേയും വ്യക്തിജീവിതത്തേയും അപമാനിക്കാനാണ് ശ്രീകുമാര്‍ മേനോന്‍ ശ്രമിച്ചതെന്നും മഞ്ജു അന്വേഷണ സംഘത്തോട് പറഞ്ഞു.
മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ ബുധനാഴ്ച്ചയാണ് കേസെടുത്തത്. സ്ത്രീകളോട് അപമര്യാദയോടെയുള്ള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകളാണ് സംവിധായകനെതിരെ ചുമത്തിയിരിക്കുന്നത്.
manju warrier about sreekumar menon